NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, March 29, 2013

27/3/2013 ഭൂമിത്രസേന ക്ലബ് ഉൽഘാടനം ചെയ്തു


27.03.2013 ; 3 p m - കേരള ഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കമ്പല്ലൂർ ഗവ ഹയർ സെകണ്ടരി സ്കൂളിൽ അനുവദിച്ച  ഭൂമിത്രസേന ക്ലബ്  ജില്ലാ പഞ്ചായത്ത്‌ അംഗം ഹരീഷ് പി നായർ ; പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജെയിംസ്‌ പന്തമ്മാക്കൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി ഔപചാരികമായി ഉൽഘാടനം ചെയ്തു . ആനന്ദ് . ആർ (ഭൂമിത്ര സേനാ ലീഡർ ) റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പൽ മാത്യു  കെ ഡി സ്വാഗതം പറഞ്ഞു . ഹെഡ് മാസ്റ്റർ ജലാൽ കെ കെ നന്ദി പറഞ്ഞു .രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു .
പ്രാദേശികമായി പരിസ്ഥിതി സംരക്ഷണ പ്രോജെക്ടുകൾ നടപ്പിലാക്കുവാൻ വിദ്യാർത്ഥികളുടെ കർമശക്തി പ്രയോജനപ്പെടുത്തുകയാണ് ബി എം സി ക്ലബ്  ചെയ്യുന്നത് . എൻ എസ് എസ്  യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . കഴിഞ്ഞ വർഷം എൻ എസ് എസ് യൂനിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് അനുവദിക്കപ്പെട്ടത് .









    എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ മാസ്റ്റർ ആണ് ഭൂമിത്ര സേന ക്ലബി ന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത്
     ഭൂമിത്ര സേന ക്ലബ്  ഈ വർഷം2012 ആഗസ്ത് മാസം മുതൽ  നടത്തിയ വേപ്പുഗ്രാമം ,ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം ,മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പിക്കൽ ,പുഴ സംരക്ഷണ യാത്ര ,തണ്ണീർ തട ദിനാചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ  ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തിയിലും   മികച്ചതായിരുന്നു എന്ന് ഉൽഘാടകനായ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി പ്രത്യേകം സൂചിപ്പിച്ചു .
 ഭൂമിത്രസേന ക്ലബ് പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ തുടർന്നും bhoomithrasena kamballur.blogspot.in എന്ന ബ്ലോഗിൽ ലഭ്യമായിരിക്കും
അഗസ്ത്യൻ ജോസഫ്‌ മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിന് അനുബന്ധമായാണ് ഈ പരിപാടിയും സംഘടിക്കപ്പെട്ടത് .
യാത്ര അയപ്പ് പരിപാടിയുടെ വിശദാംശങ്ങൾ സ്കൂൾ ബ്ലോഗിൽ ചേർക്കുന്നതാണ് 

Saturday, March 23, 2013

PROGRAMME NEXT WEEK

TRAINING IN PANCHAYATHIRAJ

TO FIRST YEAR NSS VOLUNTEERS

A JOINT INITIATIVE BY KILA AND NSS

9.30 AM-1 PM ; MARCH 25,2013

Thursday, March 21, 2013

പാലിയെറ്റിവ് കെയർ പ്രവർത്തനത്തിൽ കമ്പല്ലുർ ഹയർ സെക്കണ്ടറി സ്കൂളിനു ജില്ലാതല അംഗീകാരവും പ്രശംസയും



ചിറ്റാരിക്കാൽ പാലിയെറ്റിവ് കെയർ യുനിറ്റ്‌
;പി എച് സി ചിറ്റാരിക്കൽ ;ഈസ്റ്റ് എളേരി പഞ്ചായത്ത്  എന്നിവരുടെ ആഭി മുഖ്യത്തിൽ ഇന്ന് ചിറ്റാരിക്കാൽ വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ
മികച്ച പാലിയെറ്റിവ് കെയർ പ്രവർത്തനത്തിനുള്ള ട്രോഫി ഏറ്റു വാങ്ങി .



