NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE http://www.facebook.com/nssghsskamballur
അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .*****
NEWS TODAY

Friday, January 31, 2014

ഹാൻറ വൈറസ്- പ്രതിരോധ നടപടികൾ ഉടൻ തുടങ്ങുക ; വിശദ വിവരങ്ങൾ


ഹാ ൻറ  വൈറസ്  വിശദ വിവരങ്ങൾ ചുവടെ.

 http://www.cdc.gov/hantavirus/hps/prevention.html

മാരകമായ ഈ രോഗം ഒരു പകർച്ച വ്യാധിയാണ് .മരുന്നില്ല

.തിരുവനന്തപുരത്ത്  ഇത് ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു

പ്രതിരോധ നടപടികൾ ഉടൻ തുടങ്ങുക 

വീട് ശുചിയാക്കുക ;

എലികൾ വരാത്ത ഇടമാക്കുക ,

ഭക്ഷണ അവശിഷ്ടങ്ങൾ

തൊടിയിൽ വിതറാതെ  കമ്പോസ്റ്റു കുഴികളിൽ അടച്ചു സൂക്ഷിക്കുക ,

ഓ രോ വീട്ടിലും ഏതെങ്കിലും ഒരു കമ്പോസ്റ്റ് സമ്പ്രദായം തുടങ്ങുക ;

മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങാം.(എൻ എസ് എസ്  യൂണിറ്റുകൾ മുൻകൈ എടുക്കണം .എൻ എസ് എസ് സെല്ലിൽ നിന്നും ഉടൻ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു )

ശുചിത്വ ഗ്രാമ സൂക്ഷ്മതല  പ്രവർത്തനങ്ങൾ കേരളത്തിൽ ഉടൻ  വ്യാപിപ്പിക്കുക 

click here for details-
http://maathrukagramamkamballur.blogspot.in/Got Mice?

Person using caulk gun to seal holes on exterior of house
Seal Up!
Seal up holes inside and outside the home to keep rodents out.
person baiting a snap trap with peanut butter
Trap Up!
Trap rodents around the home to help reduce the population.
various food containers with properly sealed lids
Clean Up!
Avoid illness: Take precautions before and while cleaning rodent-infested areas.

വിശദാംശങ്ങൾ -

പെരുച്ചാഴി   ചെള്ളിൽ നിന്നും വായുവിലൂടെയും എലി തുടങ്ങിയ രോഗബാധയുള്ള ചെറു സസ്തനങ്ങളുടെ മൂത്രം ,ഉമിനീർ ,കാഷ്ടം എന്നിവയുമായി സമ്പർക്കത്തിൽ വന്നാലുമാ ണ് ഈ രോഗം പിടിപെടുന്നത് .
ഒരാഴ്ച മുതൽ അഞ്ചാഴ്ച്ചക്കുള്ളിൽ രോഗ ലക്ഷണം കാണിച്ചു തുടങ്ങും

രോഗ ലക്ഷണം

ക്ഷീണം , പേശീവേദന ( തുട ,നടുവ് ,പുറം, ചുമൽ ) ,ചെറിയ പനി എന്നിവ രോഗ ലക്ഷണങ്ങൾ ആകാം .
തലവേദന ,തലചുറ്റൽ ,മരവിപ്പ് ,വയറുവേദന ,ഓക്കാനം ,ഛർദി ,തണുപ്പ് എന്നിവയിൽ ചിലതും ഉണ്ടാകാം

ചികിത്സ -ഫലപ്രദമായ ചികിത്സ ഇല്ല .രോഗം വരാതെ നോക്കുക .വന്നാൽ 38 ശതമാനം പേരിൽ മരണം സംഭവിക്കാം .

prevention is better than cure
hanta virus pulminary disease syndrome -symptoms

Signs & Symptoms for Hantavirus Pulmonary Syndrome (HPS)

Due to the small number of HPS cases, the "incubation time" is not positively known. However, on the basis of limited information, it appears that symptoms may develop between 1 and 5 weeks after exposure to fresh urine, droppings, or saliva of infected rodents.

