NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, November 13, 2013

കാമ്പസ്സിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി ;11/11/2013

11 / 11 / 13 തിങ്കളാഴ്ച കാമ്പസ്സിൽ  ജൈവ പച്ചക്കറി കൃഷി തുടങ്ങി .സ്ഥലപരിമിതി യെ മറികടക്കാൻ മഴ വെള്ള കൊയ്തിനായുള്ള 3 ലക്ഷം ലിറ്റർ  വാട്ടർ ടാങ്കിനു മുകളിൽ ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി
.
55 ചാക്കുകളിൽ വെണ്ട ,പയർ ,വഴുതിന ,പാവൽ ,പടവലം എന്നിവയാണ് നട്ടിട്ടുള്ളത് .

വള മണ്ണ് കൊല്ലാട മാതൃകാ ഗ്രാമത്തിൻറെ പ്രവർത്തകരാണ് എത്തിച്ചത് .ജൈവവളം വളണ്ടിയർമാരുടെ വീട്ടിൽ നിന്നും എത്തിച്ചു .

ചാക്കുകൾ ഓരോ വളന്റിയറും ഓരോന്ന് വീതം കൊണ്ടു വന്നു .മണ്ണ് നിറക്കൽ വളണ്ടിയർമാർ നിർവഹിച്ചു .നാടൻ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത് .പ്രമുഖ കർഷകൻ അപ്പുക്കുട്ടൻ നായർ വിത്തുകൾ സംഭാവന നൽകി .

കൌമാര പ്രായത്തിലേ ജൈവ കൃഷി പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം .

ജൈവ വളം ,ജൈവ കീടനാശിനി എന്നിവ തയ്യാറാക്കൽ ,ബയോഗ്യാസ്‌ പ്ലാന്റിൽ നിന്നുള്ള സ്ലറി ഉപയോഗപ്പെടുത്തൽ ,മണ്ണിര കമ്പൊസ്റ്റിങ്ങ് പരിചയപ്പെടൽ ,പൈപ്പ് കമ്പൊസ്റ്റിങ്ങ് തുടങ്ങിയവ അനുബന്ധ പ്രവര്തനങ്ങളായിരിക്കും
പ്രവീണ്‍ മാസ്റ്റർ ,നയന സജി ,മുഹമ്മദ്‌ ഹിതാഷ് തുടങ്ങിയവർ നേതൃത്വം നൽകി .98 വളണ്ടിയർമാർ വിവിധ ഗ്രൂപ്പുകളിലായി 2 ദിവസം കൊണ്ട് നടീൽ പ്രവർത്തനം മുഴുമിപ്പിച്ചു .9/ 11 / 2013 ,11/ 11 / 2013 എന്നീ ദിവസങ്ങളിലായി  പഠന സമയം കഴിഞ്ഞു 2  മണിക്കൂർ വീതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ 










No comments:

Post a Comment

Messages