NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Sunday, November 25, 2012

തേജസ്വിനി പുഴയെ അറിയാന്‍ യാത്രയും ചെറു പുഴ യില്‍ വെച്ച് നടന്ന പുഴ സംരക്ഷണ സംഗമവും

കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്‍റെ യും കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ജൈവ  വൈ വിധ്യ സംരക്ഷണ പ്രോജക്ടിന്റെ ഭാഗമായി

എന്‍ .എസ്.  എസ് .യുനിററി ന്‍റെ  നേതൃത്വത്തില്‍ റെഡ്ക്രോസ് യുനിററ്റും  ,നല്ല  പാഠം ക്ലബും ചേര്‍ന്ന് കാക്കടവ് നിന്നും ഓടക്കൊല്ലി  നിന്നും രണ്ടു ദിവസമായി( 24/11/12 9am  -5 pm ;25/11/12 9 am -11 am  )നടത്തിയ പുഴയെ അറിയാന്‍ യാത്രയും  ചെറു പുഴ യില്‍ വെച്ച് നടന്ന പുഴ സംരക്ഷണ സംഗമവും ജന ശ്രദ്ധ ആകര്‍ഷിച്ചു .സംഗമത്തില്‍ 155 ലേറെ പേര്‍ സംബ ന്ധി ച്ചു .മണല്‍വാരല്‍ ,മാലിന്യങ്ങളുടെ സാന്നിധ്യം ,വശങ്ങളിലെ ഇടിച്ചില്‍ ,തോട്ടയിടല്‍ ,പുഴയോരത്തെ ജൈവ വൈവിധ്യം തുടങ്ങിയവ ചര്‍ച്ചാ വിഷയങ്ങള്‍  ആയിരുന്നു .
ബഹു.പയ്യന്നൂര്‍ MLA  സി  കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോഷി ജോസ് അധ്യക്ഷനാ യിരുന്നു .എന്‍ .എസ്.  എസ് .ന്‍റെ കാസര്‍ഗോഡ്‌ ജില്ലാ  തല പ്രോഗ്രാം കോ ഓഡി നേറ്റ ര്‍ മനോജ്കുമാര്‍  കെ കെ ആശംസ പ്രസംഗം നടത്തി .പഠന റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും
Thursday, November 22, 2012

INTERACTING WITH EMINENT PERSONALITY

CIRCLE  INSPECTOR SUDHAKARAN ,VIGILANCE AND CORRUPTION BUREAU KASARAGOD VISITED OUR CAMPUS TODAY.HE IS A FORMER STUDENT OF THIS SCHOOL.HE INTERACTED WITH THE STUDENTS IN THE HIGHER SECONDARY STUDENTS.POLICING AS A CAREER WAS DISCUSSED

Sunday, November 18, 2012

കുഞ്ഞപ്പേട്ടന് ആദരാഞ്ജലി

മുന്‍ പി ടി എ  അംഗം കുഞ്ഞപ്പേട്ടന് ആദരാഞ്ജലി

സ്കൂള്‍ പച്ചക്കറിത്തോട്ടം ഉഷാറാകുന്നു

 പടവലം പൂവണിയുമ്പോള്‍

സ്കൂ ള്‍ പച്ചക്കറിത്തോട്ടം ഉഷാറാകുന്നു .ഇന്നു പടവലത്തിനു പന്തലൊരുക്കി .നാ ഷനല്‍ സര്‍വിസ് സ്കീമിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും അംഗങ്ങള്‍ ഇന്നും തോട്ടത്തില്‍ പണി ചെയ്തു .ബൈജു മാസ്റ്റര്‍ ,മനീഷ് ,സജീവന്‍ ,രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി .20 ഓളം വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെയും അരുണ്‍ ,ആകാശ് ,മനു ,ശ്രീരാഗ്  പി  ,ആനന്ദ്‌ ,ആഹ്ലാദ് ,അജ്നാസ് എന്നിവര്‍ ഉച്ചക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും പങ്കെടുത്തു .പയറിന്റെ പന്തല്‍ തീര്‍ക്കാനുണ്ട്.ഇന്ന് 20ഓളം മുളക് തൈകളും 10 തക്കാളി തൈകളും നട്ടു . 