Early Symptoms

Early symptoms: fever, headaches, muscle aches, stomach problems, dizziness, chills
Early symptoms include fatigue, fever and muscle aches, especially in the large muscle groups—thighs, hips, back, and sometimes shoulders. These symptoms are universal.
There may also be headaches, dizziness, chills, and abdominal problems, such as nausea, vomiting, diarrhea, and abdominal pain. About half of all HPS patients experience these symptoms.

Late Symptoms

Late symptoms: lungs fill with fluid, shortness of breath
Four to 10 days after the initial phase of illness, the late symptoms of HPS appear. These include coughing and shortness of breath, with the sensation of, as one survivor put it, a "...tight band around my chest and a pillow over my face" as the lungs fill with fluid.

Is the Disease Fatal?

Yes. HPS can be fatal. It has a mortality rate of 38%.

Ecology

Enzootic Cycle

mice in feild representing enzootic transmission of hantaviruses
Local enzootic transmission of hantaviruses occurs at low levels during periods of unfavorable environmental conditions.
Many hantaviruses are known to cause hantavirus pulmonary syndrome (HPS). Each virus has a single primary host. The most important hantavirus in the US is the Sin Nombre virus, hosted by the deer mouse.

Epizootic Cycle

mice in field representing epizootic cycle of hantavirus transmission
The virus is maintained and transmitted by host reservoir rodents by horizontal transmission (aggressive behavior, biting).
Favorable environmental conditions such as mild winters and summer rainfall may cause dramatic increases in rodent populations. More rodents become infected under crowded conditions. Deer mice may enter human structures in rural areas. Humans may become infected when they inhale airborne virus or come into direct contact with infected rodents or their urine, feces, or nests. Other mammal species (cats, dogs, coyotes) may be infected through contact with rodent hosts, but they are not known to transmit the virPreventing Hantavirus Pulmonary Syndrome (HPS)

Eliminate or minimize contact with rodents in your home, workplace, or campsite. If rodents don't find that where you are is a good place for them to be, then you're less likely to come into contact with them. Seal up holes and gaps in your home or garage. Place traps in and around your home to decrease rodent infestation. Clean up any easy-to-get food.
Recent research results show that many people who became ill with HPS developed the disease after having been in frequent contact with rodents and/or their droppings around a home or a workplace. On the other hand, many people who became ill reported that they had not seen rodents or rodent droppings at all. Therefore, if you live in an area where the carrier rodents are known to live, try to keep your home, vacation place, workplace, or campsite clean.
For more information on how you can prevent rodent infestations, the following information is available on the CDC Rodents site:

Got Mice?

Person using caulk gun to seal holes on exterior of house
Seal Up!
Seal up holes inside and outside the home to keep rodents out.
person baiting a snap trap with peanut butter
Trap Up!
Trap rodents around the home to help reduce the population.
various food containers with properly sealed lids
Clean Up!
Avoid illness: Take precautions before and while cleaning rodent-infested areas.

Monday, January 27, 2014

അവയവ ദാനം ചെയ്യൂ.ORGAN DONATION CAMPAIGN


I HAVE DONE IT .ഞാനത് ചെയ്യാനേറ്റു
YOU TOO CAN.നിങ്ങള്‍ക്കും ചെയ്യാം
JOIN IN.വരൂ
JUST CALL ME ON 9447739033 ഈ നമ്പരില്‍ വിളിക്കൂ
OR CLICK THIS LINK

 http://knos.org.in/donorcard.asp

Sunday, January 19, 2014

കാക്കടവ് തടയണ പ്രദേശത്ത് തേജസ്വിനി നദിയിൽ ശുചീകരണ പ്രവർത്തനങ്ങൾ 19/1/2014തണ്ണീർ തട സംരക്ഷണ പ്രവർത്ത നങ്ങളുടെ   ഭാഗമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേജസ്വിനി നദിയിൽ  കാക്കടവ് തടയണ പ്രദേശത്തെയും ടൌണിലെയും മാലിന്യവിന്യാസത്തെ കുറിച്ച് പഠിക്കുകയും  അവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു .പെരിങ്ങോം സി ആർ പി എഫ്‌ ക്യാമ്പിൽ നിന്നും നൂറോളം ജവാന്മാരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .സ്കൂൾ മാനേജ് മെൻറ് കൌണ്‍സിൽ ചെയർമാൻ സജീവൻ കമ്പല്ലൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി .
രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന പ്രവർത്തനസമയത്ത് ഞങ്ങൾക്ക് പെരിങ്ങോം സി ആർ പി എഫ്‌ ക്യാംപിലേക്കും ഏഴിമല നാവിക അക്കാദമിയി ലേക്കും കുടിവെള്ളം ആയി ശേഖരിക്കപ്പെടുന്ന നദീജലം പലവിധത്തിൽ മലിനപ്പെടുന്നതായി ബോധ്യപ്പെട്ടു .

