NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, March 29, 2013

27/3/2013 ഭൂമിത്രസേന ക്ലബ് ഉൽഘാടനം ചെയ്തു


27.03.2013 ; 3 p m - കേരള ഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കമ്പല്ലൂർ ഗവ ഹയർ സെകണ്ടരി സ്കൂളിൽ അനുവദിച്ച  ഭൂമിത്രസേന ക്ലബ്  ജില്ലാ പഞ്ചായത്ത്‌ അംഗം ഹരീഷ് പി നായർ ; പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജെയിംസ്‌ പന്തമ്മാക്കൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി ഔപചാരികമായി ഉൽഘാടനം ചെയ്തു . ആനന്ദ് . ആർ (ഭൂമിത്ര സേനാ ലീഡർ ) റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പൽ മാത്യു  കെ ഡി സ്വാഗതം പറഞ്ഞു . ഹെഡ് മാസ്റ്റർ ജലാൽ കെ കെ നന്ദി പറഞ്ഞു .രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു .
പ്രാദേശികമായി പരിസ്ഥിതി സംരക്ഷണ പ്രോജെക്ടുകൾ നടപ്പിലാക്കുവാൻ വിദ്യാർത്ഥികളുടെ കർമശക്തി പ്രയോജനപ്പെടുത്തുകയാണ് ബി എം സി ക്ലബ്  ചെയ്യുന്നത് . എൻ എസ് എസ്  യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . കഴിഞ്ഞ വർഷം എൻ എസ് എസ് യൂനിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് അനുവദിക്കപ്പെട്ടത് .









    എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ മാസ്റ്റർ ആണ് ഭൂമിത്ര സേന ക്ലബി ന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത്
     ഭൂമിത്ര സേന ക്ലബ്  ഈ വർഷം2012 ആഗസ്ത് മാസം മുതൽ  നടത്തിയ വേപ്പുഗ്രാമം ,ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം ,മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പിക്കൽ ,പുഴ സംരക്ഷണ യാത്ര ,തണ്ണീർ തട ദിനാചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ  ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തിയിലും   മികച്ചതായിരുന്നു എന്ന് ഉൽഘാടകനായ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി പ്രത്യേകം സൂചിപ്പിച്ചു .
 ഭൂമിത്രസേന ക്ലബ് പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ തുടർന്നും bhoomithrasena kamballur.blogspot.in എന്ന ബ്ലോഗിൽ ലഭ്യമായിരിക്കും
അഗസ്ത്യൻ ജോസഫ്‌ മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിന് അനുബന്ധമായാണ് ഈ പരിപാടിയും സംഘടിക്കപ്പെട്ടത് .
യാത്ര അയപ്പ് പരിപാടിയുടെ വിശദാംശങ്ങൾ സ്കൂൾ ബ്ലോഗിൽ ചേർക്കുന്നതാണ് 

No comments:

Post a Comment

Messages