തണ്ണീർ തട സംരക്ഷണ പ്രവർത്ത നങ്ങളുടെ ഭാഗമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേജസ്വിനി നദിയിൽ കാക്കടവ് തടയണ പ്രദേശത്തെയും ടൌണിലെയും മാലിന്യവിന്യാസത്തെ കുറിച്ച് പഠിക്കുകയും അവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .പെരിങ്ങോം സി ആർ പി എഫ് ക്യാമ്പിൽ നിന്നും നൂറോളം ജവാന്മാരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .സ്കൂൾ മാനേജ് മെൻറ് കൌണ്‍സിൽ ചെയർമാൻ സജീവൻ കമ്പല്ലൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി .
രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന പ്രവർത്തനസമയത്ത് ഞങ്ങൾക്ക് പെരിങ്ങോം സി ആർ പി എഫ് ക്യാംപിലേക്കും ഏഴിമല നാവിക അക്കാദമിയി ലേക്കും കുടിവെള്ളം ആയി ശേഖരിക്കപ്പെടുന്ന നദീജലം പലവിധത്തിൽ മലിനപ്പെടുന്നതായി ബോധ്യപ്പെട്ടു .
കൂടാതെ കാക്കടവ് ടൌണിൽ എല്ലായിടത്തും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ് .മാലിന്യങ്ങൾ ജൈവം ,പ്ലാസ്റ്റിക് എന്നിങ്ങനെ വേർതിരിച്ചു ശേഖരിക്കുന്ന രീതി ഇല്ല
.
കാക്കടവ് പാലം മുതൽ ചെറു തടയണ വരെ യുള്ള രണ്ടു കിലോമീറ്റർ ഭാഗം പുഴയിൽ രണ്ടു തീരങ്ങളിലുമായി ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ഒലിച്ചുവന്നു മരങ്ങളിലും ചെളിയിലും കുരുങ്ങിനിൽകുന്ന പ്ലാസ്ടിക്കുകളും തുണികളും വളണ്ടിയർമാർ നീക്കം ചെയ്തു .
കൂടാതെ പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതും കണ്ടെത്തി .അതിനെതിരെ പ്രതിഷേധ ഗാനമാലപിച്ച് പ്രചാരണവും നടത്തി.വെസ്റ്റ് എളേരി പഞ്ചായത്ത് ,കയ്യൂർ ചീമേനി പഞ്ചായത്ത് പ്രതിനിധികളുടെ അടിയന്തിര പരിഗണനയ്ക്ക് ഈ പ്രശ്നം ഞങ്ങൾ സമർപ്പിക്കുന്നു .
ഉദ്ഘാടന ചടങ്ങിൽ സജീവൻ വൈദ്യർ സ്വാഗതം പറഞ്ഞു .പെരിങ്ങോം സി ആർ പി എഫ് ട്രെയിനിംഗ് ക്യാമ്പ് അസി കമാണ്ടർ സി .വിജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ അദ്ധ്യക്ഷത വഹിച്ചു .കാക്കടവ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രവർത്തന രൂപ രേഖ വിശദീകരിച്ചു .കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ ലീഡർ ശ്യാംകുമാർ നന്ദി പ്രകാശിപ്പിച്ചു .
മാതൃഭൂമി ,മലയാള മനോരമ പത്രങ്ങളുടെ പ്രാദേശിക ലേഖകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു .
ഞങ്ങൾക്ക് പറയാനുള്ളത് .
1.പ്ലാസ്ടിക്കും മറ്റു പല മാലിന്യങ്ങളും ചാലുകളിലേക്കും പുഴയിലേക്കും ഇപ്പോഴും വലിച്ചെറിയ പ്പെടുന്നു .ഈ ശീലം നിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരണം
2.ടൌണിൽ ആധുനിക മാലിന്യ സംസ്കരണ നടപടികൾ നിർബന്ധമായും തുടങ്ങണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ മുൻകൈയെടുക്കണം
3 .പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതു തടയണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ മുൻകൈയെടുക്കണം
4.ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുക്കാനായി പുഴ സംരക്ഷണ സമിതികൾ രൂപികരിക്കണം .
5.ശുചിത്വ ഗ്രാമ യുനിറ്റുകൾ വ്യാ പകമാകണം
*******************************************************************************
തേജസ്വിനിയെ രക്ഷിക്കുക
No comments:
Post a Comment
Messages