NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, July 31, 2013

ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം 31072013

കമ്പല്ലുർ ഹയർ സെകണ്ടരി എൻ എസ് എസ് യൂണിറ്റിലെ
ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം നടത്തി .
ജെ ആർ സി ട്രെയിനർ ലതാഭായി ടീച്ചർ ,ജെ ആർ സി വളണ്ടിയർമാരായ ശിവാനി രഘുനാഥ് ,അഖില എ.ആർ ,ത്രിഷ ടി കെ ,അമൃത ബാബു ,വിദ്യാ കെ എസ് ,അഖിൽ പി.എൻ ;നിഖിൽ കെ എ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്‌ .



















57 ഒന്നാം വർഷ അപേക്ഷകർ പരിശീലനത്തിൽ പങ്കെടുത്തു .38 ലിറ്റർ ലോഷൻ നിർമ്മിച്ചു .സ്കൂൾ ടോയിലറ്റു കളും ബാത്ത്  റൂമുകളും വൃത്തിയാക്കാൻ ഇവ ഉപയോഗിക്കും .

ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ -

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
2.പൈനോയിൽ
3.പുൽതൈലം

നിർമിക്കുന്ന വിധം 

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം  ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത് 

2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക 
3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക 
4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക .
5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു 


പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു

മെച്ചങ്ങൾ 

.പാഴാക്കി കളയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ;
രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ;
ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ;
സ്വാശ്രയ ശീലം വർധിക്കും

അടുത്ത ഘട്ടം 

2 ആഴ്ചകൾക്കുള്ളിൽ 

അടുത്ത ഘട്ടത്തിൽ മാർക്കറ്റിൽ വിതരണം ചെയ്യാനായി 100 ലിറ്റർ ലോഷൻ  നിർമ്മിക്കാനാണ് തീരുമാനം .മാർക്കറ്റിൽ ലിറ്ററിനു 25 രൂപ മുതൽ  45 വരെ ഈടാക്കുന്ന ലോഷൻ ലിറ്ററിനു 20 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ്‌ .

ഒരു മാസത്തിനുള്ളിൽ 

കുടുംബശ്രീകൾക്ക് പരിശീലനം നൽകാൻ ഇന്നത്തെ അറിവു ഉപയോഗപ്പെടുത്തും
എൻ എസ് എസ്സിന്റെ ദത്തു ഗ്രാമത്തിലെ എല്ലാ വീടുകളിലും ലോഷൻ വിതരണവും പരിശീലനവും നടത്തും .

Sunday, July 28, 2013

കമ്പിളി പുതപ്പുകൾ ഉപഹാരമായി (പാലിയെറ്റിവ് കെയർ )

കമ്പിളി പുതപ്പുകൾ ഉപഹാരമായി (പാലിയെറ്റിവ് കെയർ ) 28 07 2013






പാലിയെറ്റിവ് കെയർ സന്ദർശനത്തിൻറെ ഭാഗമായി  3  എൻ എസ് എസ് വളണ്ടിയർ മാരും
2 ജെ ആർ സി വളണ്ടിയർ മാരും കമ്പല്ലൂർ ,കൊല്ലാട , മേഖലകളിലായി പതിനൊന്നു വീടുകളിൽ
 ചെന്ന് അവിടെയുള്ള അവശരോ രോഗികളോ ആയ വ്യക്തികളുമായി സ്നേഹ സല്ലാപം
നടത്തുകയും തണുപ്പ് അകറ്റാനായി കമ്പിളി പുതപ്പുകൾ ഉപഹാരമായി നൽകുകയും
 ചെയ്തു .കൂടാതെ രോഗികളുടെ ബി പി പരിശോധിച്ചു

ഇതിനായി വേണ്ടി വന്ന പുതപ്പുകൾ നാഷനൽ സർവിസ് സ്കീം പ്രവർതകർ ,
ജൂനിയർ റെഡ് ക്രോസ് പ്രവർത്തകർ,അഗസ്ത്യൻ മാസ്റ്റർ ,സൂര്യാ റ്റെക്സ്റ്റയിൽസ് ചെറുപു
ഴ ,സൈനുദ്ദീ ൻ കമ്പല്ലൂർ,കമ്പല്ലൂർ സ്‌കൂൾ സ്റ്റാഫ് എന്നിവരാണ്‌ സംഭാവന ചെയ്തത് .
പ്രവർത്തനങ്ങൾക്ക് അഗസ്ത്യൻ മാസ്റ്റർ,രാധാകൃഷ്ണൻ  മാസ്റ്റർ ,ലതാബായി ടീച്ചർ
 തുടങ്ങിയവർ നേതൃത്വം നൽകി .
ഡ്രൈവർ ബാബു കമ്പല്ലൂർ പ്രവർത്തനവുമായിസ ഹകരിച്ചു 
.പ്രവർത്തനം രാവിലെ 9 മണി മുതൽ 1.30 മണി വരെ നടന്നു .