ജൈവവൈവിധ്യ സംരക്ഷണ റാലി 17/11/2012


2012 നവംബര്‍  17;          3PM                                                                     കമ്പല്ലുര്‍

    ദേശിയ പരിസ്ഥിതി ബോധവല്‍കരണപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി (NEAC 2012-13)കമ്പല്ലുര്‍ ഹയര്‍ സെക്ക ണ്ട റി സ്ക്കൂളിലെ നാഷനല്‍  സര്‍വീസ്  സ്കീം വളണ്ടിയര്‍മാരും മറ്റു ക്ല ബ്  അംഗങ്ങളും ചേര്‍ന്ന് ജൈവവൈവിധ്യ സംരക്ഷണ റാലി നടത്തി .കമ്പല്ലുര്‍ ആക്കോ കാവ്‌ എന്ന ചെറുവനം മുതല്‍ ആക്ക ച്ചേരി വനം (BEDOOR FOREST ) വരെ മൂന്നര കിലോമീറ്റര്‍ ദൂ രം പ്ലക്കാ ഡുകളും ജൈവസംരക്ഷണ മുദ്രാഗീതങ്ങളുമായി   100ലധികംഹയര്‍ സെകണ്ടരി  വിദ്യാ ര്‍ത്‌ ഥികളും സ്കൂള്‍ പ്രിന്‍സിപ്പാളും രണ്ടു അധ്യാപകരും പി ടി എ പ്രസിഡന്റും പി ടി എ വൈസ് പ്രസിഡന്റുംസ്കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റി പ്രസിഡണ്ട്‌ ഉം  രണ്ടു വാര്‍ഡ്‌ മെമ്പര്‍ മാരും പരിസ്ഥിതി പ്രവര്‍ത്തകരും പദയാത്ര നടത്തിയത് ധാരാളം ജനങ്ങളെ ആകര്‍ഷിച്ചു .കാവുകള്‍നാടിന്‍ സമ്പത്ത് ,കാടുകള്‍ നാടിന്‍ സമ്പത്ത് ,കാടില്ലെങ്കില്‍ നാമില്ല ,പുഴകള്‍ നമ്മുടെ സമ്പത്ത് ,മാലിന്യങ്ങള്‍ നിറ ക്കരുതെ ,മണലു വാരി മുടിക്കരുതെ ,ബെടൂര്‍ കാടൊരു  ബാറ ല്ല തുടങ്ങിയ മുദ്രാഗീതങ്ങള്‍ കമ്പല്ലുരില്‍ കുട്ടികള്‍  കണ്ടെത്തിയ പരിസ്ഥിതിക പ്രശ്നങ്ങള്‍ എടുത്തു കാണിക്കുന്നവയായി.റാലി പി ടി എ പ്രസിഡണ്ട്‌ സി ജെ മാത്യു വിന്‍റെ അദ്ധ്യ ക്ഷതയില്‍ വാര്‍ഡ്‌ മെമ്പര്‍ കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ്‌  മെമ്പര്‍ കെ വി സുലോചന ,പ്രിന്‍സിപ്പല്‍ കെ ഡി മാത്യു ,പി ടി എ വൈസ് പ്രസിഡണ്ട്‌ ദാമോദരന്‍ കൊല്ലാട ,സ്കൂള്‍ മാനേജ് മന്റ്‌ കമ്മിറ്റി പ്രസിഡണ്ട്‌ സജീവന്‍ പി  എന്നിവര്‍ ആശംസ പ്രസംഗം നടത്തി .NSS വളണ്ടി യര്‍ ലീഡര്‍  ആനന്ദ്‌ ആര്‍  സ്വാഗതവും എലിസബത്ത് നന്ദിയും അവതരിപ്പിച്ചു .

ഈയിടെയായി കമ്പല്ലുരില്‍ ആക്കൊ കാവിലും ബെടൂര്‍ കാടി ലും വേ പ്പുഗ്രാമം പദ്ധതി യുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നട്ട   വേപ്പ് തൈകള്‍ക്കെതിരെയും നടന്ന കയ്യേറ്റങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ട താണെന്നുംശക്തമായ അഭിപ്രായമുണ്ടായി .

 ANAND R WELCOMES-"WE PLEDGE TO PROTECT BIODOVERSITY"
 C J MATHEW ;PTA PRESIDENT PRESIDES -"WE PROTEST AGAINST THE DESTRUCTION OF TREES AND  NEEM PLANTS"
 THE AUDIENCE
 SANTHOSH K V WARD MEMBER-INAUGURATES-"WE WILL CONTINUE OUR WORK ."
 SULOCHANA K V ,WARD MEMBER-".WE PROTEST AGAINST THE DESTRUCTION OF PLANTS".
 DAMODARAN K ;PTA MEMBER CALLS FOR ACTION-"LET US CONTINUE OUR WORK .ENRICH THE BIODIVERSITY."

MATHEW K D;PRINCIPAL-"THE SCHOOL WILL GO ON ENRICHING THE BIODIVERSITY"
 SAJEEVAN P;SMC PRESIDENT-"WE  CONDEMN THE MOVES AGAINST KAVUS AND NEEM PLANTS"
ELIZABETH - STUDENT REPRESENTATIVE-"THANK YOU ALL FOR SUPPORTING US "

        THE RALLY ON BIODIVERSITY    CONSERVATION-"SAVE OUR FORESTS;SAVE OUR EARTH";"STOP THROWING AWAY WASTES,SAVE OUR RIVERS"