NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Thursday, June 6, 2013

ഡങ്കിപ്പനിക്ക് പപ്പായ മരുന്ന്

ഡങ്കിപ്പനിക്ക് പപ്പായ മരുന്ന്മുകളിൽ കൊടുത്ത വീഡിയോ കൂടി കാണുക

ഡെങ്കിപ്പനിയെ എങ്ങിനെ തിരിച്ചറിയാം 

ഡെങ്കി ബാധിത മേഖലയിൽ പോയിട്ടുണ്ടോ അല്ലെങ്കിൽ അവിടെ താമസിക്കുകയാണോ , കൂടാതെ
പനി ഉണ്ടോ

എങ്കിൽ തീർച്ചയായും ഉടൻ ഡോക്ടറെ കാണുക 

പനി കൂടുതലാണെങ്കിൽ ഉടൻ രക്ത പരിശോധന  നടത്തി രക്തത്തിൽ  പ്ലേറ്റ് ലെറ്റു കളു ടെ എണ്ണം കാണുക( പ്ലെറ്റെലെറ്റ് ടെസ്റ്റ്‌ ഫീ -250-440 രൂപ;ഗവ .,സഹകരണ ആശുപത്രികളിൽ താരതമ്യേന കുറവ്  )

പ്ലേറ്റ്‌ ലറ്റ് എണ്ണം നന്നേ കുറവാണെങ്കിൽ( ഒന്നര ലക്ഷമോ അതിൽ കുറവോ ) നല്ല ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ നേടുക ( ആവശ്യമെങ്കിൽ പ്ലേറ്റ് ലെറ്റുകൾ രക്തത്തിലേക്ക് കയറ്റി വിടാൻ സൌകര്യം വേണം .കേരളത്തിൽ പല ആശുപത്രികളിലും പ്ലേ റ്റ് ലറ്റ്‌ ക്ഷാമമുണ്ട് .)

ക്ഷീണം കുറവാണ് എങ്കിലും പനി വലുതല്ലെങ്കിലും ഡെങ്കിപ്പനി ആയി സ്ഥിരീകരിക്കപ്പെട്ട കേസുകൾ കാണുന്നുണ്ട്

പനി മാറി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അപകടകര മായ വിധത്തിൽ പ്ലെറ്റെലെറ്റ് എണ്ണം കുറഞ്ഞ് ഐ സി യു വിൽ അഡ്മിറ്റ്‌ ആയ കേസും ഉണ്ട്.
രോഗം കുറഞ്ഞാലും രക്തപരിശോധന തുടർന്ന് പ്ലെറ്റ്ലെറ്റ് എണ്ണം സാധാരണമായി എന്ന് ഉറപ്പാക്കേണ്ടതുണ്ട്

രക്തം കട്ട പിടിക്കാൻ  സഹായിക്കുന്ന ഘടകമാണ് പ്ലേറ്റ്‌ ലറ്റുകൾ .
1  മില്ലി ലിറ്റർ  രക്തത്തിൽ സാധാരണ 1,50,000 മുതൽ 4 ലക്ഷം വരെ പ്ലേറ്റ്‌ ലറ്റുകൾ കാണണം .
1,50,000 ത്തിൽ കുറഞ്ഞാൽ  വിദഗ്ദ്ധ ചികിത്സ അത്യാവശ്യം .

മറ്റു ലക്ഷണങ്ങൾ 

ശക്തമായ  പനി (101 F-106 F )
നല്ല ക്ഷീണം
അതിയായ തലവേദന
പേശി / എല്ലു / സന്ധി വേദന
തലചുറ്റലും ഛർദിയും
കണ്ണിനു പുറകിൽ വേദന
ദേഹത്ത് ചുവന്ന പാടുകൾ
മൂക്കിൽ / മോണയിൽ നിന്നു ചോര പൊടിച്ചൽ

ഇവയിൽ ഒന്ന് അല്ലെങ്കിൽ കുറെ എണ്ണം .

ഗുരുതര ലക്ഷണങ്ങൾ 

മൂക്കിൽ / മോണയിൽ നിന്നു ചോര പൊടിച്ചൽ
കടുത്ത വയറു വേദന
തുടർച്ചയായ  ഛർദി
ത്വക്കിനടിയിൽ ചോര പൊടിച്ചിൽ
ശ്വാസ കോശം ,ഹൃദയം ,കരൾ  ഇവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ .

ചികിത്സ -

ഇത് ഒരു വൈറൽ രോഗമാ ണ് .പ്രത്യേക ചികിത്സ ഇല്ല.പനി കുറക്കാൻ പാരസെറ്റമൊ ൾ ഉപയോഗിച്ച് പണി കുറക്കുന്നു .
ധാരാളം വെള്ളം കുടിക്കുന്നു
വിശ്രമം എടുക്കുന്നു
രക്ത പരിശോധന നടത്തി  പ്ലെറ്റെ ലെറ്റ് കളുടെ എണ്ണം മനസിലാക്കുന്നു.
ആവശ്യമെങ്കിൽ പ്ലെറ്റെ ലെറ്റ് കളുടെ എണ്ണംകൂട്ടാനായി രക്തം നൽകുന്നു .

സ്വയം ചികിത്സ പാടില്ല .പനി ഉണ്ടെങ്കിൽ വിദഗ്ദ്ധ ഡോക്ടറുടെ  സഹായം തേടുക .


കമ്പല്ലുർ -കൊല്ലാട മേഖലയിൽ അഞ്ചിലധികം ഡെങ്കി കേസുകൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് .
പലരും മംഗലാപുരത്ത് ഫാദർ മുള്ളെസ്(പ്ലേറ്റ് ലെറ്റ് ചികിത്സ ലഭ്യം ) പോലെയുള്ള ആശുപത്രികളിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു കഴിഞ്ഞു .

എങ്ങിനെ തടയാം .
ചിത്രത്തിൽ കൊടുത്ത
ഈഡിസ് ഈജിപ്തി എന്ന ഇനം കൊതുകാണ് ഡെങ്കി പരത്തുന്നത് .
വീട്ടു മുറ്റത്ത്‌ / തൊടിയിലെ വെള്ളം കെട്ടി നിൽകുന്ന സ്ഥലത്താണ് ഇവ വളരുന്നത്‌ .
കൊതുകു കടി കൊള്ളാതിരിക്കുക
കൊതുകിനെ നശിപ്പിക്കുക
കൊതുകു വളരാത്ത വിധം തൊടിയും വീടും നാടും വെള്ളം കെട്ടി നിൽക്കാ തെ
സൂക്ഷിക്കുക
പ്ലെറ്റെലെറ്റ് ക്ഷാമം ഇല്ലാതാക്കാൻ രക്ത ദാനകേമ്പുകൾ നടത്തുക ,രക്തം ദാനം ചെയ്യുക

-പൊതുജന ശ്രദ്ധക്കായി  കമ്പല്ലുർ നാഷണൽ സർവിസ് സ്കീം യുണിറ്റ്‌ പ്രസിദ്ധീകരിക്കുന്നത് .3/6/2013
(വിവരങ്ങൾ ഡോക്ടർമാരിൽ നിന്നും രോഗികളുടെ ബന്ധുക്കളിൽ നിന്നും മയോ ക്ലിനിക്ക് ,യു എസ് എ യുടെ വെബ്‌സൈറ്റിൽ നിന്നും ഇന്ന് ശേഖരിച്ചത് )

No comments:

Post a Comment

Messages