പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ വിവരങ്ങള്‍
1. പൈപ്പില്‍ മണ്ണില്‍ വെക്കുന്ന അറ്റത്തു നിന്നും 20 CM ഉയരത്തില്‍ മൂന്നോ
നാലോ തുളകള്‍ ഇട്ട ശേഷം വേ സ്റ്റു ഇടുവാന്‍ തുടങ്ങുന്നതാണ് ഫലപ്രദം .
2. പ്രോസസ്സിംഗ് വേഗത്തില്‍ ആക്കുന്നതിനു BIOPLUS പോലെയുള്ള ലായനികള്‍ നഗരങ്ങളില്‍ ലഭ്യമാണ്
3 എട്ട് ഇഞ്ച് പൈപ്പ് ആണ് കൂടുതല്‍ ഉചിതം
4. പൈപിലെ മാലിന്യങ്ങള്‍ ഇടയ്ക്കു ചെറുതായി ഇളക്കുന്നത് ഗുണം ചെയ്യുന്നതായി കണ്ടി ട്ടുണ്ട്
5. പൈപ്പ് മാലിന്യങ്ങള്‍ ഉള്ളപ്പോള്‍ തുറന്നു വെക്കുന്നത് (വലിയ ദുര്‍ഗന്ധം വരാനിടയില്ല )പ്രോസസ്സിംഗ് നടക്കാന്‍ നല്ലതാണ്
(ജനവരി ലക്കം ശാസ്ത്രഗതിയില്‍ നിന്ന് )
SEMIPROCESSED PART(YELLOW SLURRY;WITH FOUL SMELL;WET) IN THE BASKET(WE DID NOT USE BACTERIA RICH COWDUNG MIXTURE IN THE INITIAL STAGE )
PROCESSED PART IN THE MIDDLE(WE USED BACTERIA RICH MIXTURE TWICE A WEEK ONLY IN THE FINAL STAGE AS AN EXPERIMENT)
PROCESSED WASTE HAS BECOME BIO MANURE
പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.അതാത് ദിവസം മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ സൌകര്യമുള്ളവര്‍ ഈ പണിക്കു പോകേണ്ടതില്ല .
2.മാലിന്യം നിറച്ചു തുടങ്ങുതിനു മുമ്പും , 3/4 ദിവസം കൂടുമ്പോഴും പൈപ്പില്‍ ബാക്ടീരിയ കള്‍ച്ചര്‍ ലായനി (ചാണക ലായനി/ശര്‍ ക്ക ര ലായനി ) നിര്‍ബന്ധമായും ഒഴിച്ച് കൊടുക്കണം .(ആ ഴ്ചയില്‍ 2 തവണ ; 200gm-300 gm /1 litre ;കട്ടിയായ ഒരു പാട രൂപം കൊള്ളുന്നത് വരെ )
3.ഒരിക്കല്‍ നിറഞ പൈപ്പില്‍ പ്രോസെസ്സിംഗ് നടക്കുമ്പോള്‍ സ്ഥലം ഒഴിവു വരും.അവിടെ വീണ്ടും മാലിന്യം നിറക്കരുത് .ഒരു മാസത്തിന് ശേഷം ജൈവവളം ആയി മാറിയാല്‍ പൂര്‍ണമായും ഒഴിവാക്കി ചാണക ലായനി ആദ്യം ഒഴിച്ച് മാത്രം മാലിന്യം നിറച്ചു തുടങ്ങുക
4.തുടക്കത്തിലും ഓരോതവണ ആഹാര അവശിഷ്ട ങ്ങള്‍ ഇടുമ്പോ ഴുംബാക്ടീരിയ കള്‍ച്ചര്‍ ലായനിയോടൊപ്പം കുറച്ചു ഉണങ്ങിയ ഇലകളും ചുള്ളി കമ്പിന്റെ കഷണങ്ങളും പച്ച പുല്ലിന്‍ നാമ്പുക ളും ഇടുന്നത് നന്നായിരിക്കും .
കമ്പോസ്റ്റിന്റെ ആര്‍ദ്രത കുറയ്ക്കാനും പുഴുക്കളുടെ
പെരുപ്പം നിയന്ത്രി ക്കാനും ഇത് ഉപകരിക്കും `
5.കംപോസ്റ്റ് പൈപ്പില്‍ കാണപ്പെടുന്ന പുഴുക്കള്‍ (ഈച്ചകളുടെ ലാര്‍വകള്‍ വിരിഞ്ഞ്ത് )കംപോസ്ടിങ്ങിനു നല്ലതാണ്.
