കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ് മിനി സ്റ്റ്രെ ഷൻ ( KILA കില );എൻ എസ് എസ് യുണിറ്റ് കമ്പല്ലുർ എന്നിവ സംയുക്തമായി എൻ എസ് എസ് യുണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പ്രാദേശിക ഭരണ സംവിധാനത്തെ ക്കുറിച്ചുള്ള ട്രെയിനിംഗ് നടത്തി. 55 പേർ പങ്കെടുത്തു . പ്രാദേശിക ഭരണ സംവിധാനം ,ഗ്രാമസഭാപ്രവർത്തനം കാര്യക്ഷമമാക്കൽ ,വിവരാവകാശ നിയമത്തിൻറെ സാദ്ധ്യതകൾ ,പ്രശ്നോത്തരി ,ഭാവി പ്രവർത്തനങ്ങൾ എന്നിങ്ങനെ 5 സെഷനുകൾ ആയി 25/03/2013 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ പരിശീലനം നടന്നു . എക്സ്റ്റെൻഷൻ ഫേ ക്ക ൽടി ജയരാജൻ പി ;പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ സി കെ എന്നിവരാണ് സെഷനുകൾ കൈകാര്യം ചെയ്തത് .വാർഡ് മെമ്പർ സന്തോഷ് കെ വി ഉൽഘാടനം ചെയ്ത പ്രാരംഭ യോഗത്തിൽ ആനന്ദ് ആ ർ (സ്വാഗതം );പി ടി എ പ്രസിഡണ്ട് മാത്യു സി ജെ(അധ്യക്ഷൻ) പ്രിൻസിപ്പൽ മാത്യു കെ ഡി ;ഹെഡ് മാസ്റ്റർ ജലാൽ കെ കെ അർജുൻ ടി ആർ(നന്ദി ) എന്നിവർ സംസാ രിച്ചു .
പ്രശ്നോത്ത രി മത്സരത്തിൽ അഖിലേഷ് ബാബു ഒന്നാം സ്ഥാനം നേടി മുഹമ്മദ് അജ്നാസ് രണ്ടാം സ്ഥാനത്ത് എത്തി .
പരിശീലനം ഏ റെ പ്രയോജനകരമായിരുന്നു എന്നു പൊതുവേ വിലയിരുത്തപ്പെട്ടു
പഞ്ചായത്ത് പ്രസിഡ ന്റുമായി അഭിമുഖം ,ഗ്രാമസഭ നിരീക്ഷണം ,ആനുകുല്യങ്ങൾ നേടുന്നവരുടെ പട്ടിക തയ്യാറാക്കൽ ,വിവിധ വികസന പദ്ധതികളുടെ നിർവഹണം പരിശോധിക്കൽ ,ഗ്രാമസഭയിൽ പങ്കാളിത്തം വർധിപ്പിക്കൽ ,പഞ്ചായത്തിന്റെ ബജറ്റും അതിന്റെ നിർവഹണവും നിരീക്ഷിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വിദ്യാ ര്ഥി കളുടെ ഗ്രൂപ്പ് ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്
No comments:
Post a Comment
Messages