Sunday, July 21, 2013

National Integration Journey for Rs.3000/- ദേശീയ ഉദ്ഗ്രഥന യാത്രയിൽ പങ്കെടുക്കാം.

The National Service Scheme, Directorate of Higher Secondary Educ
ation organizes a National Integration journey and entrusts the duty with
the NSS unit of Govt.HSS Valat, Wayanad who proposed the project.
Students desirous of making extensive journey across the country and to
see, learn and appreciate the scenic and cultural diversities of our Mother Indi
a may apply and participate the programme. The team will visit different pl
aces in Panjab - Jalian WalaBagh,Waga Gate, Golden Temple, India Gate, Parliament Hous
e, Raj Ghat, Red fort, Qutub Minar, Lotus Temple, Taj Mahal, Agra Fort etc.
The total programme will be for 11 days including journey days. The progra
mme will be arranged in tune with the conduct of the Summer Mega C
amp organized by National Service Scheme Govt. of India. It’s time we trans
lated our National programme to Unit level activities without much compromising its messag
e or colours.The financial expenses for the pre-seminars, Journey, camping
, food and other expenses will be limited to the minimum and will be met by the uni
t concerned/ participating members. 
The total cost estimated per head for 11 days programme is just Rs.3000/-The Applicant may contact the NSS cell over phone 0471-2323023 and book t
heir seat on or before 24thJuly 2013. 
ദേശീയ ഉദ്ഗ്രഥന യാത്രയിൽ പങ്കെടുക്കാം.
രണ്ടു മാസങ്ങൾക്കുള്ളിൽ യാത്ര ( മിക്കവാറും 2013 ഒക്ടോബർ 9-18 );
 യാത്രാ ദിവസങ്ങൾ ഉൾപ്പെടെ 1 1 ദിവസം ;
3000 രൂപാ സ്വന്തമായി അടക്കണം ;
പഞ്ചാബിൽ ജാലിയൻ വാലാബാഗ് ,വാഗ ഗേറ്റ് ,സുവർണ ക്ഷേത്രം ,ഇന്ത്യാ ഗേറ്റ് ,പാർലമെന്റ്റ് ഹൗസ് ,രാജ് ഘട്ട് ;റെഡ് ഫോട്ട് ;കുത്തബ് മിനാർ ,ലോട്ടസ് ക്ഷേത്രം ,താജ് മഹൽ ,ആഗ്ര കോട്ട തുടങ്ങിയ സ്ഥലങ്ങൾ എൻ എസ് എസ് ടീമിൻറെ കൂടെ കാണാം .
ഭാരത യാത്രയിൽ  താൽപര്യമുള്ള  കമ്പല്ലൂർ സ്കൂളിലെ വളണ്ടിയർമാർ ഉടൻ പ്രോഗ്രാം ഓഫീസറെ വിളിച്ചു പേർ രജിസ്റ്റർ ചെയ്യുക  mob no.9447739033
.രക്ഷിതാവിന്റെ  പക്കൽ നിന്നു സമ്മത പത്രം ഏല്പിച്ചു ആദ്യം രജിസ്റ്റർ ചെയ്യുന്ന വളന്റിയർക്ക്‌ മുൻഗണന .
രണ്ടാം വർഷ വളണ്ടിയർമാർക്ക് മുൻഗണന നൽകും .സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന നല്കും .

Tuesday, July 16, 2013

മനസ്സു നന്നാവട്ടെ

എൻ എസ് എസ് ഗീതം 

മനസ്സു നന്നാവട്ടെ 
മതമെതെങ്കിലുമാവട്ടെ 
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം  
മാണ്‍പുകൾ വിടരട്ടെ               (2 )

സൌഹൃദ സിദ്ധികൾ പൂത്താൽ 
സൌവർണാഭ പരന്നാൽ       (സൌഹൃദ.....)
സുരഭില ജീവിത മാധുരി വിശ്വം 
സമസ്തമരുളുകയല്ലോ           (മനസ്സു ......

സത്യം ലക്ഷ്യമതാവട്ടെ 
ധർമം, പാതയതാവട്ടെ            (സ ത്യം ---)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരു ടെ 
കൈകളിണങ്ങീടട്ടേ                   (മനസ്സ് .......)

