NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Wednesday, August 7, 2013

പൈപ്പ് കമ്പൊസ്റ്റിങ്ങ് പ്രചരണം - മാതൃകാ ഗ്രാമത്തിൽ 060813

06/ 08/ 13  10  AM-2 PM
           കോരിച്ചൊരിയുന്ന മഴ പെയ്യുന്ന ഒരു അവധി ദിനം സാമൂഹ്യ ഇടപെടൽ കൊണ്ട് സാർത്ഥകമാക്കുകയാണ് ഞങ്ങളുടെ വളണ്ടിയർമാർ ഇ ന്നലെ കൊല്ലാട മേഖലയിൽ ചെയ്തത് .

              ആഗസ്റ്റ് പത്താംതീയതിക്കുള്ളിൽ പൂരിപ്പിച്ചു പഞ്ചായത്തിനു  സമർപ്പിക്കേണ്ട  പൈപ്പ് കമ്പൊസ്റ്റിങ്ങ് പ്രോജക്ടിനുള്ള അപേക്ഷകൾ പരമാവധി എണ്ണം  ഗ്രാമീണരിൽ നിന്നും പൂരിപ്പിച്ചു വാങ്ങി മെമ്പറെ ഏല്പിക്കുകയാണ്‌ ഞങ്ങൾ ഏറ്റെടുത്ത പ്രവർത്തനം  .മുപ്പതോളം ഫോമുകൾ ഇന്നലെ തന്നെ പൂരിപ്പിച്ചു കിട്ടി.
കൂടാതെ ഭൂമിത്ര സേന ക്ലബ് സൌജന്യമായി കൊല്ലാട മാതൃകാ ഗ്രാമത്തിൽ ഓ രോ വീട്ടിലും  വിതരണം ചെയ്ത ഒട്ടുമാവിൻ തൈകളുടെ പരിചരണം ഇതിന്റെ കൂടെ നടത്തുകയും ചെയ്തു .12  പേർ വീതമുള്ള 5 ഗ്രൂപ്പുകളായി വേർതിരിഞ്ഞാണ് 60 വളണ്ടിയർമാർ 3 മണിക്കൂർ കൊണ്ട് ഈ പ്രവർത്തനം നടത്തിയത്‌ .
               അതിന്റെ കൂടെ തന്നെ കൊതുകു ഉറവിട നശീകരണ വും പരിസര ശുചീകരണവും പ്രദേശത്തെ അമ്പതു വീടുകളിൽ നടത്തിയിട്ടുണ്ട് .
ജലസ്രോതസ്സുകൾ സംരക്ഷിക്കുക ,പ്ലാസ്റ്റിക്‌ വസ്തുക്കൾ ചാലുകളിൽ വലിച്ചെറി യാതിരിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ ലഘു ലേഖ വിതരണംഎല്ലാ വീടുകളിലും ചെയ്തു .
                റിയാ ജോയ്‌ ,ഡിം പി ൾ ട്രീസ ഇഗ്നേഷ്യസ് ;മനു ജോസ് ,അജിത്‌ എം ഒ ;മുഹമ്മദ്‌ അജ്നാസ് ,നയന കമൽ ,വൈഷ്ണവി കെ വി ;ഏ ഞ്ചൽ ചാക്കോ ,സൂര്യമോൾ കെ.ആർ  തുടങ്ങിയവളണ്ടിയർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 അജിത്‌ എം ഒ
 മുഹമ്മദ്‌ അജ്നാസ്
 ഏഞ്ചൽ ചാക്കോ
 ഡിം പി ൾ ട്രീസ ഇഗ്നേഷ്യസ്
 മനു ജോസ്
 നയന കമൽ
 വൈഷ്ണവി കെ വി
 സൂര്യമോൾ കെ.ആർ
വൈഷ്ണവി കെ വി
NSS GHSS KMBALLUR -ALWAYS ONE STEP AHEAD
OUR MOTTO-
PERSONALITY DEVELOPMENT  THROUGH COMMUNITY SERVICE



















 തൈമാവിനു പരിചരണം























Sunday, August 4, 2013

ലോക ജനസംഖ്യാ ദിനം -ചർച്ചാ ക്ലാസ്സ്‌ നടന്നു;സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉൽഘാടനവും 030813

         സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉൽഘാടനം കടുമേനി ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ വി ജോസഫ് മാസ്റ്റർ നിർവഹിച്ചു .കൂടാതെ ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻ ആയ ജീന ജോണിനെ യോഗം ഉപഹാരം നല്കി അഭിനന്ദിച്ചു .തുടർന്ന് ലോക ജനസംഖ്യാ ദിനം പ്രമാണിച്ച് ജോസഫ്‌ മാസ്റ്റർ നയിച്ച ജന സംഖ്യാ വർധനവും വികസനവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചാ ക്ലാസ്സ്‌ നടന്നു

പ്രിൻസിപ്പൽ മാത്യു കെ.ഡി അധ്യക്ഷനായിരുന്നു.പി ടി എ അംഗം അബ്ദുൽകാദർ ,രാജി ടീച്ചർ ,ഹരീന്ദ്രൻ മാസ്റ്റർ ,എൻ എസ് എസ് പ്രതിനിധി ആനന്ദ്‌  ആർ ,സയൻസ് ക്ലബ് പ്രതിനിധി അർജുൻ ടി ആർ ,രാധാകൃഷ്ണൻ മാസ്റ്റർ ബൈജു മാസ്റ്റർ ,തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി .സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ഉവൈസ്.പി സ്വാഗത ഭാഷണം നടത്തി .
ഒന്നാം വർഷ വിദ്യാർത്ഥിനി അരുണ കമൽ  വേദിയിൽ അവതരിപ്പിച്ച ഭാവഗാനം ശ്രദ്ധേയമായി .
നിപി ൻ സി ജെ നന്ദി രേഖപ്പെടുത്തി .

പ്രവീണ്‍ മാസ്റ്റർ.കൃപേഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 

.ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നാഷണൽ സർവീസ് സ്കിം യുണിറ്റ്‌ എല്ലാ സഹായവും നൽകി വരുന്നു .
 ഉവൈസ് പി
 പ്രിൻസിപ്പൽ
 ജോസഫ് മാസ്റ്റർ
 സീന ജോണ്‍ -ദേശിയ കളരിപ്പയറ്റ് ചാമ്പ്യൻ ഉപഹാരം സ്വീകരിക്കുന്നു
പി റ്റി എ അംഗം  അബ്ദുൽ കാദർ



 ഹരീന്ദ്രൻ മാസ്റ്റർ
 രാജി ടീച്ചർ
 മാസ്റ്റർ ആനന്ദ്
 മാസ്റ്റർ അർജുൻ
 മിസ്‌ അരുണ കമൽ
മാസ്റ്റർ നിപിൻ സി ജെ
                                                                                                                      ഫോട്ടോ -അജിത്‌ 

മാതൃകാ ഗ്രാമം പ്രവർത്തന കമ്മിററി യോഗം 04082013 4pm

മാതൃകാ ഗ്രാമം പ്രവർത്തന കമ്മിററി യോഗം ഇന്നു കൊല്ലാ ട യിൽ  വെച്ചു നടന്നു .
6/8/2013 ന്  പൈപ്പ് കമ്പോസ്റ്റ്‌ പ്രചാരണം


15/8/2013 ന് ലോഷൻ നിർമാണം- ഗ്രാമതല പരിശീലനം
8/8/2013;12/8/2013;13/8/2013 തീയതികളിൽ മേഖലാ തല യോഗങ്ങൾ
25/8/2013 നു  മാതൃകാ ഗ്രാമം -ഔപചാരിക ഉൽഘാടനം
25/8/2013 നു  തുണി സഞ്ചി വിതരണം
31/8/2013  നു ജൈവ കൃഷിക്കൂട്ടം പൊതു ഇടങ്ങളിൽ
 തുടങ്ങിയ പ്രവർത്തനങ്ങൾ ഈ മാസം  സമയ ബന്ധിതമായി പൂർണമാക്കാൻ തീരുമാനിച്ചു.


പി റ്റി എ പ്രസിഡ ണ്ട്  മാത്യു സി ജെ ,പ്രിൻസിപ്പൽ മാത്യു കെ.ഡി ,പി റ്റി എ അംഗങ്ങൾ ദാമോദരൻ കെ ,ബെന്നി എലവുങ്കൽ (കമ്മിറ്റി ചെയർമാൻ ),ദാമോദരൻ കെ വി ( കമ്മിറ്റി കണ്‍വീനർ ) ,രാധാകൃഷ്ണൻ സി കെ (എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ),ഹാപ്പി ആർട്സ് ആൻഡ്‌ സ്പോട്സ് ക്ലബ് അംഗങ്ങൾ  തുടങ്ങി 15  പേർ  പങ്കെടുത്തു .