ഗവ.ഹയര്‍ സെക്കണ്ടറി കമ്പല്ലൂര്‍ നല്ലപാഠം പ്രവര്‍ത്തകര്‍ കൃഷിയറിവ് തേടി
വയലിലെത്തി.അധ്യാപകനും ജൈവ കര്‍ഷകനുമായ മു രളീധരന്‍നായരുടെ ആലക്കാട്ടെ
വയലിലാണ് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ ജൈവപാഠങ്ങള്‍
പകര്‍ന്നുകിട്ടിയത്.നവര,മുണ്ടകന്‍
,ഗന്ധകശാല,രത്നശാലി തുടങ്ങിയ
അപൂര്‍വവും വ്യത്യസ്തവുമായ ഇനങ്ങളെ പരിചയപ്പെട്ടു.125 ഇനം നെല്‍വിത്തുകളുടെ
ശേഖരം സൂക്ഷിക്കുന്ന മുരളി മാഷ് തന്‍റെ കൃഷിയനുഭവങ്ങള്‍ വിവരിച്ചു.പഴയകാല
കാര്‍ഷിക ഉപകരണങ്ങളും പരിചയപ്പെടുത്തി.അദ്ദേഹത്തോടൊപ് പം നാട്ടി നട്ടാണ് കുട്ടികള്‍ മടങ്ങിയത്.നല്ലപാഠം കോഡിനേറ്റര്‍ കെ.എന്‍ മനോജ്കുമാര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Messages