NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, November 24, 2013

ജൈവകൃഷി പരിശീലനം- പ്രധാനാധ്യപകനിൽ നിന്നും ;24/11/2013

24 / 11 / 2013 ഞായർ : 10 pm -1pm



 സ്കൂൾ പ്രധാനാധ്യപകൻ ജലാൽ മാസ്റ്ററുടെ  തൊടിയിൽ നടത്തിയ ജൈവ കൃഷി (വാഴ,ഇഞ്ചി ,മഞ്ഞൾ ,വെ ണ്ട,തക്കാളി തുടങ്ങി സകല പച്ചക്കറി ഇനങ്ങളും  )  വളണ്ടിയർമാർ സന്ദർശിക്കുകയും ജൈവ വള നിർമാണം ,ജൈവ കീടനാശിനി നിർമാണം ,ഫെറമോ ണ്‍ ട്രാപ് എന്നിവയിൽ അദ്ദേഹത്തിൽ നിന്നും പരിശീലനം നേടുകയും ചെയ്തു .കൂടാതെ യുണിറ്റിന്റെ ജൈവകൃഷി തോട്ടത്തിലെക്കായി അദ്ദേഹം സംഭാവന ചെയ്ത
5 0 വാഴ വിത്തുകൾ പ്രോഗ്രാം ഓഫിസർ ഏറ്റുവാങ്ങുകയും ചെയ്തു.

ഉൽഘാടനം നടത്തിയ ചെറുപുഴ പഞ്ചായത്തംഗം (സ്റ്റാ ന്ടിങ് കമ്മിറ്റി അംഗം )വത്സല മോഹനൻ കമ്പല്ലൂർ നാഷണൽ സർവീസ് സകീമിന്റെ ശുചിത്വ ഗ്രാമം പോലെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .ജലാൽ മാസ്റ്റർ സ്വാഗതം പറഞ്ഞു .
സ്കൂൾ മാനജ്മെന്റ്റ് കമ്മിററി ചെയർമാൻ സജീവൻ കമ്പല്ലൂർ അധ്യക്ഷത വഹിച്ചു.ഐശ്വര്യ കുടുംബശ്രീ പ്രസിടന്റ്റ് ജോസ് ,പ്രിൻസിപ്പൽ മാത്യു കെ.ഡി ,ലതാഭായി ടീച്ചർ ,വളന്റിയർമാരായ ആനന്ദ്.ആർ ,അർജുൻ ടി ആർ, JRC വളണ്ടിയർ ശിവാനി ,പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .ഭൂമിത്രസേന ക്യാപ്ടൻ റിയാ ജോയ്‌ നന്ദി രേഖപ്പെടുത്തി .



















കേരളത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ യുവജനങ്ങളിലേക്ക് കൃഷി അറിവ് പകരാനുള്ള ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു .അതു പോലെ  കഠി നാ ധ്വാ നത്തിന്റെയും ജൈവ കൃഷിയുടെ യും പ്രാഥമിക പാ ഠങ്ങൾ  പ്രായോഗികമാക്കി  പകർന്നു നൽകാനുള്ള ജലാൽ മാസ്റ്റരു ടെ ശ്രമവും പ്രകീർത്തിക്ക പ്പെട്ടു .

No comments:

Post a Comment

Messages