ഗ്രാമ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം മെച്ചപ്പെടുത്താനായി
മാതൃകാ ഗ്രാമത്തിൽ വീടുകളെ 10-11 വീടുകൾ ഉൽപ്പെടുന്ന അഞ്ചു മേഖലകളായി തിരിച്ചു .
ആദ്യ രണ്ടു ഗ്രൂപ്പുകളുടെ യോഗം 08082013 വൈകുന്നേരം 6 മണി മുതൽ 7 മണി വരെ;7 മണി മുതൽ 8 മണി വരെ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടന്നു . ആദ്യത്തെ ഗ്രൂപ്പിൽ 10 ൽ ഏഴ് വീട്ടുകാരുടേയും രണ്ടാമത്തെ ഗ്രൂപ്പിൽ 11 ൽ 10 വീട്ടുകാരുടേപങ്കാളിത്തമുണ്ടായിരുന്നു .
യോഗങ്ങളിൽ മാതൃകാ ഗ്രാമത്തിലെ വിവിധ പ്രവർത്തനങ്ങൾ ചർ ച്ച ചെയ്തു .പ്രവർത്തന പദ്ധതി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിശദീകരിച്ചു .
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുക
ഓരോ വീട്ടിലും പൈപ്പ് കമ്പൊസ്റ്റിങ്ങിനു പഞ്ചായത്തിൽ അപേക്ഷിക്കുക
കൃഷിക്കൂട്ടം പദ്ധതി നടപ്പിലാക്കുക
ഊർജ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക
ലോഷൻ നിർമാണ പരിശീലനം നടത്തി ലോഷൻ ഉല്പാദനം തുടങ്ങുക
സോപ്പ് നിർമാണ പരിശീലന യുനിറ്റുകൾ തുടങ്ങുക
മാലിന്യങ്ങൾ ചാലിലേക്ക് വലിച്ചെറിയാതിരിക്കുക
വീടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞ എന്നാൽ വൃത്തിയുള്ള തുണികൾ ശേഖരിച്ചു കുറഞ്ഞ ചിലവിൽ തുണി ബാഗുകൾ നിർമിക്കുക
ഓരോ വീട്ടിലും 5 ഔഷധ സസ്യങ്ങൾ എങ്കിലും നടുക
തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെട്ടു .
വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2 ഗ്രൂപ്പ് ലീഡർ മാരെ വീതം തെരഞ്ഞെടുത്തു
ഓഗസ്റ്റ് പതിനഞ്ചാം തീയതി ഉച്ച കഴിഞ്ഞു 2 മണിക്ക് ലോഷൻ നിർമാണ പരിശീലനത്തിൽ രണ്ടാം ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും മറ്റു ഗ്രൂപ്പുകളിൽ നിന്നു രണ്ടു അംഗങ്ങൾ വീതവും പങ്കെടുക്കും .സ്വാതന്ത്ര്യ ദിനത്തിൽ ഗ്രാമ സ്വാശ്രയ സന്ദേശം നൽകാൻ ഉതകുന്ന പ്രവർത്തനമായി ലോഷൻ നിർമാണം മാറുമെന്നു പ്രതീക്ഷിക്കുന്നു
ഗ്രൂപ്പ് യോഗങ്ങളിൽ പി റ്റി എ പ്രസിഡണ്ട് സി.ജെ മാത്യു ,കൊല്ലാടയിലെ പി റ്റി എ അംഗങ്ങൾ ദാമോദരൻ കെ.,ബെന്നി എലവുങ്കൽ (മാതൃകാ ഗ്രാമ കമ്മിറ്റി ചെയർമാൻ) ,അംഗങ്ങൾ രവിന്ദ്രൻ മാസ്റ്റർ ,ഹരിന്ദ്രൻ.പി ,കണ്‍ വീനർ ദാമോദരൻ കെ.വി ,പ്രോഗ്രാം ഓഫീസർ രാധാകൃഷണൻ സി.കെ ,പ്രദേശത്തെ രണ്ടാം വർഷ വളന്റിയർമാർ അമൃത രവിന്ദ്രൻ .;സൂര്യമോൾ കെ .ആർ,അജിത് എം ഒ ,സുബിൻ ,വൈഷ്ണവി തുടങ്ങിയവർ പങ്കെടുത്തു .ശിവദാസൻ പി ,പ്രമീള,സുരേശൻ തുടങ്ങിയവർ നേതൃത്വം നൽകി .
മറ്റു ഗ്രൂപ്പ് തല യോഗങ്ങൾ 12/08/2013 ; 13/08/2013 തീയതികളിൽ നടക്കും
No comments:
Post a Comment
Messages