NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, May 5, 2013

നാല് ഗ്രാം പ്ളാസ്റ്റിക്ക് കാരി ബാഗിൽ (രണ്ട് കവർ) നിന്ന് മുക്കാൽ ലിറ്റർ പാചകവാതകം!


നാല് ഗ്രാം പ്ളാസ്റ്റിക്ക് കാരി ബാഗിൽ (രണ്ട് കവർ) നിന്ന് മുക്കാൽ ലിറ്റർ പാചകവാതകം! വെറും വാക്കല്ല. കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപികയും രണ്ടു വിദ്യാർത്ഥികളും ഉൾപ്പെട്ട ആറംഗ സംഘത്തിന്റെ കണ്ടെത്തലാണ്.
പ്ളാസ്റ്റിക്ക് മാലിന്യം വൻ വിപത്തായി മാറുമ്പോൾ പ്ളാസ്റ്റിക് സംസ്‌കരിച്ച് പാചകവാതകം ഉൽപ്പാദിപ്പിക്കുന്നത് ചെറു കാ‌ര്യമല്ല. പ്ളാസ്റ്റിക്ക് ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ വേർതിരിക്കാമെന്നതും ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകതയാണ്.

എൻ. ഐ. ടി രസതന്ത്ര വിഭാഗത്തിലെ ഡോ. ലിസ ശ്രീജിത്താണ് 'ആൻ എക്കോ ഫ്രണ്ട്‌ലി അപ്പോച്ച് ഒഫ് പ്ളാസ്റ്റിക് വേസ്റ്റ്: എ പ്രൊപ്പോസൽ' എന്ന പേരിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ കണ്ടുപിടുത്തം അവതരിപ്പിച്ചത്. വിദ്യാർത്ഥികളായ അഷ്‌നവർഗീസ്, നസീറ എന്നിവർ സഹായികളായി. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് ബർണർ കത്തിച്ചപ്പോഴാണ് പലരുടേയും സംശയം തീർന്നത്.
പ്ളാസ്റ്റിക് സംസ്ക്കരണത്തിലും 'ഊർജ്ജശ്രീ' പദ്ധതിയിലും മികച്ച പ്രവർത്തനം നടത്തുന്ന കോഴിക്കോട് വേങ്ങേരിയിലെ നിറവ് റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ കാണാൻ ഡോ. ലിസ എത്തിയിരുന്നു. പല നിർദ്ദേശങ്ങളും ഉയർന്നു. പ്ളാസ്റ്റിക്ക് നിരോധിക്കുകയല്ല, മറിച്ച് പുതിയ സാധ്യത ഉണ്ടോ എന്നാണ് അവർ ചിന്തിച്ചത്. വിദ്യാർത്ഥികളെയും ഒപ്പം കൂട്ടി. വിദഗ്ദ്ധോപദേശത്തിന് ഡോ. പ്രൊഫ. എൻ. സീതാരാമനും. ഒരു വർഷത്തെ ശ്രമത്തിനാണ് ഫലമുണ്ടായിരിക്കുന്നത്.

പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ശാസ്ത്രജ്ഞ. കോഴിക്കോട് എം.എൽ.എ പ്രദീപ്കുമാറുമായി ചർച്ച നടത്തിക്കഴിഞ്ഞു.
വെള്ളിമാട്കുന്ന് പൂളാഞ്ചാലിൽ 'മണിമുരളി' സ്വദേശിനിയാണ് ഡോ.ലിസ. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീജിത്താണ് ഭർത്താവ്. രണ്ടുകുട്ടികളുണ്ട്.

പ്ലാന്റിന്റെ പ്രവർത്തനം
വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കൂടകൾ, മിഠായി - ബിസ്ക്കറ്റ് പായ്‌ക്കുകൾ തുടങ്ങിയവ ഒരു ഡ്രൈയറിൽ നിക്ഷേപിക്കും. ഇതിൽ ലിസ കണ്ടെത്തിയ രാസത്വരകം (കാറ്റലിസ്റ്റ്) ഉപയോഗിച്ച് നിയന്ത്രിതമായ രാസപ്രക്രിയയിലൂടെ പാചകവാതകവും പിന്നീട് വാതകം ഉപയോഗിച്ച് വൈദ്യുതിയും ഉത്പാദിപ്പാക്കുന്നു.15 മിനിട്ട് മതി പാചക വാതകം ഉല്പാദിപ്പിക്കാൻ.

മേന്മകൾ
എല്ലാവിധ പ്ളാസ്റ്റിക്കും സംസ്ക്കരിക്കാനാവും. (നിലവിലുള്ള സംസ്ക്കരണത്തിൽ മിഠായി, ബിസ്ക്കറ്റ് കവറുകൾ കൂടാതെ ശബ്ദമുള്ള പ്ളാസ്റ്റിക്ക് കടലാസുകൾ ഒഴിവാക്കും).
സംസ്ക്കരിക്കുന്പോൾ അവശിഷ്ടങ്ങൾ ഇല്ല. പുകയും ദുർഗന്ധവും ഇല്ല. പരിസ്ഥിതിക്ക് അനുകൂലം.
വാതകം ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.
തുടക്കത്തിൽ വൈദ്യുതി ആവശ്യമാണെങ്കിലും പ്രവർത്തനം തുടങ്ങി കഴിഞ്ഞാൽ വൈദ്യുതി വേണ്ട.

ഉല്പാദനം
നാല് ഗ്രാം പ്ലാസ്റ്റിക്ക് കാരി ബാഗിൽ നിന്ന് 750മില്ലി ലിറ്റർ വാതകം ഉണ്ടാക്കുന്നു. നാല് കിലോയിൽ നിന്ന് 750 ലിറ്റർ വാതകം.
പ്ളാസ്റ്റിക്ക് കവർ സംസ്കരിക്കുമ്പോൾ ഡൈ മീതൈൽ താലീസ് ഉല്പാദിപ്പിക്കപ്പെടും. ഇത് പ്ളാസ്റ്റിസൈസറാണ്. വിപണിയിൽ ഇതിന് ഉയർന്ന വിലയുണ്ട്.
തെർമോകോൾ സംസ്ക്കരിക്കുമ്പോൾ 90 % 'സ്റ്റൈറിൻ' ലഭിക്കുന്നു. 'സ്റ്റൈറിൻ' 100 ഗ്രാമിന് വിപണിയിൽ 3838 രൂപയാണ് വില. രണ്ട് ഗ്രാം തെർമോകോളിൽ നിന്ന്1.8 ഗ്രാം 'സ്റ്റൈറിൻ'

പളാന്റിന്റെ ചെലവ്
100 കിലോ പ്ളാസ്റ്റിക്ക് സംസ്ക്കരിക്കാനുള്ള പ്ളാന്റ് നിർമ്മിക്കാൻ 2.5കോടി.
(കോഴിക്കോട് നഗരസഭാ പരിധിയിൽ മാത്രം പ്രതിദിനം 300 കിലോ പ്ളാസ്റ്റിക്ക് മാലിന്യം ലഭിക്കും)

No comments:

Post a Comment

Messages