മണം കുറക്കാന്‍ ബ്ലീച്ചിംഗ് പൌഡര്‍ /ഇ എം സൊലുഷന്‍ ഉപയോഗിക്കാം
6..മാലിന്യം ജൈവവളം ആകുന്നതിനു മഴക്കാലം കൂടുതല്‍ സമയം( ഒന്നരമാസം) എടുക്കുന്നതായി കാണുന്നു .ചിലപ്പോള്‍ മൂന്നാമത് ഒരു പൈപ്പ് കൂടി ഉപയോഗിക്കേണ്ടിവരും .
7..പൈപ്പില്‍ നിന്ന് ജൈവവളം നീക്കം ചെയ്യുമ്പോള്‍ വളം എവിടേക്ക് മാറ്റണമെന്ന് മുന്‍ധാരണ ഉണ്ടായിരിക്കണം .പ്രോസെസ്സിംഗ് നടക്കാതെ വന്നാല്‍ ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം പുറത്തേക്കു വരും .അത് പെട്ടെന്ന് കുഴിച്ചിടാന്‍ വേണ്ട തയ്യാറെടുപ്പ് ഉണ്ടായിരിക്കണം .ഒരു സഹായി കൂടെ ഉണ്ടാകുന്നതു നല്ലത് .1 തോര്‍ത്ത് ,1തൂമ്പ,1കുട്ട ,ഒരു ബക്കറ്റ് വെള്ളം ,സോപ്പ് എന്നിവയും വേണം .
8`.നഗര പ്രദേശങ്ങളില്‍ ഈ വളം / വളമായി തുടങ്ങിയ മാലിന്യം ഒരേദിവസം ശേഖരിച്ചു മാറ്റാനുള്ള സംവിധാനം രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ ആലോചിക്കുന്നത് ഈ കംപോസ്ടിംഗ് രീതി വിജയിക്കുവാന്‍ അത്യാവശ്യമാണ്.
9.രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ മുഖേന പൈപ്പ് സ്ഥാപിക്കുകയാണെങ്കില്‍ വിലയുടെ 90 ശതമാനം സബ്സിഡി
അനുവദിക്കുമെന്ന് സര്‍കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട് .ഇത് ഗ്രാമപ്രദേശ ങ്ങളില്‍ വ്യാപകമാക്കാന്‍ വേണ്ട കൂട്ടായ സമ്മര്‍ദ്ദം ചെലുത്തപ്പെടെണ്ടതുണ്ട് `
10.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍ /കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍ എന്നിവ ഒരുതരി പോലും ചേ ര്ക്കരു ത് .പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍ ആണ് ഇതില്‍ പ്രോസെസ്സ് ചെയ്യപ്പെടുക.
11..അടുക്കളയില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍ തിരിക്കാനുള്ള 3 ചാക്കുകള്‍ /പാത്രങ്ങള്‍ വേണം
(എ) . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍
(ബി ) കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍( ((( ( (
(സി). പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍
ഇതില്‍ സി വിഭാഗം മാത്രം ആണ് പൈപ്പില്‍ ഇടാവുന്നത് .
12.പൈപ്പ് മറിഞ് വീഴാതെ ഇടക്ക് മാലിന്യങ്ങള്‍ ഇളക്കി കൊടുക്കുന്നത് പ്രോസെസ്സിങ്ങിന്റെ വേഗത കൂട്ടും .വല്ലപ്പോഴും തുറന്നു വെക്കുന്നതും നല്ലതാണ് .
13.നിലത്തു കുഴി ഒരുക്കാന്‍ പറ്റാത്ത ഇടത്ത് ബകറ്റില്‍ മണ്ണു നിറച്ചു പൈപ്പ് ഉറപ്പിക്കാന്‍ കഴിയും
14.മണ്ണിര കംപോസ്ടിംഗ് ,ബയോഗ്യാസ് പ്ലാന്റ് ,മണ്‍ കല കംപോസ്ടിംഗ് തുടങ്ങിയ രീതികളില്‍ തങ്ങള്‍ക് ചേര്‍ന്നത് അതാത് കുടുംബങ്ങള്‍ തീരുമാനിക്കേണ്ടതാണ്.ഒന്നിലധികം കംപോസ്ടിംഗ് രീതികളും ആലോചിക്കാ വുന്നതാണ് .
നിരവധി ഗുണങ്ങള്‍
1.തൊടിയിലെ അടുക്കള ഭാഗം വൃത്തി യായിരിക്കും .ഇത് എലികള്‍ ,ഈച്ചകള്‍ ,തുടങ്ങിയവ പെരുകുന്നത് തടയും ,എലിപ്പനി പോലുള്ള രോഗങ്ങള്‍ തടയാന്‍ ഉപകരിക്കും .
