NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, June 30, 2013

SECOND ALLOTTMENT - SCIENCE BATCH-ജൂലൈ 3 നുവൈകു . 4 മണിക്കുള്ളിൽ സ്ഥിര അഡ്മിഷൻ നേടണം .

പ്ല സ് വണ്‍ ക്ലാസുകൾ ജൂലായ്‌ 4 നു തന്നെ തുടങ്ങും .സ്കൂൾ മാറ്റത്തിനും കോമ്പി നേഷൻ മാറ്റത്തിനും ജൂലൈ 4 ന് ശേഷം അപേക്ഷിക്കാം .അത് കഴിഞ്ഞു അപേക്ഷ പുതുക്കി നല്കാം .


പ്രധാന അലോട്ട് മെൻറ് കഴിഞ്ഞു .താത്കാലിക അഡ്മിഷൻ നേടിയ കുട്ടികൾ ഉയർന്ന ഓപ്ഷനിൽ അലോട്ട് മെൻറ് ഇപ്പോൾ ഇല്ലെങ്കിൽ അതതു  സ്കൂളിൽത്തന്നെ  ജൂലൈ 3 നു വൈകു . 4 മണിക്കുള്ളിൽ   സ്ഥിര അഡ്മിഷൻ നേടണം .











SECOND ALLOTTMENT - HUM BATCH- ജൂലൈ 3 നു വൈകു.4 മണിക്കുള്ളിൽ സ്ഥിര അഡ്മിഷൻ നേടണം .

പ്ല സ് വണ്‍ ക്ലാസുകൾ ജൂലായ്‌ 4 നു തന്നെ തുടങ്ങും .സ്കൂൾ മാറ്റത്തിനും കോമ്പി നേഷൻ മാറ്റത്തിനും ജൂലൈ 4 ന് ശേഷം അപേക്ഷിക്കാം .അത് കഴിഞ്ഞു അപേക്ഷ പുതുക്കി നല്കാം .

പ്രധാന അലോട്ട് മെൻറ് കഴിഞ്ഞു .താത്കാലിക അഡ്മിഷൻ നേടിയ കുട്ടികൾ ഉയർന്ന ഓപ്ഷനിൽ അലോട്ട് മെൻറ് ഇപ്പോൾ ഇല്ലെങ്കിൽ അതതു  സ്കൂളിൽത്തന്നെ  ജൂലൈ 3 നു വൈകു. 4 മണിക്കുള്ളിൽ   സ്ഥിര അഡ്മിഷൻ നേടണം .










കമ്പലൂർ ചേടിക്കുണ്ട് ചാൽ ശുചീകരണം ;2 PM -5 pm ; 29 / 06 / 2013


അരുവി ശുചീകരണം നാലാം മേഖല -2 PM -5 PM ; 29/06/2013
കമ്പലൂർ ചേടിക്കുണ്ട്  ചാൽ

      കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെയും എൻ എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കമ്പലൂർ ചേടിക്കുണ്ട്  ചാൽ ശുചീകരിച്ചു .ചാലിന്റെ  ഉത്ഭവ സ്ഥാനം ആയ കുളം സന്ദർശിച്ചു .  ഉത്ഭവ സ്ഥാനം മുതൽ ആക്കൊകാവ്  വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി ശുചീകരിച്ചത്.
.ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ ലഘു ലേഖ വിതരണവും നടന്നു.16 വളണ്ടിയർമാരും 30നാട്ടുകാരും ഉൾപ്പെടെ നാൽപത്തിയാറോളം  സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.





