NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Tuesday, September 3, 2013

മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ

മാതൃകാ ഗ്രാമം / ശുചിത്വ ഗ്രാമം -രൂപരേഖ (ഈ കമ്പല്ലൂർ പാഠം  ചർച്ചക്കായി സംസ്ഥാനത്തിനു സമർപ്പിക്കുന്നു ) 
1.25-50 വീടുകൾ ഭൂമിശാസ്ത്രപരമായ അതിരുകൾ ക്കുള്ളിൽ(ജനകീയ സഹകരണം ,കുന്നിന്റെ ചരിവ് ,ചാലുകളുടെ തുടക്കം ,തണ്ണീർതടം ,ആദിവാസി കോളനിയുടെ സാന്നിദ്ധ്യം തുടങ്ങിയവക്കു മുൻഗണന നൽകാം  )  തെരഞ്ഞെടുക്കുക .
2.മാതൃകാ ഗ്രാമ പ്രവർത്തനത്തിന് സഹകരിക്കാൻ തയ്യാറുള്ള പ്രാദേശിക ക്ലബ്ബുകളെ യോ മറ്റു ജനകീയ കൂട്ടായ്മകളെ യോ കണ്ടെത്തുക
2.ശുചിത്വ മിഷൻ പോലുള്ള ഗവ ഏജൻസികളുടെ സഹായത്തോടെ കമ്പൊസ്റ്റിങ്ങ് ,ജലസംരക്ഷണം തുടങ്ങിയ മേഖലയിൽ വളണ്ടിയർമാർ  പരിശീലനം നേടുക
3.ജനപ്രതിനിധികൾ ,പി ടി എ അംഗങ്ങൾ ,ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രവർത്തന കമ്മിററി രൂപീകരിക്കുക .ചെയർമാൻ ,കണ്‍ വീനർ
തുടങ്ങിയവരെ തിരഞ്ഞെടുക്കുക .പ്രോഗ്രാം ഓഫീസർ ആക്ഷൻ കോഡി നെറ്റർ ആയി പ്രവർത്തിക്കാം
3.വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക വിവര ശേഖരണം നടത്തുക (സർവേ )
4.സർവേ റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റി യിൽ ചര്ച്ച ചെയ്യുക .പ്രധാന പ്രവർത്തന മേഖലകൾ തിരിച്ചറിയുക .ഉദാ -കിണറുകളിൽ ഫിബ്രവരിയിൽ തന്നെ ജലം വറ്റുന്നു
5.പ്രശ്ന പരിഹാരത്തിനായി , ആറുമാസം കൊണ്ട് തീർക്കാവുന്ന ആക്ഷൻ പ്ലാൻ അവതരിപ്പിച്ച് അംഗീകാരം നേടുക
6 .ഗ്രാമവാസികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഒരാഴ്ചയിൽ ഒരെണ്ണം എങ്കിലും നടത്തുക
7.ഫോട്ടോ ,വീഡിയോ ഉൾപ്പെടെയുള്ള  റിപ്പോർടുകൾ  തയ്യാറാക്കുക

നടത്താവുന്ന പ്രവർത്തനങ്ങൾ

1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍  കല  / പൈപ്പ് / മണ്ണിര   കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ  വിവരങ്ങൾ  രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ്   )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ്  പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
.........................................

ജനപങ്കാളിത്തം ഉറപ്പു വരുത്താൻ ചെയ്യാവുന്നത്
1.പ്രദേശത്തെ 5  / 6 ചെറു മേഖലകളായി(5-10 വീടുകൾ  വരെ ) തിരിച്ചു ശുചിത്വ നിലവാരത്തിൽ പോയൻറുകൾ നല്കി മെച്ചപ്പെട്ട ഗ്രൂപിനെ ആദരിക്കുക .
2.വിവിധ പ്രോജക്റ്റ് ചുമതലകൾ വീതിക്കുക
3.മേഖലാ ചെയർമാനും കണ്‍ വീനർമാരും ആയി കമ്മിറ്റികൾ രൂപീകരിക്കാം








No comments:

Post a Comment

Messages