2.മാലിന്യം ഉദ്ഭവ സ്ഥാനത്ത് തന്നെ വേര്‍തിരിക്കപ്പെടുന്നു എന്നത് മാലിന്യ നിര്മാര്‍ജനത്തിലെ ശാസ്ത്രീയമായ ആദ്യപടിയാണ് .പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്പപോള്‍ തന്നെ വേര്തിരിക്കപ്പെടുന്നു
3.ജൈവ വളം പല കൃഷികള്‍ക്കായി വിതരണം ചെയ്യാന്‍ കഴിയുന്നു
4.ഫ്ലാറ്റ് നിവാസികള്‍ക്കും ദമ്പതിമാര്‍ ജോലിക്കാരായ അണുകുടുംബങ്ങള്‍ ക്കും വീടും പരിസരവുംദിവസവും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു .
5.ഒരു പൈപ്പില്‍ നിന്ന് ഒരുമാസം ഒരുകുട്ട ജൈവവളം ലഭിക്കുന്നു .
വെല്ലുവിളികള്‍
അശ്രദ്ധമായി കംപോസ്റ്റിംഗ് ചെയ് താല്‍ പലപ്പോഴും മഞ്ഞ സ്ല റി യാണ് ലഭിക്കുന്നത്.
കാര്‍ബണ്‍ ,നൈട്രജെന്‍ തുടങ്ങിയവ് അടങ്ങിയ വിഘടന വസ്തുക്കള്‍ പൈപ്പില്‍ ഇല്ലാതാകുന്നു എന്നതാണ് കാരണം .
പൈപിന്റെ ഉള്‍ഭാഗത്ത് ആവശ്യത്തിനു ഓക്സി ജന്‍ കലര്‍ ന്ന വായു എത്താത്ത താണ് പ്രോസെസ്സിംഗ് നടക്കാത്തതിന് മറ്റൊരു കാരണം .ഇതിനു ഫലപ്രദമായ മാര്‍ഗം കാണേണ്ടിയിരിക്കുന്നു .
കുറിപ്പ് -ഇത് വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക
വിലാസം -seakeyare@gmail.com
വിശ ദ വിവരങ്ങള്‍ക്ക് മുന്‍ പോസ്റ്റുകള്‍ കൂടി വായിക്കുക .
ലിങ്ക്കള്‍ ചുവടെ ചേര്‍ക്കുന്നു .
1.http://nssghsskamballur.blogspot.in/2012/07/pipe-composting-house-3-672012.html
2.http://nssghsskamballur.blogspot.in/2012/05/next-project-waste-management-at-home.html
അധികവിവരങ്ങള്‍ ക്ക്
1.http://www.homecompostingmadeeasy.com/turningcompost.html
2.http://cityjournal.in/pipe-compost-units-in-every-house-joins-hand-with-corporation/
3.http://www.youtube.com/watch?v=sWaq3e6hHt8
4. http://www.thehindu.com/todays-paper/tp-national/tp-kerala/article3256536.ece
GO-1.http://sanitation.kerala.gov.in/docs/go%20increasing%20subsidy%20for%20households.pd
2.NOT AVAILABLE AT PRESENT
comments
1:ആലപ്പുഴ നിന്നും ......ശരത് 16/9/2012
പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ കൂടി ബ്ലോഗില്‍ ഇടുന്നത് നന്നായിരിക്കും
ഉദാ : പുഴു ഉണ്ടാകുന്നത് .അതിന്റെ പരിഹാരം .പുഴു എങ്ങനെ ഉണ്ടാകുന്നു ??
പൈപ്പില്‍ നിന്നും ഉണ്ടാകുന്ന ദുര്‍ഗന്ധം
ഒന്നര മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ ഉപയോഗികകുവാനാണല്ലോ
അഞ്ചുപേരുള്ള എന്റെ വീട്ടില്‍ സ്ഥാപിച്ച പൈപ്പ് ഏകദേശം ഇരുപതു ദിവസങ്ങള്‍ കൊണ്ട് നിറയുന്നു
ഇത് കമ്പോസ്റ്റ് ആകുന്നതിനു ഒരുമാസം കൊണ്ട് സാധിക്കുന്നില്ല .(മഴക്കാലം ) പൈപ്പിലേക്ക് പുഴു കാരണം നോക്കാനും അസഹ്യതയാണ്
വേനല്‍ക്കാലത്ത് ഉപയോഗിക്കുമ്പോള്‍ ഉള്ള ഫലം അറിയില്ല
ശര്‍ക്കരപാനി ഒഴിക്കേണ്ട സമയം എപ്പോഴൊക്കെയാണ്
പൈപ്പിന്റെ ചെലവു വിവരങ്ങള്‍ കൂടി കൊടുക്കുന്നത് നന്നായിരിക്കും
സബ്സീടി ഗ്രാമപ്രദേശങ്ങളിലും ലഭിക്കുമോ?