കൂടാതെ കാക്കടവ് ടൌണിൽ എല്ലായിടത്തും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ് .മാലിന്യങ്ങൾ ജൈവം ,പ്ലാസ്റ്റിക്‌ എന്നിങ്ങനെ വേർതിരിച്ചു ശേഖരിക്കുന്ന രീതി ഇല്ല 
.
കാക്കടവ് പാലം മുതൽ  ചെറു തടയണ വരെ യുള്ള രണ്ടു കിലോമീറ്റർ ഭാഗം പുഴയിൽ രണ്ടു തീരങ്ങളിലുമായി ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ഒലിച്ചുവന്നു മരങ്ങളിലും ചെളിയിലും കുരുങ്ങിനിൽകുന്ന പ്ലാസ്ടിക്കുകളും തുണികളും വളണ്ടിയർമാർ നീക്കം ചെയ്തു .

കൂടാതെ പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതും കണ്ടെത്തി .അതിനെതിരെ പ്രതിഷേധ ഗാനമാലപിച്ച്‌ പ്രചാരണവും നടത്തി.വെസ്റ്റ് എളേരി പഞ്ചായത്ത് ,കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രതിനിധികളുടെ അടിയന്തിര പരിഗണനയ്ക്ക് ഈ പ്രശ്നം ഞങ്ങൾ സമർപ്പിക്കുന്നു .

ഉദ്ഘാടന ചടങ്ങിൽ സജീവൻ വൈദ്യർ സ്വാഗതം പറഞ്ഞു .പെരിങ്ങോം സി ആർ പി എഫ്‌ ട്രെയിനിംഗ് ക്യാമ്പ്  അസി കമാണ്ടർ സി .വിജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ അദ്ധ്യക്ഷത വഹിച്ചു .കാക്കടവ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രവർത്തന രൂപ രേഖ വിശദീകരിച്ചു .കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ ലീഡർ ശ്യാംകുമാർ നന്ദി പ്രകാശിപ്പിച്ചു .

മാതൃഭൂമി ,മലയാള മനോരമ പത്രങ്ങളുടെ പ്രാദേശിക ലേഖകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു .

ഞങ്ങൾക്ക് പറയാനുള്ളത് .
1.പ്ലാസ്ടിക്കും മറ്റു പല മാലിന്യങ്ങളും  ചാലുകളിലേക്കും പുഴയിലേക്കും ഇപ്പോഴും വലിച്ചെറിയ പ്പെടുന്നു .ഈ ശീലം നിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരണം 
2.ടൌണിൽ ആധുനിക മാലിന്യ സംസ്കരണ നടപടികൾ നിർബന്ധമായും തുടങ്ങണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ മുൻകൈയെടുക്കണം 
3 .പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതു തടയണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ  മുൻകൈയെടുക്കണം 
4.ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുക്കാനായി പുഴ സംരക്ഷണ സമിതികൾ രൂപികരിക്കണം .
5.ശുചിത്വ ഗ്രാമ യുനിറ്റുകൾ വ്യാ പകമാകണം 
*******************************************************************************
തേജസ്വിനിയെ രക്ഷിക്കുക 

Saturday, January 18, 2014

അനുമോദന ചടങ്ങ് 18/1/2014 ;2pm

ബഹു മാനപ്പെട്ട  തൃ ക്കരിപ്പൂർ  എം എൽ എ  ശ്രീ  കുഞ്ഞിരാമൻ . കെ  ഇന്ന് കമ്പല്ലൂർ ഗവ .ഹയർ സെക്കണ്ടറി  സ്കൂൾ  ഓഡി ട്ടോറിയത്തിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ 


 ജൂനിയർ റെഡ്ക്രോസ് കൌണ്‍സിലർ ലതാഭായി കെ ആർ
 യൂത്ത് പാർലമെന്റ് കോഡി നെറ്റർ  മനോജ്‌ കെ  എൻ
 നാഷണൽ സർവീസ് സ്കീം യൂണിറ്റ്‌ സൊവെനീർ എഡിറ്റർ നിപിൻ സി ജെ


നാഷണൽ സർവീസ് സ്കീം യൂണിറ്റ്‌ പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ എന്നിവരെ അഭിനന്ദിക്കുന്നു .

