NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, July 7, 2013

നാഷനൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്രസേന ക്ലബ്ബും വനമഹോത്സവവാരം ആചരിച്ചു

       സ്കൂൾ നാഷനൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്രസേന ക്ലബ്ബും ചേർന്ന് വനമഹോത്സവവാരം ആചരിച്ചു .വനം വകുപ്പ് വിതരണം ചെയ്ത ഉങ്ങ് ,കുമ്പിൾ എന്നീ മരതൈകൾ (40 എണ്ണം ); നാഷനൽ സർവീസ് സ്കീം ശേഖരിച്ച വേപ്പിൻ തൈകൾ ( 10 എണ്ണം ) എന്നിവ കമ്പല്ലൂർ ടൌണ്‍ മുതൽ ആക്കച്ചേരി വനം വരെയുളള റോഡി ൻറെ ഇരുവശങ്ങളിലും നട്ടു പിടിപ്പിച്ചു .കഴിഞ്ഞ വർഷം നട്ടു വളർത്തിയ വേപ്പിൻ  തൈകളെ ചുവടൊക്കെ വൃത്തിയാക്കി ശുശ്രൂഷിച്ചു .വനം സന്ദർശിച്ച് മരങ്ങളിലെ വൈവിദ്ധ്യം , തൊട്ടടുത്ത്‌ താമസിക്കുന്ന അപ്പച്ചൻ ചേട്ടന്റേയും ഷിഖിന്റെയും സഹായത്തോടെ വളണ്ടിയർമാർ മനസ്സിലാക്കി .വെണ്‍ തേക്ക് ,കരിമരുത് ,പുന്ന ,താന്നി ,തുടങ്ങിയ മരങ്ങളെ തിരിച്ചറിയാൻ ഇപ്പോൾ അവര്ക്ക് കഴിയും .കരിങ്കുറിഞ്ഞി പോലെയുള്ള  ഔഷധ സസ്യങ്ങളെ തിരിച്ചറിഞ്ഞു .
 
      വനത്തിൽ ധാരാളം മാലിന്യങ്ങളും  കണ്ടെത്തി .മദ്യപന്മാർ വലിച്ചെറിഞ്ഞ ധാരാളം പ്ലാസ്ടിക് കുപ്പികളും ബാഗുകളും കാണാം .വനത്തിനു തൊട്ടടുത്ത ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടക്കുന്നതായും മനസ്സിലാക്കി .അവധി ദിനങ്ങളിൽ ഈ ഉദ്ദേശത്തിൽ ധാരാളം ആളുകൾ വനത്തിലെ റോഡ്‌ വഴി വാഹനങ്ങളിൽ വരികയും വനത്തിനുള്ളിൽ മദ്യപാനം നടത്തി കടന്നു പോവുന്നതായും ശ്രദ്ധയിൽ പെട്ടു.നിയമ പാലകരും നാട്ടുകാരും വനപാലകരും ഇക്കാര്യത്തിൽ ഉടൻ ശ്രദ്ധ പതിപ്പിക്കേണ്ടതാണ് .

      പ്രവർത്തനത്തിൻറെ ഉൽഘാടനം വാർഡ്‌ മെമ്പർ സുലോചന ടി വി നിർവഹിച്ചു .പ്രൊഫ സി ബാലൻ മാസ്റ്റർ ( കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം മുൻ തലവൻ )ആശംസകൾ നേർന്നു .കുഞ്ഞി ക്കണ്ണൻ കോടൂർ ,ഷിഖിൻ ടി വി തുടങ്ങിയവർ ചെടികൾ നടാൻ സഹകരിച്ചു .വളണ്ടിയർ ലീഡർ മിതുന ഷാജി സ്വാഗതവും  കൃപേഷ് കെ നന്ദിയും പറഞ്ഞു .ലഘു ഭക്ഷണ  വിതരണത്തിനായി കുടുംബശ്രീ അംഗങ്ങൾ സഹകരിച്ചു .

      യോഗത്തിൽ  അടുത്ത കാലത്തു നിര്യാതനായ പരിസ്ഥിതി പ്രവർത്തകൻ  ആൻറപ്പൻ  അമ്പായി യെത്തിന്റെ നിശബ്ദ സേവനങ്ങളെ  അനുസ്മരിച്ചു.

2 4 വളണ്ടിയർമാരും പ്രോഗ്രാം ഓഫീസറും ഇന്ന് ഞായർ( 7/7/2013 ) രാവിലെ 10  മണി മുതൽ 1  മണി വരെ  പ്രവർത്തിച്ചു .









No comments:

Post a Comment

Messages