NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Saturday, October 29, 2016

ഗവ.ഹയര്‍ സെക്കണ്ടറി കമ്പല്ലൂര്‍ നല്ലപാഠം പ്രവര്‍ത്തകര്‍ കൃഷിയറിവ് തേടി വയലിലെത്തി.അധ്യാപകനും ജൈവ കര്‍ഷകനുമായ മു രളീധരന്‍നായരുടെ ആലക്കാട്ടെ വയലിലാണ് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ ജൈവപാഠങ്ങള്‍ പകര്‍ന്നുകിട്ടിയത്.നവര,മുണ്ടകന്‍
,ഗന്ധകശാല,രത്നശാലി തുടങ്ങിയ അപൂര്‍വവും വ്യത്യസ്തവുമായ ഇനങ്ങളെ പരിചയപ്പെട്ടു.125 ഇനം നെല്‍വിത്തുകളുടെ ശേഖരം സൂക്ഷിക്കുന്ന മുരളി മാഷ് തന്‍റെ കൃഷിയനുഭവങ്ങള്‍ വിവരിച്ചു.പഴയകാല കാര്‍ഷിക ഉപകരണങ്ങളും പരിചയപ്പെടുത്തി.അദ്ദേഹത്തോടൊപ്പം നാട്ടി നട്ടാണ് കുട്ടികള്‍ മടങ്ങിയത്.നല്ലപാഠം  കോഡിനേറ്റര്‍ കെ.എന്‍ മനോജ്കുമാര്‍ നേതൃത്വം നല്‍കി.

ദേശീയ ആയുര്‍വേദ ദിനത്തിന്‍റെ ഭാഗമായി 15 തരം ഔഷധ ചെടികളെപ്പറ്റി പഠനം

ദേശീയ ആയുര്‍വേദ ദിനത്തിന്‍റെ  ഭാഗമായി നാഷണല്‍ സര്‍വീസ് സ്കീം കമ്പല്ലൂര്‍ സ്കൂളും സജ്ജീവനി കമ്പല്ലൂരും സംയുക്തമായി വിവിധ പരിപാടികള്‍ സ്ംഘടിപ്പിച്ചു,പ്രമേഹ രോഗവും പ്രതിരോധവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ബഡൂര്‍ വനത്തിലെ 15 തരം ഔഷധ ചെടികളെപ്പറ്റി പഠനം നടത്തി.പി. സജീവന്‍ വൈദ്യര്‍ നേതൃത്വം നല്‍കി.കമ്പല്ലൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഔഷധതോട്ടം നിര്‍മിക്കാനൂം തീരുമാനിച്ചു.കുട്ടികള്‍ക്ക് ആയുര്‍വേദത്തെപ്പറ്റി പ്രബന്ധ മല്‍സരവുംസംഘടിപ്പിക്കുന്നുണ്ട്  
                     

Recent photos
View photo in message
View photo in message
View photo in message

Sunday, October 2, 2016

വിത്തും കൈക്കോട്ടും- കാര്‍ഷിക മേഖലയെ പറ്റി സംവാദം

എന്‍.എസ് എസ് യൂണിറ്റ് സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് അഗസ്തി പെരുമാട്ടിക്കുന്നേലിനെ ആദരിക്കുകയും കാര്‍ഷികമേഖലയെപറ്റി സംവാദം നടത്തുകയും ചെയ്തു.തേജസ്വനി സ്വയംസഹായ സംഘത്തിലെ കര്‍ഷകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗാന്ധിജയന്തി ഗ്രാമസേവാദിനമായി ആചരിച്ചു

2/10/2016
കമ്പല്ലൂര്‍ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും കടുമേനി വൈസ്മെന്‍ ക്ളബ്ബിന്‍റെയും നേതൃത്വത്തില്‍ ഗാന്ധിജയന്തി ഗ്രാമസേവാദിനമായി ആചരിച്ചു.കടുമേനി _ ബോംബെമുക്ക് റോഡ് ശുചീകരിക്കുകയും കുഴികള്‍ നികത്തി ഗതാഗതയോഗ്യമാക്കുകയും ചെയ്തു.ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ കെ.ഡി മാത്യു പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ജോര്‍ജ്കുട്ടി കരിമഠം എന്നിവര്‍ സംസാരിച്ചു.