NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Saturday, November 22, 2014

22/11/2014 : "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " :ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടന്നു



ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടന്നു.

LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും 
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം

സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വെള്ളരിക്കുണ്ട്; ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത്‌ കസബ;സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തോമാപുരം;ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത്‌ കസബ എന്നീ സ്കൂളുകളില്‍ നിന്നും 22 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.LP,UP,HS,HSS എന്നീ നാലു തലങ്ങളിലും പങ്കാളിത്തമുണ്ടായി.

ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി.വി, പി ടി എ പ്രസിഡണ്ട്‌ ശ്രീ ബെന്നി ഇലവുങ്കല്‍ പ്രോഗ്രാം ഒഫിസര്‍ മനോജ്കുമാര്‍ കെ എന്‍ ,വളണ്ടിയര്‍ലീഡര്‍ ആഹ്ലാദ്‌ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










No comments:

Post a Comment

Messages