കംബല്ലുര്‍ പ്രദേശത്ത് 9 മേഖലകളില്‍ ആയി 800ഓളം വീടുകളില്‍ നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍ മാരുടെയും മറ്റു സ്കൂള്‍ ക്ലബുകളുടെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ 28/9/2012 ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെ ശുചി ത്വ സര്‍വേ നടത്തി .പി റ്റി എ നേതൃത്വത്തില്‍ പ്രാദേശിക പിന്തുണ സമിതികള്‍ L S Gs രൂപികരിച്ചു .
കൊല്ലാട L S G പ്രവര്‍ത്തനം സല്‍ മാന്‍ സഖാഫി (കൊല്ലാട പള്ളി ഉസ്താദ് ) ഉല്‍ ഘാടനം ചെയ്തു `ഹരീന്ദ്രന്‍ എ.വി അധ്യക്ഷ പദം അലങ്കരിച്ചു .പി ടി എ വൈസ് പ്രസിഡണ്ട് കെ ദാമോദരന്‍ സ്വാഗതം പറഞു , പി ടി എ പ്രസിഡണ്ട് സി ജെ മാത്യു .സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രോഗ്രാം റിപ്പോര്‍ട്ട് കള്‍ അവതരിപ്പിച്ചു .നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍ രേഷ്മാ സുരേഷ് നന്ദി രേഖപ്പെടുത്തി .
പ്രവര്‍തനസമിതി ചെയര്‍മാന്‍ ആയി ബെന്നി മാത്യു വും കണ്‍വീനര്‍ ആയി ദാമോദരന്‍ കെ.വി യും ഉള്ള 15 അംഗ നിര്‍വാഹക സമിതി തിരഞെടുക്കപ്പെട്ടു .
20 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 82ഓളം പേര്‍ പങ്കെടുത്തു
ഓരോ വീട്ടിലും ഒരു പച്ചക്കറി തോട്ടംവീതം നിര്‍മ്മിക്കാനും തരിശു നിലങ്ങളില്‍ കൃഷി വ്യപിക്കുവാനും തീരുമാനിച്ചു .ഒക്ടോബര്‍ 2 നു ഉച്ചക്ക് ശേഷം നടക്കുന്ന സ്കൂള്‍ തല പച്ചക്കറി കൃഷി യില്‍ എല്ലാ കമ്മിററി അംഗങ്ങളും പങ്കെടുക്കുന്നതാണ് .എല്ലാ വീട്ടിലും വേപ്പിന്‍ തൈകള്‍ നടുന്നതാണ് .ഊര്‍ജ സംരക്ഷണം ,ജൈവവൈവിധ്യ പഠ നം ,മാലിന്യ നിര്‍മാര്‍ജനം ,ജൈവ കൃഷി രീതി തുടങ്ങിയ പ്രോജെക്റ്റ് കള്‍ ചര്‍ച്ച ചെയ്തു .
KOLLADA
ഉസ്താദ് സല്‍മാന്‍ സഖാഫി
BEDOOR
No comments:
Post a Comment
Messages