  പ്രവർത്തനം വാർഡ് മെമ്പർ പരിസ്ഥിതി പ്രവർത്തകൻ ശ്രീ കുഞ്ഞിക്കണ്ണൻ കോടൂർ  ഉൽഘാടനം ചെയ്തു .ശുചീകരണ കമ്മിറ്റി ചെയർമാൻ  സി പി ബാലൻ  അധ്യക്ഷത വഹിച്ചു .
 ഭൂമിത്രസേന വളണ്ടിയർമാരായ  ആനന്ദ്‌ ആർ  സ്വാഗതവും മേഘ മുരളിധരൻ  നന്ദിയും പറഞ്ഞു.ശുചീകരണ കമ്മിറ്റി കണ്‍വീനർ ജനാർദ്ധനൻ,പി ടി എ പ്രസിഡണ്ട് സി ജെ മാത്യു ,പ്രിൻസിപ്പൽ മാത്യു കെ.ഡി ; സജീവൻ കമ്പലൂർ ,സി കെ രാധാകൃഷ്ണൻ മാസ്റ്റർ ,ബൈജു മാസ്റ്റർ  ,ഹരീന്ദ്രൻ  മാസ്റ്റർ , ദിവാകരൻ നമ്പ്യാർ ,കുഞ്ഞമ്പു നമ്പ്യാർ ,നടേശൻ ,സുഭാഷ് മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ,രമേശൻ മാസ്റ്റർ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .   
20ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 15ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
.പൊതുവെ ഈ മേഖലയിൽ മാലിന്യം കൂടുതലായി കണ്ടു
 `പ്ലാസ്റ്റിക്‌ കുപ്പികൾ അധികം കണ്ടു .ഈ ഭാഗത്തു മദ്യപ ന്മാർ ധാരാളം  എന്നതാകാം കാരണം .കരുതിക്കൂട്ടി കുളത്തിലും ചാലിലും മാലിന്യങ്ങൾ ഇടുന്നതായി പലരും ചൂണ്ടി കാണിച്ചു
 കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക്‌ ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.

-----അടുത്ത പ്രവർത്തനം----

ഞായർ  ഉച്ചയ്ക്ക് ശേഷം (30 /06/2013) 2 മണിക്കു

നാലു മേഖലകളിലും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടി നീക്കം ചെയ്യൽ .
























    

Thursday, June 27, 2013

മഴക്കാലരോഗങ്ങൾകെതിരെ ഹോമിയോ മരുന്നിൻറെ സൗജന്യ വിതരണം

മഴക്കാലരോഗങ്ങൾകെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ മരുന്നിൻറെ  സൗജന്യ വിതരണം
നാഷണൽ സർവിസ് സ്കീമിന്റെയും
അമ്പേച്ചാൽ പ്രതിഭാ പുരുഷ സഹായ സംഘത്തിന്റെയും
നല്ലോമ്പുഴ ഹോമിയോ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ
28.6.2013 വെള്ളിയാഴ്ച ( 9.30 AM ) കമ്പല്ലുർ ഹയർ സെകണ്ടരി സ്‌കൂളിൽ  വാർഡ്‌ മെമ്പർ(വാഡ് 14,ഈസ്റ്റ്‌ എളേരി )  സന്തോഷ്‌ കെ വി; ഉൽഘാടനം ചെയ്തു .സുലോചന കെ വി (മെമ്പർ ,വാഡ് 13 ,ഈസ്റ്റ്‌ എളേരി ) അധ്യക്ഷത വഹിച്ചു .ഡോക്ടർ രാജേഷ്‌(((((   ( ( നല്ലോമ്പുഴ ഹോമിയോ ആശുപത്രി ) ബോധവൽകരണ ക്ലാസ്സ്‌ നയിച്ചു .നാഷണൽ സർവിസ് സ്കീമിന്റെ വളണ്ടിയർമാർ ക്ലാസ്സിൽ പങ്കെടുക്കുകയും എല്ലാ ക്ലാസ്സുകളിലും മരുന്നു വിതരണം നടത്തുകയും ചെയ്തു .

.



Wednesday, June 26, 2013

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ  ലഹരി വിരുദ്ധ ദിനം ( ജൂണ്‍ 26 ) ആചരിച്ചു .
ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ അജിത്‌ .സി .ഫിലിപ്പ്  ബോധവൽകരണ ക്ലാസ്സ്‌ നയിച്ചു .
വാർഡ്‌ മെമ്പർ സുലോചന  ടി.വി   പരിപാടി ഉൽഘാടനം ചെയ്തു

പ്രിൻസിപ്പൽ കെ.ഡി. മാത്യു ;ഹെഡ് മാസ്റ്റർ ജലാൽ കെ.കെ .; എൻ എസ് എസ് വളണ്ടിയർ റിയ ജോയി തുടങ്ങിയവർ സംസാരിച്ചു

.വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു



Sunday, June 23, 2013

അമ്പേച്ചാൽ ശുചീകരണം 10 am-1 pm 23/06/2013

അരുവി  ശുചീകരണം  മൂന്നാം മേഖല -10 am-1 pm 23/06/2013
അമ്പേച്ചാൽ 
കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്രസേന ക്ലബിന്റെയും എൻ  എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ അമ്പേച്ചാൽ   ശുചീകരിച്ചു .അമ്പേച്ചാലിന്റെ ഉത്ഭവ സ്ഥാനം സന്ദർശിച്ചു .റിസർവ് വനത്തിന്റെ  അടുത്തു നിന്നും കുതിച്ചു ചാടുന്ന ശക്തമായ നീരുറവ വിദ്യാർത്ഥികൾക്ക് കൌതുകമായി .   ഉത്ഭവ സ്ഥാനം മുതൽ ചെമ്മരംകയം റോഡ്‌   വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി  ശുചീകരിച്ചത്.10 വളണ്ടിയർമാരും 1 0 നാട്ടുകാരും ഉൾപ്പെടെ ഇരുപതോളം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു

         .ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ  ലഘു ലേഖ വിതരണവും നടന്നു.പ്രവർത്തനം വാർഡ് മെമ്പർ സുലോചന ടി വി ഉൽഘാടനം ചെയ്തു .മുൻ പി ടി  എ അംഗം  കെ രാഘവൻ നമ്പ്യാർ  അധ്യക്ഷത വഹിച്ചു .
സജീവൻ കമ്പല്ലൂർ  സ്വാഗതവും ഭൂമിത്രസേന ക്യാപ്റ്റൻ അർജുൻ ടി ആർ  നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ  സന്തോഷ്‌ കെ.വി ,അനീഷ്‌ ,രാഘവൻ ,കുടുംബ ശ്രീ  പ്രതിനിധികൾ ജാനകി  , ഓമന ,അഗസ്ത്യൻ മാസ്റ്റർ  ,സ്നേഹ കൃഷ്ണൻ ,ഫാകൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു . 

6  ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 10ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
     .പൊതുവെ ഈ മേഖലയിൽ മാലിന്യം കുറവായി 
മാത്രമേ കണ്ടുള്ളൂ `പ്ലാസ്റ്റിക്‌ കുപ്പികൾ അധികം കണ്ടില്ല .ഈ ഭാഗത്തു മദ്യപ ന്മാർ ഇല്ല എന്നതാകാം കാരണം .അമ്പെച്ചാൽ മേഖല മദ്യ വിരുദ്ധ മേഖലയായി നാട്ടുകാർ പ്രതിജ്ഞ എടുത്ത തായി അറിയാനും കഴിഞ്ഞു. 

       എന്നാൽ കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക്‌ ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.

       വലിയ തോട്ടങ്ങളുടെ ഉടമകൾ താമസിക്കുന്ന പ്രദേശ മാകയാലാണ് ചാലിൽ മാലിന്യങ്ങൾ കുറഞ്ഞതെന്നും തോന്നുന്നു.ചാലിന് ചേർന്ന് വീടുള്ള സ്ഥലങ്ങളിൽ ചാലിൽ പ്ലാസ്റ്റിക്‌ നിറഞ്ഞു കിടക്കുന്നത് ഇതിന് തെളിവായെടുക്കാം .ഇത്തരം വീടുകളിൽ കേന്ദ്രീകരിച്ചു   മാലിന്യസംസ്കരണത്തിന് കൂടുതൽ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നിരീക്ഷണവും പഞ്ചായത്ത്‌ അധികൃതരിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട് .

ബാക്കി പത്രം 

 കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ, നാട്ടുകാരിൽ നിന്നും ആവേശ പൂർണമായ സഹകരണമാണ് കിട്ടുന്നത്.എന്നാൽ അമ്പേച്ചാൽ മേഖലയിൽ കഴിഞ്ഞ വർഷം നട്ടു പിടിപ്പിച്ച വേപ്പിൻ തൈകൾ സാമൂഹ്യ ദ്രോഹികൾ പിഴുതു കളഞ്ഞതായി യാത്രയിൽ ഞങ്ങൾ കണ്ടെത്തി .
കഴിഞ്ഞാഴ്ച ചാലിൽ ഇറങ്ങി ശേഖരിച്ച   പ്ലാ സ്റ്റിക്‌  നിറച്ച  ചാക്കുകളിൽ ചിലതു ചാലിൽ ചൂണ്ടയിടാൻ വന്നവരിൽ ആ രോ ചാലിൽ ഒഴുക്കി കളഞ്ഞതായി വളണ്ടിയർമാർ റിപ്പോർട്ട് ചെയ്തു.

അടുത്ത പ്രവർത്തനം അടുത്ത ശനി  ഉച്ചയ്ക്ക് ശേഷം  (29 /06/2013)  2  മണിക്കു   ചേടിക്കുണ്ട് ചാൽ ഉത്ഭവസ്ഥാന ത്തു നിന്നും (കംപല്ലൂർ അമ്പലത്തിനു അടുത്തുള്ള അരയാൽ  ). 
സ്വാഗതം !