ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമാണ് അരിയിട്ടപാറ.ചീമേനി പോത്താംകണ്ടത്തിനടുത്ത് സ്തിഥിചെയ്യുന്ന വിശാലമായ ചെങ്കല്‍പാറയാണ് ഈ പ്രദേശം.
കമ്പല്ലൂര്‍ സ്കൂളിലെ എന്‍. എസ് എസ് യൂണിറ്റ് നടത്തിയ പഠന യാത്രയിലാണ് വിസ്മയകരമായ ജൈവവൈവിധൃങ്ങളെ അടുത്തറിഞ്ഞത്.കേരളത്തിലെ പ്രശസ്ത സസൃശാസത്രജ്ഞനും ശലഭനിരീക്ഷകനുമായ വി.സി. ബാലകൃഷ്ണനാണ് ക്ളാസ്സ് നയിച്ചത്.പെരിങ്ങോം എസ്.ഐ.ഷിനിത്ത് കെ.വി ഉദ്ഘാടനം ചെയ്തു.പരിസ്തിഥി പ്രവര്‍ത്തകരായ ജയേഷ് പാടിച്ചാല്‍,സജീവന്‍ വൈദ്യര്‍,പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അരിയിട്ടപാറ ഓരോ ഋതുവിനും നിറം മാറുന്നു.നൂറുകണക്കിന് തുമ്പികള്‍,ശലഭങ്ങള്‍,പക്ഷികള്‍
,ചെറുസസ്തനികള്‍
,സസ്യങ്ങള്‍ എന്നിവകൊണ്ട് ധന്യമാണ് ഇവിടം.കാര്യങ്കോട് പുഴയില്‍നിന്ന്
കല്ലേമുട്ടി മീനുകള്‍ ചെറു കൈത്തോട് വഴി പ്രജനനത്തിനായി എത്രയോ ദൂരം താണ്ടി
അരിയിട്ടപാറയിലെത്തുന്നു.
മയില്‍,പുല്ലുപ്പന്‍,വാനമ്പാടി, ഉള്‍പ്പെടെ നിരവധി പക്ഷികളെ ഇവിടെ
കാണാം.തിത്തിരിപ്പക്ഷികളാണ് മറ്റൊരു കാഴ്ച.മഴ പെയ്യുമ്പോള്‍
പാറയിലുണ്ടാകുന്ന ചെറു കുഴികളിലാണ് ഇവ മുട്ടയിടുക.ഇറ്റിറ്റിപ്പുള്ള് എന്നും
പറയും.പാറ മുഴുവന്‍ വളരുന്ന പാറമുള്ള് അഥവാ വേനല്‍പ്പച്ച മറ്റൊരു
പ്രത്യേകതയാണ്.ഈ ചെടി പക്ഷാഘാത ചികിത്സക്ക്
പേരുകേട്ടതാണ്.ജീരകപ്പുല്ല്,കാക് കപ്പൂവ്,ഇരപിടിയന്‍ചെടി,പാറകൊങ് കിണി,തുടങ്ങിയ സസ്യങ്ങളും ഇവിടെ സമൃദ്ധമാണ്.
അരിയിട്ടപാറയിലെ വിശാലമായ ചെങ്കല്ലുകള്‍ ജലം ആവാഹിക്കുന്ന സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു.ചുറ്റുമുള് ള
പ്രദേശങ്ങളില്‍ ഇത് ജലസമൃദ്ധി നല്‍കുന്നു. പ്രാക്തന സംസ്കാരത്തിന്‍റെ
ഓര്‍മകളുമായി നിരവധി മുനിയറകള്‍ ഇവിടെ കാണാം.ചരിത്ര കുതുകികളെയും,പ്രകൃതി
നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നു അരിയിട്ടപാറ
കമ്പല്ലൂര്‍ സ്കൂളിലെ എന്‍. എസ് എസ് യൂണിറ്റ് നടത്തിയ പഠന യാത്രയിലാണ് വിസ്മയകരമായ ജൈവവൈവിധൃങ്ങളെ അടുത്തറിഞ്ഞത്.കേരളത്തിലെ പ്രശസ്ത സസൃശാസത്രജ്ഞനും ശലഭനിരീക്ഷകനുമായ വി.സി. ബാലകൃഷ്ണനാണ് ക്ളാസ്സ് നയിച്ചത്.പെരിങ്ങോം എസ്.ഐ.ഷിനിത്ത് കെ.വി ഉദ്ഘാടനം ചെയ്തു.പരിസ്തിഥി പ്രവര്‍ത്തകരായ ജയേഷ് പാടിച്ചാല്‍,സജീവന്‍ വൈദ്യര്‍,പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അരിയിട്ടപാറ ഓരോ ഋതുവിനും നിറം മാറുന്നു.നൂറുകണക്കിന് തുമ്പികള്‍,ശലഭങ്ങള്‍,പക്ഷികള്‍
മയില്‍,പുല്ലുപ്പന്‍,വാനമ്പാടി,
അരിയിട്ടപാറയിലെ വിശാലമായ ചെങ്കല്ലുകള്‍ ജലം ആവാഹിക്കുന്ന സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു.ചുറ്റുമുള്
No comments:
Post a Comment
Messages