ഭൂമിത്രസേന , നാഷണൽ സർ വിസ് സ്കീം; സയൻസ് ക്ലബ് ;,സോഷ്യൽ സയൻസ് ക്ലബ് ,ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ, എൻഡോസൾഫാൻ വിരുദ്ധ ,റോഡ് സുരക്ഷ ഫോട്ടോ പ്രദർശനം സ്കൂൾ ഓഡി ട്ടോറിയത്തിൽ വെച്ചു നടന്നു .വാർഡ് മെമ്പർ സുലോചന ടി വി ഉദ്ഘാടനം ചെയ്തു .800 ലധികം കുട്ടികളും 50 ഓളം അദ്ധ്യാപകരും അത്രയും രക്ഷിതാക്കളും പങ്കെടുത്തു .
മധു ചീമേനി തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്റ റു കളും എൻഡോസൾഫാൻ വിരുദ്ധ ആൽബവും
അശോകൻ പെരിങ്ങാര (കാക്കടവ് ) തയ്യാറാക്കിയ റോഡ് അപകട വാർത്തകളുടെ ആൽബവും വിദ്യാർത്ഥി മനസ്സുകളെ സ്വാധീനിച്ചു .
20/08/2013 ചൊവ്വാഴ്ച 10 മണി മുതൽ 4 മണി വരെ നടന്ന പ്രദർശനത്തോടൊപ്പം എൻ എസ് എസ് വിദ്യാർഥികൾ അവതരിപ്പിച്ച കവിതകൾ ,നാടൻപാട്ടുകൾ , യുദ്ധങ്ങൾക്കെതിരെ ,എൻഡോ സൾഫാൻ ഇരകൾക്കായി ,റോഡ് സുരക്ഷ എന്നി വിഷയങ്ങളിലായി നടന്ന പ്രസംഗങ്ങൾ എന്നിവ പ്രദർശന ഹാളിനെ സജീവമാക്കി .
55 ഒന്നാം വർഷ അപേക്ഷകരും ഏതെങ്കിലും ഒരുവിഷയത്തിൽ പ്രസംഗിച്ചു പരിശീലനം നേടി എന്നതും പരിപാടിയുടെ വിജയം ആയി വിലയിരുത്താം .പ്രദർശനത്തിന്റെ അവസാനമായി ചേർത്ത ചോദ്യാവലിക്ക് ഉത്തരം കണ്ടെത്താനും വിദ്യാർത്ഥി കൾ ഏ റെ ഉത്സാഹിച്ചു .(ഈ ചോദ്യങ്ങളുടെ ശരി ഉത്തരങ്ങൾ അടുത്ത ചൊവ്വാഴ്ച (27/8/2013)ക്കുള്ളിൽ അയച്ചു തരുന്ന വായനക്കാർക്ക് ഞങ്ങളുടെ പ്രത്യേക സമ്മാനം ഉണ്ടായിരിക്കും .ഉത്തരങ്ങൾ seakeyare@gmail.com എന്നാ വിലാസത്തിൽ ഇമെയിൽ ആയി മാത്രം അയക്കുക .ചോദ്യങ്ങൾ താഴെ ചിത്രങ്ങളുടെ കൂടെ ചേർത്തിട്ടുണ്ട് )
500 ഓളം പോസ്ടറുകൾ തലേ ദിവസം പ്രദർശന ഹാളിൽ ഒരുക്കാനായി കഷ്ടപ്പെട്ട വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിക്കുന്നു .
ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അച്യുതൻ മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ ,അശോകൻ പെരിങ്ങാര ,മധു ചീമേനി എന്നിവരേയും .
-പ്രോഗ്രാം ഓഫീസർ
No comments:
Post a Comment
Messages