Wednesday, March 20, 2013

ചലച്ചിത്ര രംഗത്തെ ആദ്യ സംരംഭത്തിന് അംഗീകാരം












സിനിമ യിലെ ചില രംഗങ്ങൾ 

ചലച്ചിത്ര രംഗത്തെ ആദ്യ സംരംഭത്തിന് അംഗീകാരം 

പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ എൻ എസ് എസ്  യൂനിറ്റുകൾക്കായി ‘നടന്ന സംസ്ഥാനതല ലഘു ചലച്ചിത്ര  മത്സരത്തിൽ
 കമ്പല്ലൂർ എൻ എസ് എസ് യൂനിറ്റ്  തയ്യാറാക്കിയ 
ഡോക്യു ഫിലിം ,
ചിത്രീകരിക്കപ്പെട്ട പ്രവർത്തനങ്ങളുടെ മികവിൽ
  ജൂറിയുടെ  പ്രത്യേക പരാമർശത്തിനും സർടിഫിക്കറ്റിനും അർഹത  നേടി .(as intimated by NSS CELL on phone at 4.45.PM;20/3/2013 )










SCHOOL ANNIVERSARY AND SENT OFF


Sunday, March 17, 2013

We congratulate the NSS CELL,KERALA-for saving millions of trees

We congratulate the NSS CELL,KERALA  for doing away with paper documentation in the annual reports sought from all the units this academic year.
This one step has saved and will go on saving millions of sheets of paper,and thus in turn,thousands of trees!

We,NSS GHSS KAMBALLUR  are proud that we also played a part in this decision by sticking to the campaign
START BLOGGING- SAVE TREES
( SEE OUR POST PUBLISHED  IN OCTOBER 2012
 http://nssghsskamballur.blogspot.in/2012/10/make-blogs-to-save-trees.html)

.It will be nice if every unit has a blog;and if every district committee  has a blog linked to these unit blogs;and if the  NSS STATE CELL has a LEADER BLOG  which is linked to the district blog,monitoring ,sending and receiving reports sharing of information  from unit to the state cell and vice versa., will be fast ,effective and  transparent.If some POs,or DPC s  find blogging diffficult they can seek help from the HITCs or the students in the school.They might also be given a training in blogging .

A pyramid of blogs closely tconnected to each other will be as in the following structure.
                                                         

                                                             STATE BLOG

                                                           DISTRICT BLOGS
                                                             
                                                               UNIT BLOGS




          In fact I have already presented this idea in the previous regional meeting of POs held in WYNAD which was immediatelly accepted but not implemented yet.

     The following steps will ensure blogging as an effective tool for monitoring and evaluation and thus in turn save millions of sheets of paper, money and time spent for SMS and phone calls

1. Training may be given to POs in Blogging.(A DISTRICTWISE PROGRAMME FOR 3 HOURS WILL BE GOOD ENOUGH)

2.Proper directions may be given to the Principals so that the HITC  is assigned to assist the programme officer in BLOGGING as and when necessary.

(The student volunteers can also be assigned as blog editors,a work which they would always love to do.)

3.Every unit  must create a blog and intimate it to the NSS CELL and the DPCs.within the first month of the academic year.

4.The DPCs also make sure that there is a blog for the district; linking the unit blogs.
(We have already one such blog in Kasaragod.Pls watch http://nsskasargod.blogspot.in/)

5. Prior directions may be given about the format of the blogs (the pages,links,reports,language etc..)

6.These blogs can be PUBLC OR PRIVATE  OR SHARED BETWEEN LIMITED AUDIENCE
    as we choose.
The advavtages of  this project are many when compared to the limitations and problems.I think wisdom will prevail sooner .

