കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവിസ് സ്കീം യുണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ് ,ജൂനിയർ റെഡ് ക്രോസ്സ് യുണിറ്റ് എന്നിവയുടെ സഹകരണത്തോടെ വിജയിപ്പിച്ചു `.
പ്രവീണ്‍ മാസ്റ്റർ ,ബൈജു മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
ആഗസ്റ്റ് 14 നു 2മണിക്ക് വിവിധ ക്ലബ്ബുകളെ പ്രതി നിധീകരിക്കുന്ന 2 പേർഉൾപ്പെടുന്ന വിവിധ ടീമുകൾ പങ്കെ ടുത്ത ക്വിസ് മത്സരം നടന്നു .12 ബി (റിയാ ജോയ് ,ഡിമ്പിൾ ട്രീസ ഇഗ്നേഷ്യസ് ) ഒന്നാം സ്ഥാനം നേടി
ഓഗസ്റ്റ് 15 നു രാവിലെ അസ്സംബ്ലിയിൽ എൻ എസ് എസ് ടീം പ്രതിജ്ഞ ,ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു .
തുടർന്ന് നടന്ന റാലിയിലേക്കു മുദ്രാഗീതങ്ങൾ എഴുതുകയുംറാലിയിൽ അവ വിവിധ ഗ്രൂപ്പുകൾ ക്കു വിളിച്ചു കൊടുക്കുകയും ചെയ്തു .എൻ എസ് എസ് ടീം തയ്യാറാക്കിയ അമ്പതോളം പോസ്റ്ററുകൾ റാലിയെ വർണാഭമാക്കി
തുടർന്ന് നടന്ന പൊതുപരിപാടിയിൽ പ്രിൻസിപ്പൽ മാത്യു കെ.ഡി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ സുലോചന റ്റി വി അദ്ധ്യക്ഷത വഹിച്ചു .അഭിഭാഷക പ്രമുഖനായ സരസൻ ഉൽഘാടനം ചെയ്തു .പി റ്റി എ അംഗങ്ങളും ജന പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ റിയ ജോയ് ആശംസ പ്രസംഗം നടത്തി
.എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി .കെ മാതൃകാ ഗ്രാമം എന്ന പ്രൊജക്ടിന്റെ നിർവഹണത്തിനായിപ്ലാസ്റ്റിക് നിർമാർജനം പോലുള്ള വിവിധ പ്രവർത്തനങ്ങളിൽ സഹകരണം അഭ്യർഥിച്ചു .ഉച്ചയ്ക്ക് ശേഷം കൊല്ലാട ഗ്രാമത്തിൽ നടക്കുന്ന ലോഷൻ നിർമാണ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹകരണം ക്ഷണിച്ചു.
ബൈജു മാസ്റ്ററുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും എൻ എസ് എസ് ടീമിന്റെയും ആഭിമുഖ്യത്തിൽ നടന്ന മൈം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ വീറുറ്റ സ്മരണകളുണർത്തി .
ഉച്ചക്കുശേഷം 2 മണിക്ക്കൊല്ലാട ഹാപ്പി ആർട്സ് & സ്പോട്സ് ഹാളിൽ വെച്ച് മാതൃകാ ഗ്രാമ ത്തിലെ രണ്ടാം മേഖലക്കുള്ള ലോഷൻ നിർമാണ പരിശീലനം എൻ എസ് എസ് വളണ്ടിയർ മാരുടേയും ജൂനിയർ റെഡ്ക്രോസ് യുനിറ്റിന്റെയും നേതൃത്വത്തിൽ നടന്നു .ഈസ്റ്റ് എളേരി പഞ്ചായത്ത്( ((1313 13 ആം -വാർഡ്)) മെമ്പർ സുലോചന റ്റി വി ലോഷന്റെ വിൽപന ഉൽഘാടനം ചെയ്തു .വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എൻ എസ് എസ് വളണ്ടിയർ മാർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു
No comments:
Post a Comment
Messages