NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Monday, October 27, 2014

27/10/2014 മദ്യനിരോധനമോ വര്‍ജനമോ ...തുറന്ന സംവാദം നടത്തി

മദ്യനിരോധനമോ വര്‍ജനമോ ...
സി ആര്‍ സി & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍
.എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ 
മനോജ്കുമാര്‍ കെ എന്‍ നയിച്ച തുറന്ന സംവാദത്തില്‍ അഡ്വ.ടോണി ജോസഫ്,ശ്രീ ജോസ് പതാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റവ.ഫാദര്‍ മാത്യു മുളയോലില്‍ വിഷയാവതരണം നടത്തി.സി ആര്‍ സി & ഗ്രന്ഥശാല സെക്രട്ടറി ശ്രീ പി കെ മോഹനന്‍ സ്വാഗതംപറഞ്ഞു.സി ആര്‍ സി & ഗ്രന്ഥശാല പ്രസിഡണ്ട്‌ ശ്രീ കെ സി ജെയിംസ്‌ അദ്ധ്യക്ഷത വഹിച്ചു.

വൈകു.6.30 മുതല്‍ രാത്രി 8.50 വരെ നീണ്ടുനിന്ന യോഗത്തില്‍ 15 എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ഉള്‍പ്പെടെ എഴുപതോളം വ്യക്തികള്‍ പങ്കെടുത്തു.സ്ത്രീപ്രതിനിധികളായി പങ്കെടുത്ത ഒന്‍പതു പേരും നാഷണല്‍സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ ആയിരുന്നു.

മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യവര്‍ജനം ശക്തമായി മുന്നോട്ടു കൊണ്ട് പോകണമെന്നും ശ്രീ ജോസ് പതാലില്‍ സൂചിപ്പിച്ചപ്പോള്‍ മദ്യനിരോധനം അത്യാവശ്യമാണെന്ന് അഡ്വ.ടോണി ജോസഫ് സമര്‍ത്ഥിച്ചു.
നിരന്തരമായ ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ആവശ്യം വിലയിരുത്തപ്പെട്ട യോഗം, മദ്യനിരോധനം അപ്രയോഗികമായി തീര്‍ന്ന നിരവധി ജനസമൂഹങ്ങളുടെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി.
ചെറുപ്പക്കാരുടെയുംകൌമാരപ്രായക്കാരുടേയും ഇടയില്‍ ലഹരി വസ്തുക്കളുടെ പ്രചാരത്തിനെതിരെ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ്‌ സ്കീം ഒക്ടോബര്‍ രണ്ടിന് നടത്തിയ മദ്യവര്‍ജനത്തിനായുള്ള ഉപവാസസമരം ഈയര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണെന്നും വിലയിരുത്തപ്പെട്ടു.







No comments:

Post a Comment

Messages