NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, January 8, 2014

അരിയിട്ട പാറയിലെ ജൈവ വൈവിദ്ധ്യം പഠനാർഹം.

അരിയിട്ട  പാറയിലെ(പോത്താംകണ്ടം ബസ് സ്റ്റോപ്പ്‌,കാകടവ്-ചീമേനി റോഡ്‌;ചീമേനി പഞ്ചായത്ത്,കാസര്‍ഗോഡ്‌)  ജൈവ വൈവിദ്ധ്യം പഠനാർഹം.
 പ്രധാനമായും പക്ഷികളെ അടിസ്ഥാനമാക്കിയുള്ള

 ഒരു പഠനമാണ്പോത്താംകണ്ടംസ്പെഷല്‍ക്യാമ്പിന്റെഭാഗമായി
അരിയിട്ടപാറയില്‍ 
ഈ ഡിസംബറില്‍ഞങ്ങള്‍ നടത്തിയത്

ഇവിടെ മറ്റെങ്ങും കാണാത്തത്രയും വൈവിധ്യമാർന്ന

വിവിധ തരം പക്ഷികളെ(  33 ഇനങ്ങളെങ്കിലും-ലിസ്റ്റ് ചുവടെ)  കാണാം

പാറയിൽ വളരുന്ന സസ്യങ്ങൾ പലതും  ജലസമൃദ്ധ ദേശങ്ങളിൽ കാണുന്നവക്ക്‌  സമാനമായ എന്നാൽ കാഴ്ചയിൽ വളരെ  ചെറുതായ രൂപങ്ങളാണ് .


ഇക്കൂട്ടത്തിൽ ഔഷധ സസ്യങ്ങളുമുണ്ട് .

കൂടാതെ      മുനിയറകളും .


മയിൽ  പീലികളും .
*************************************************************************
മാനും മയിലും കടുവയും പുഴയും നിലാവും  മുനിമാരും ധ്യാന നിമഗ്നമായിരുന്ന ഒരു ധന്യ സംസ്‌കാരത്തിന്റെ  ചിറകടിയൊച്ചകൾ ഞങ്ങള്‍
കേട്ടുവോ ?
***************************************************************************
കാക്കടവ് -ചീമേനി റോഡരികിൽ  ഉള്ള മേഖലയിൽ  അപകടകരമായ വിധത്തിൽ പ്ലാസ്ടിക് മാലിന്യ നിക്ഷേപവും ശ്രദ്ധയിൽ പ്പെട്ടു 

റിപ്പോർട്ട് 

         അരിയിട്ട പാറയിൽ  വിശദ പഠനത്തിന്‌ വിധേയമാക്കേണ്ട ജൈവവൈവിദ്ധ്യവും സംസ്കാര പ്പഴമയും   കാണപ്പെടുന്നു.

പൊതുവെ മരങ്ങളോ ചെടികളോ ഇല്ലാത്ത ഉണങ്ങിയ പുല്ലു നിറഞ്ഞ ഭാഗമാണെങ്കിലും ഇവിടെ മൂന്നോളം  കാവുകൾ ഉണ്ട് .അവിടെ മരങ്ങളും വള്ളി പടർപ്പുകളും അടിക്കാടും നിറഞ്ഞു നട്ടുച്ചക്ക് പോലും കുളിരനുഭവ പ്പെടുന്നു .
      ഇവിടത്തെ പ്രധാന കാവിൽ അനുഷ്ഠാനസമയത്ത് മാത്രമായി നിയന്ത്രിതമായ തോതിലേ  പ്രവേശനമുള്ളൂ എന്നത് കൊണ്ട് ഞങ്ങൾ അവിടെ പോയില്ല .

                                                        എന്നാൽ കാവിനരികെ നിലത്തു പാറപ്പുറത്ത്കൊത്തിവെച്ചതായി  കണ്ട കാള വണ്ടിയുടെയും ആൾ രൂപങ്ങളുടെയും ചിത്രങ്ങൾ അദ്ഭുതകരമായി .സമൃദ്ധമായി  കുരുമുളക് വിളഞ്ഞിരുന്ന മലയോര ഗ്രാമ ദേശങ്ങളിൽ നിന്ന് പയ്യന്നൂർ പട്ടണത്തിലേക്കു പോയി വന്ന കാള വണ്ടി യാത്രക്കാരുടെയും      അവരുടെ വിശ്രമ കേന്ദ്രമായിരിക്കാവുന്ന അരിയിട്ട പാറയിൽ നടന്ന ഉത്സവക്കാഴ്ചകളുടെയും സാദ്ധ്യതകൾ ഞങ്ങളുടെ ചർച്ചകളിൽ നിറഞ്ഞു .