Monday, January 13, 2014

12/ 01 / 2 0 1 4 ജൈവ വൈവിധ്യ റാലി യും സുരേന്ദ്രൻ അടുത്തില നയിച്ച ജൈവവൈവിധ്യ ശില്പശാലയും

12/ 01 /  2 0 1 4  ഞായറാഴ്ച ; 9.30 am - 3 p m
ഗ്രാമ പഞ്ചായത്ത് മെമ്പർ  നേതൃത്വം  നൽകിയ  ജൈവ വൈവിധ്യ റാലി യും സുരേന്ദ്രൻ  അടുത്തില  നയിച്ച ജൈവവൈവിധ്യ ശില്പശാലയും  ശ്രദ്ധേയമായി .
ഭൂമിത്ര  സേനാ  ക്ലബ്  ;എൻ എസ് എസ് വളണ്ടിയർമാരും ജൂനിയർ റെഡ് ക്രോസ് യൂനിറ്റ് അംഗങ്ങളും സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ ,  ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി  കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ , സുഭാഷ്മാ സ്റ്റർ ,ജെ ആർ സി കോഡിനെ റ്റർ ലതാ ഭായി ടീച്ചർ എന്നിവരും റാലിയിൽ പങ്കെടുത്തു .

രാവിലെ പത്തുമണിക്ക് ഈസ്റ്റ്‌ എളേരി  ഗ്രാമ പഞ്ചായത്ത് മെമ്പർ  സന്തോഷ്‌ കെ വി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ  സുലോചന റ്റി .വി അദ്ധ്യക്ഷയായി .ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി  കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു  .പ്രിൻസിപ്പൽ മാത്യു കെ ഡി ;സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ , കമ്പല്ലൂർ  ജേ സി ഐ  പ്രസിഡ ന്റ് ശ്രീ ദിലീപ് ടി ജോസഫ് ; ഭൂമിത്ര  സേനാ  ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ്
രാധാകൃഷ്ണൻ സി കെ ,വളന്റിയർമാരായ ആഹ്ലാദ് ആർ ,അർജുൻ റ്റി ആർ ;ശിവാനി ,മിഥുന ഷാജി എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ചു .100 ലധികം പേർ ശില്പശാലയിൽ പങ്കെടുത്തു .

കമ്പല്ലൂർ മേഖലയിൽ അടുത്ത വർഷങ്ങളിൽ പൂർത്തീകരിക്കാനായി
 ആക്കചേരി വനത്തിലെ ജൈവവൈവിദ്ധ്യപഠനം ,ശലഭങ്ങളിലെ വൈവിദ്ധ്യപഠനം ;സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ  ജൈവ വൈവിധ്യ രജിസ്റ്റർ വിപുലീകരിക്കൽ ;പക്ഷികളിലെ ജൈവ വൈവിദ്ധ്യപഠനം  ,മാടായിപ്പാ റയിലെ തവളകളിലെ വൈവിധ്യവും അനുജീവനവും ; കാവു സംരക്ഷണം; ഗാഡ്‌ ഗിൽ റിപ്പോ ർ ട്ടിനെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം;  കുടുംബശ്രീ തുടങ്ങിയ  സഹായ സംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ,കാവുകളും വനങ്ങളും കുന്നുകളും പുഴയോരങ്ങളും ശലഭോദ്യാനങ്ങളും  ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സൌഹൃദ ആഭ്യന്തര ടൂറിസം  തുടങ്ങിയ പ്രോജക്ടുകളുടെ രൂപരേഖകൾ   ശില്പശാലയിൽവെച്ച്  ശ്രീ സുരേന്ദ്രൻ അടുത്തില യുടെ നേതൃത്വത്തിൽ തയ്യാറാക്ക പ്പെട്ടു