-Programmae officer, GHSS Kamballur



Saturday, March 16, 2013

എൻ എസ് എസ് ഒന്നാം വർഷ വളണ്ടിയർമാർക്ക്‌ ഗ്രാമസഭാ പങ്കാളിത്തത്തിൽ പരിശീലനം

കില -നാഷണൽ സർവീസ് സ്കീം സംയുക്ത പദ്ധതി 


പ്രാദേശിക ഭരണ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ പങ്ക് -25/3/2013

എൻ എസ് എസ് ഒന്നാം വർഷ  വളണ്ടിയർമാർക്ക്‌ ഗ്രാമസഭാ പങ്കാളിത്തത്തിൽ

പരിശീലനം

2013മാർച്ച്‌ 25 നു രാവിലെ 9.30മുതൽ1.30 വരെ 

കമ്പല്ലൂർ ഗവണ്‍ മെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡി റ്റോറിയ ത്തിൽ വെച്ച്

പരിശീലകർ - ജയരാജൻ പി (കില വിദഗ്ദ്ധൻ )
                          ;രാധാകൃഷ്ണൻ സി കെ (പ്രോഗ്രാം ഓഫീസർ )



കാര്യപരിപാടി 


9. 30AM -10 A M                ഉൽഘാടനം

10-10.45                    പ്രാദേശിക ഭരണകൂടവും വിദ്യാർത്ഥികളും 
10.45-11.30                ഗ്രാമസഭയിൽ വിദ്യാർഥികളുടെ പങ്ക് 

11.30-11.45                ഇടവേള

11.45-12.30               വിവരാവകാശ നിയമവും വിദ്യാർത്ഥികളും 
12.30-12.45               കർമ പദ്ധതി തയ്യാറാക്കൽ 
12.45PM- 1.15 PM     പ്രശ്നോത്തരി 

1.15 PM                     സമാപനം

പ്രോഗ്രാം ഓഫീസറുടെ അറിയിപ്പ് -

എൻ എസ് എസ് ഒന്നാം വർഷ  വളണ്ടിയർമാർ  നിർബന്ധമായും പങ്കെടുത്തിരിക്കണം


Thursday, March 14, 2013

അറിയിപ്പ് - യുവജന നേതൃത്വ പരിശീലന ക്യാമ്പ്

അറിയിപ്പ്  -

കേരള  സംസ്ഥാന എന്‍ എസ് എസ്സിന്റെയും

കേരള യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍

സംസ്ഥാന യുവജന നേതൃത്വ പരിശീലന ക്യാമ്പ്‌ .

കണ്ണൂര്‍ സര്‍വ കലാശാല കേമ്പസില്‍ വെച്ച്
 
മാര്‍ച്ച്‌  21 ഉച്ചക്ക് ശേഷം  മുതല്‍ 24  മാര്‍ച്ച്‌ വരെ നടക്കുന്നു

 കാസറഗോഡ് ജില്ലയില്‍ നിന്നും 4 +4 വളന്ടിയര്‍ മാര്‍ക്ക് പങ്കെടുക്കാം

കമ്പല്ലുര്‍ യുനിറ്റില്‍  നിന്നും  താല്പര്യമുള്ള ഒന്നാം വര്‍ഷ വളണ്ടിയര്‍മാര്‍ പ്രോഗ്രാം ഓഫീസറെ 9447739033 എന്ന നമ്പറില്‍വിളിച്ചു  മാര്‍ച്ച്‌ 16 നു മുമ്പ്  പേര്‍ രജിസ്ടര്‍ ചെയ്യേണ്ടതാണ് . 

ക്യാമ്പില്‍ നല്ല  പ്രകടനം കാഴ്ച വെക്കുന്നവര്‍ ദേശിയ  ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട് 

Tuesday, March 12, 2013

ജലകേളി - ജല ഇ -ക്വിസ് മത്സരം മാര്‍ച്ച്‌ 2013

ജലകേളി -
ജല ഇ -ക്വിസ്  മത്സരം മാര്‍ച്ച്‌ 2013

http://jalasreekamballur.blogspot.in/
എന്ന ബ്ലോഗിലെ പേജ് മെനുവില്‍ ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട് 
13 ചോദ്യങ്ങള്‍ ഉള്ള ഈ ക്വിസില്‍ ഉത്തരങ്ങള്‍ അയക്കുന്നവരുടെ പേരുകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തി ആദരിക്കുന്നതാണ് .
എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ജലശ്രീ ക്ലബ് ഉത്ഘാടന യോഗത്തില്‍ നല്‍കുന്നതാണ് .
 മത്സരം ഇന്നു 10/03/2013 മുതല്‍ 2013 MARCH 31 വരെ മാത്രം .

ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം . മംഗ്ലിഷില്‍ വേണ്ട .
അയക്കേണ്ട വിലാസം seakeyare@gmail.com
ഇത് ഒരു ഇ ക്വിസ് പരിപാടി ആണ് . ഉത്തരങ്ങള്‍ നിര്‍ബന്ധമായും ഇമെയില്‍ ആയി മാത്രം ( pdf/word 2003,2007/html) അയക്കുക .
MARCH 22 WORLD WATER DAY
SAVE WATER;SAVE LIFE

CONGRATS, RENJINI.C.A ;KAMBALLUR ( FORMER STUDENT,GHSS KAMBALLUR )

CONGRATS,

 RENJINI.C.A ;KAMBALLUR

( FORMER STUDENT,GHSS KAMBALLUR )
 

INDIAN HANDBALL TEAM MEMBER  IN SAF




AND 

BEST WISHES FOR SUCCESS IN SAF

(4th South Asian Women's Handball Championship will held in Lucknow from 14th to 17th March 2013 at K.D Singh Babu Stadium)

Sunday, March 10, 2013

ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും

അറിയിപ്പ് -
ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തന ത്തിന്‍റെ ഭാഗമായി ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും ഈ ചൊവ്വാഴ്ച (2013 മാര്‍ച്ച്‌  12 ) കമ്പല്ലുര്‍ CRC ഹാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. പങ്കെടുക്കുക ! വിജയിപ്പിക്കുക !

Friday, March 8, 2013

സംസ്ഥാനത്തെ മികച്ച ഹയര്‍ സെകണ്ടരി സ്കൂള്‍

സംസ്ഥാനത്തെ ഏറ്റവും മികച്ച  14 ഹയര്‍ സെകണ്ടരി സ്കൂളു കളില്‍ ഒന്ന്  ആയി കമ്പല്ലുര്‍ സ്കൂളിനെ  മനോരമ അംഗീകരിച്ചു

എന്‍ എസ് എസ് അഭിമാനിക്കുന്നു ,സ്കൂളിന്‍റെ നേട്ടത്തില്‍ .

 എല്ലാ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ ,നല്ല
പാഠം ക്ലബ്ബിന്‍റെ നേതൃത്വം ഏറ്റെടുത്തു വിജയിപ്പിച്ചതിനു .. അധ്യാപക സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം പീ റ്റി എ ക്കും അഭിമാനിക്കാം .

സാ ബിര്‍ പി എച്ച് എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ (നല്ല
പാഠം പ്രസിഡണ്ട്‌ )



സനൂജ പദ്മനാഭന്‍ ,എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ ((നല്ല
പാഠം സെക്രട്ടറി  )








Tuesday, March 5, 2013

NSS വളണ്ടിയര്‍ മാര്‍ക്കു പൌര ബോധ പരിശീ ലനം

അര്‍ത്ഥപൂര്‍ണമായ ഗ്രാമസഭകള്‍ ;പ്രാദേശിക ഭരണം എന്നിവക്കായി NSS വളണ്ടിയര്‍ മാര്‍ക്കു പൌര ബോധ പരിശീ ലനം മാര്‍ച്ച്‌ അവസാന വാരത്തില്‍ പ്രോഗ്രാം ഓഫീ സറുടെ നേതൃത്വ ത്തില്‍ നടക്കുന്നു . ഭൂ മിത്രസേന യുടെ ഔപചാരിക ഉല്‍ഘാടനവും .