  പക്ഷികളെയും ശലഭങ്ങളേയും തിരിച്ചറിയാൻ ശ്രമിച്ചു കൊണ്ട് രാവിലെ ആറ് മണി  മുതൽ  ഞങ്ങൾ നടന്നു പോന്നപ്പോൾ പോത്താം കണ്ടം പാറയിൽ നിന്നും അരിയിട്ട പാറയിലേക്ക്‌ ഒരു കാളവണ്ടി പ്പാത തെളിഞ്ഞു കണ്ടു  എന്നതും  കൂട്ടി വായിക്കാവുന്നതാണ് .

    കൂടാതെ  അരിയിട്ട പാറയിൽ നിന്നും അറുകര ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ ഞങ്ങൾ മുനിയറകൾ എന്ന് കരുതാവുന്ന മനുഷ്യ നിർമിതമായ ഗുഹകൾ ഉള്ള സ്ഥലവും കണ്ടു .ഇവിടം മണ്ണ് നീക്കി വിശദമായി പരിശോധിക്കപ്പെടണം .ഈ പ്രവർത്തനം ഞങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൂടി പരിഗണനക്ക് സമർപ്പിക്കുന്നു .

     മാനും മയിലും കടുവയും പുഴയും നിലാവും  മുനിമാരും ധ്യാന നിമഗ്നമായിരുന്ന ഒരു ധന്യ സംസ്‌കാരത്തിന്റെ  ചിറകടിയൊച്ചകൾ ഞങ്ങൾ കേട്ടുവോ ?

     ഈ പ്രദേശത്ത് നിന്നും ഞങ്ങൾക്ക് ധാരാളം കൊഴിഞ്ഞ മയിൽപ്പീലികൾ കിട്ടി .ഇത് മയിലുകളുടെ ആവാസ കേന്ദ്രം കൂടിയാണ് .


     ഒരുകാലത്ത് മരങ്ങളും വള്ളി പടരപ്പുകളും  തിങ്ങി നിറഞ്ഞ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണ് .ഇപ്പോൾ ഭൂരിഭാഗവും മരങ്ങളില്ലാത്ത ,പാറ  മാത്രം കാണുന്ന തുറസ്സായ സ്ഥലമാണ് .

      കാവുകൾ ആയി കരുതപ്പെട്ട് പ്രവേശനം നിഷേധിക്കപ്പെട്ടത്  കൊണ്ട് മാത്രമാണ് ഇത്രയും മരങ്ങളെങ്കിലും ബാക്കിയായത് .ഇപ്പോൾ പ്ലാന്റെഷൻ കോപ രേഷന്റെ ഉടമസ്ഥതയിലുള്ള ഈ ഭാഗത്ത്‌ മുൻ കാലങ്ങളിലായി വൻതോതിൽ വനനശീകരണം നട ന്നിട്ടുണ്ട് .മഴക്കാലത്ത്‌ നല്ല ഒഴുക്കു ണ്ടായിരുന്ന ഒരു ചാൽ ഇപ്പോൾ വറ്റി വരണ്ടു കിടപ്പുണ്ട് .അതിൻറെ തീരത്ത് ദാമോദരേട്ടന്റെ കൂടെ ഞങ്ങൾ കുറച്ചു നേരം  വിശ്രമിച്ചു .

       ഈ പഠന യാത്രയുടെ കോ ഡി നെറ്റർ ജയേഷ് പാടിച്ചാൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു .വളന്റിയർമാരായ ആഹ്ലാദ്.ആർ ,ശാലു സി ജോസ് ,നിപിൻ സി ജെ ,അദ്ധ്യാപകരായ രാധാകൃഷ്ണൻ സി കെ ,രാജേഷ്‌ കെ എന്നിവർ ജൈവവൈവിദ്ധ്യ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചു .അരുണ എസ് കമൽ ,സുഭാഷ് എടവരമ്പ  എന്നിവർ പ്രകൃതി ഗീതങ്ങൾ ആലപിച്ചു .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദാമോദരേട്ടൻ വാചാലനായി .