മനസ്സു നന്നാവട്ടെ                        (3 )

Saturday, July 13, 2013

കിണർ റീ ചാർജിംഗ് പരിശീലനം നടന്നു 130713 2pm to 5pm

കൊല്ലാട മാതൃകാ ഗ്രാമത്തിൽ  ശ്രീ  കുഞ്ഞി ക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കിണർ റീ ചാർജിംഗ് പരിശീലനം നടന്നു .വാർഡ്‌  മെമ്പർ ശ്രീമതി സുലോചന ടി വി പ്രവർത്തനം ഉൽഘാടനം ചെയ്തു .സന്തോഷ്‌ കെ.വി ( വാർഡ്‌ 1 4 ),മാത്യു കെ.ഡി (അധ്യക്ഷൻ ),രമേശൻ  മാസ്റ്റർ ,ബെന്നി ഇ ലവുങ്കൽ ,അർജുൻ ടി ആർ ,റിയ ജോയ്‌ ,ശ്രീരാഗ്.എ .പി (സ്വാഗതം ),ദാമോദരൻ കെ വി (നന്ദി) തുടങ്ങിയവർ സം സാരിച്ചു .
ദാ മോദരൻ കെ.വി ,ഇബ്രാഹിം തുടങ്ങിയവർ  റീ ചാർജിങ്ങ് പിറ്റ്  നിർമാണത്തിന് നേതൃത്വം നൽകി .
വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ 6 8 ഓളം പേർ സ്കൂൾ ഓഡി ട്ടോറിയത്തിൽ നടന്ന  ക്ലാസ്സിലും അതിനെ തുടർന്ന് കൊല്ലാട ടൗണിൽ നടന്ന വിശദീകരണത്തിലും പങ്കെടുത്തു .
മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ഈപ്രവർത്തനം ഒരു പരിധി വരെ  ഉപകരിക്കുമെന്ന് ക്ലാസ്സിനെ തുടർന്ന് നടന്ന
ചർച്ചകളിൽ അഭിപ്രായമുണ്ടായി .കൊല്ലാട മാതൃക ഗ്രാമത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഈ പ്രോജക്ടിൻറെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതാണ് .ഇതിനു സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് വാർഡ്‌ മെമ്പർ സുലോചന കെ.വി ഉറപ്പു നൽകി .















കമ്പിളി പുതപ്പുകൾ ഉപഹാരമായി (പാലിയെറ്റിവ് കെയർ )13072013

പാലിയെറ്റിവ് കെയർ സന്ദർശനത്തിൻറെ ഭാഗമായി  13 എൻ എസ് എസ് വളണ്ടിയർ മാരും 5 ജെ ആർ സി വളണ്ടിയർ മാരും കമ്പല്ലൂർ ,കൊല്ലാട ,കണ്ണിക്കുന്നു മേഖലകളിലായി പത്തു വീടുകളിൽ ചെന്ന് അവിടെയുള്ള അവശരോ രോഗികളോ ആയ വ്യക്തികളുമായി സ്നേഹ സല്ലാപം നടത്തുകയും തണുപ്പ് അകറ്റാനായി കമ്പിളി പുതപ്പുകൾ ഉപഹാരമായി നൽകുകയും ചെയ്തു .

ഇതിനായി വേണ്ടി വന്ന പുതപ്പുകൾ നാഷനൽ സർവിസ് സ്കീം പ്രവർതകർ ,ജൂനിയർ റെഡ് ക്രോസ് പ്രവർത്തകർ,അഗസ്ത്യൻ മാസ്റ്റർ ,സൂര്യാ റ്റെക്സ്റ്റയിൽസ് ചെറുപുഴ ,സൈനുദ്ദീ ൻ കമ്പല്ലൂർ എന്നിവരാണ്‌ സംഭാവന ചെയ്തത് .
പ്രവർത്തനങ്ങൾക്ക് സി. ജെ. മാത്യു മാസ്റ്റർ ,അഗസ്ത്യൻ മാസ്റ്റർ,രാധാകൃഷ്ണൻ  മാസ്റ്റർ ,ലതാബായി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി .
ബാബു കമ്പല്ലൂർ ,സന്തോഷ് ചിറ്റാരി ക്കാൽ എന്നീ ഡ്രൈവർമാരും സ ഹകരിച്ചു .പ്രവർത്തനം രാവിലെ 9 മണി മുതൽ 1.30 മണി വരെ നടന്നു .