28/ 11/2013-വളണ്ടിയർമാരുടെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി .ക്യാമ്പസ്സിൽ നൂറു ശതമാനം രക്ത ഗ്രൂപ്പ് സാക്ഷരത ഉറപ്പാക്കി .
29/ 11/2013 എൻ എസ് എസ് യുണിറ്റ് ,കാഞ്ഞങ്ങാട് അഹല്യാ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ
സൌജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു .700 വിദ്യാർത്ഥികളും 80 നാട്ടുകാരും പങ്കെടുത്തു .അഞ്ചു പേരിൽ തിമിരം കണ്ടെത്തി .150 പേർക്ക് കാഴ്ച തകരാറുകൾ കണ്ടെത്തി ചികിത്സ നിശ്ചയിച്ചു `.
പഠന വൈകല്യങ്ങൾക്ക് ഒരു പ്രധാന കാരണം കാഴ്ച തകരാറുകൾ ആണെന്ന്
വിലയിരുത്തപ്പെടുന്നു .
ഈസ്റ്റ് എളേരി പഞ്ചായത്തംഗം സന്തോഷ് കെ വി ക്യാമ്പ് ഉൽഘാടനം ചെയ്തു .അവയവ ദാനം പോലുള്ള പരിപാടികൾക്ക് മുൻകയ്യെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു
രാവിലെ നടന്ന ഉൽഘാടനയോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി സുലോചന. റ്റി .വി അദ്ധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ മാത്യു കെ.ഡി സ്വാഗതം പറഞ്ഞു .പി റ്റി എ പ്രസിഡ ണ്ട് സി ജെ മാത്യു ,അഹല്യാ കണ്ണാശുപത്രി ഡോക്ടർ മനോഹർ ,പി ആർ ഓ മിഥുൻ സി റോബിൻ ,ജെ ആർ സി കണ്‍വീനർ ലതാഭായി കെ ആർ തുടങ്ങിയവർ സംസാരി ച്ചു .കുമാരി മിഥുനാഷാജി നന്ദി രേഖപ്പെടുത്തി
No comments:
Post a Comment
Messages