മുഖ്യ മന്ത്രിയുടെ വെബ്സൈറ്റ് കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയവയുടെ വിവരങ്ങള്‍ ആണ് കാണുന്നത്
എനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ അങ്ങയോടു പങ്കു വെയ്ക്കാം സ്നേഹത്തോടെ ......ശരത്
sarath posted on 20/09/2012സര്‍ ,
ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന എനിക്ക് അസൂയ തോന്നുന്നു
ഈ വിഷയം ഇത്രയേറെ പഠിച്ചതിനും ഈ ശ്രമത്തിനും അഭിനന്ദനങ്ങള്‍
എന്റെ പല സംശയങ്ങള്‍ക്കും പുതിയ പോസ്റ്റ് പരിഹാരമാണ് .
നിസ്സാരം എന്ന് തുടക്കത്തില്‍ തോന്നിയ ഈ കംപോസ്റിംഗ് രീതി
അശ്രദ്ധ ഉണ്ടായാല്‍ അതിന്റെ ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ല
ഒന്നര മാസത്തോടു അടുക്കുന്ന എന്റെ ഒരു പൈപ്പില്‍ പ്രോസസ്സ് പൂര്‍ത്തിയായോ എന്ന് ഭയക്കുന്നു .
ദുഃഖ കരം എന്ന് പറയട്ടെ എന്റെ മൂന്നാമത്തെ പൈപ്പും നിറഞ്ഞു കഴിഞ്ഞു .
ശരിക്ക് പഠിക്കാതെ എത്ര പത്ര വാര്‍ത്തകളാണ് .
ശര്‍ക്കര പാനി ഒഴിച്ചാല്‍ രണ്ടു ദിവസം കൊണ്ട് വളം ആകുമെന്നു വരെ കണ്ടു.
കട്ടിയുള്ള ജൈവാവഷിഷ്ടങ്ങള്‍ എന്നതില്‍ മീന്‍ ഉള്‍പ്പെടുമോ? മറ്റെന്തൊക്കെയാണ്.
reply.
പ്രിയപ്പെട്ട ശരത് ,
മീ ന്‍ അവശിഷ്ടങ്ങള്‍ പൈപ്പില്‍ ഇടാം .ലായനി ആഴ്ചയില്‍ 2 തവണ എങ്കിലും ഒഴിക്കണം .ശരത് പറഞ്ഞപോലെ കംപോസ്ടിങ്ങില്‍ നിരന്തര ശ്രദ്ധ ആവശ്യമുണ്ട് .പുഴുക്കള്‍ ,ദുര്‍ഗന്ധം ഇവ എല്ലായിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു .ഇക്കാര്യത്തില്‍ആരോഗ്യ രംഗത്തെ ഒരു വിദഗ്ധ സമിതിരൂപികരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.പുളിങ്ങോം(കണ്ണൂര്‍)))))
) പ്രദേശത്ത് നിന്നും ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാലിന്യം 3 മാസമായി പ്രൊസെസ്സ് ചെയ്യപ്പെടാതെ കിടക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.പൈപ്പില്‍ വായു കയറാത്ത തും ബാക്ടീരിയ വളരാത്തതും പ്രശ്നം തന്നെ.
owstmentപൈപ്പില്‍ നിറയെ തുളകളിട്ടാല്‍ ഗുണം ചെയ്യില്ലേ.( ഞാന്‍ ആദ്യം പരീക്ഷിക്കട്ടെ)
ReplyDeleteപൈപ്പിന്റെ മുകൾഭാഗത്ത് അര സെന്റിമീറ്റർവ്യാസത്തിലുള്ള കുറച്ചു തുളകൾ ഇടുന്നത് ദുർഗന്ധം ഒഴിവാകാനും ഒരു പരിധിക്ക് മുകളിലേക്ക് പുഴുക്കൾ കയറാതിരിക്കാനും ഗുണകരമാണ്. ഞാൻ പൈപ്പല്ല drum ആണ് ഉപയോഗിക്കുന്നത്. അൽപം പോലും ദുർഗന്ധമില്ല. പിന്നെ slurry പുറത്തേക്ക് വരാനുള്ള കുഴൽ ഘടിപ്പിച്ചിട്ടുണ്ട് കേട്ടോ.
ReplyDelete