കുളിരാർന്ന വള്ളിക്കുടിലിൽ നിന്നും ഉച്ചവെയിലിൻറെ ചൂടിലേക്ക്  ഇറങ്ങുമ്പോൾ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ  പ്രാഥമിക പാഠം ഞങ്ങൾ ഉൾക്കൊണ്ടിരുന്നു

ഈ  പ്രദേശത്ത് ഞങ്ങൾ  കണ്ട /  ശ്രദ്ധയിൽ പെട്ട പക്ഷികൾ 



1. കരിയിലക്കിളി ;

2.പൂത്താം കീരി

3.ചെങ്കണ്ണി തിത്തിരി

4.കാക്കതമ്പുരാട്ടി

5.മഞ്ഞക്കറുപ്പ ൻ
6.നാട്ടുവേലിതത്ത  ,
7.നീലവാലൻതത്ത  (വേലിത്തത്ത രണ്ടുതരം) ;
8.മഞ്ഞ    തേൻകുരുവികൾ
9. കറുപ്പൻ തേൻകുരുവികൾ
10 .ഇത്തി കണ്ണി തേൻകുരുവികൾ
11 ചെമ്പോത്ത്
12 .ഓലേഞ്ഞാലി
13 പരുന്ത്
14 .ചിത്രാം ഗൻ മരം കൊത്തി ,
15 .നാട്ടു മരം കൊത്തി
16 കാട്ടുകോഴി ,
17..മുള്ളൻ പരളക്കോഴി ,
18 .അയോറ ,
19 കുറിക്കണ്ണൻ കാട്ടു പുള്ള്,
20 ആട്ടക്കാരൻ ,
21 .പേക്കുയിൽ ,
22  .മണികണ്ടൻ ,
23 .പാറ്റ പിടിയൻ ,
24 .നീല മേനി പാറ്റ പിടിയൻ ,
25 .തുന്നാരൻ ,
26 .കതിർവാലൻ കുരുവി ,
27 .പോറ പ്പൊട്ടൻ ,
28 . ചിന്ന ക്കുട്ടുറുവൻ ,
29  ചാരപ്പൊട്ടൻ
30.ആനറാഞ്ചി

31.ഇരട്ടത്തലച്ചി ബുൾബുൾ

32.നാട്ടു ബുൾബുൾ

33 . മയിൽ
(പഠനയാത്രയില്‍എടുത്തിട്ടുള്ള  ഫോട്ടോകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്)


ഇനി ചെയ്യാനുള്ളത്‌

1.വിശദമായ ജൈവവൈവിധ്യ പഠനം,ജൈവവൈവിധ്യരജിസ്ടര്‍ തയ്യാറാക്കല്‍
2.ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കുക
3.റോഡരികില്‍ പ്ലാസ്ടിക്കു തള്ളുന്നത് തടയാനായി മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക
4.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെ മരങ്ങളുടെയും പക്ഷികളുടേയും ഒക്കെ പേരുകളും സവിശേഷതകളും പരിചയപ്പെടുത്തുക
*****************************************************************************

ഫോട്ടോകൾ എടുത്തും വിശദമായ വിവരണങ്ങൾ തന്നും ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രശസ്ത ഫോട്ടോ ഗ്രഫറുമായ  ശ്രീ ജയേഷ് പടിച്ചാലി ന് (   9526907084  ) സ്നേഹപൂർവം ഈ റിപ്പോർട്ട്‌ സമർപ്പിക്കുന്നു



റഫറൻസ് -കേരളത്തിലെ പക്ഷികൾ  ( കെ കെ നീലകണ്ഠൻ )


പഠനത്തില്‍പങ്കെടുത്തവര്‍-

കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  49 നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍,
പ്രോഗ്രാം ഓഫിസര്‍,
ജയേഷ്പാടിച്ചാല്‍,സുഭാഷ് എടവരമ്പ,രാജേഷ്‌ പൊന്നംവയല്‍,പ്രവീണ്‍പാടിച്ചാല്‍,ദാമോദരന്‍അറുകര








അനുബന്ധം-

വളന്റിയര്‍ ആഹ്ലാദ് .ആര്‍ .തയ്യാറാക്കിയ റിപ്പോര്‍ട്ട്‌





























No comments:

Post a Comment

Messages