NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, June 22, 2014

മണ്ണിന്‍റെ മക്കളുടെ തുണ - നെല്ലിനും വാഴക്കും പു ഴക്കും

Google
12 / 06 / 2014 ക്യാമ്പസിൽ മാതൃകാ നെൽകൃഷി ക്ക്  ഓഡി റ്റോറിയ ത്തിനു  സമീപം നിലമൊരുക്കി .



*********************************************************************************
*നെല്ല് നട്ടില്ലെങ്കില്‍ മണ്ണ് തിന്നാം*


*********************************************************************************

19 / 06 / 2014  ആ യന്നൂരിൽ തേജസ്വിനി പുഴക്കരയിൽ  സ്പോട്ട് സർവ്വേ നടത്തി .വികസനപ്രവർത്ത നത്തിന്റെ  മറ പിടിച്ച് പുഴയോരത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തി .നാട്ടുകാരുടെ സഹകരണത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.


*********************************************************************************
*തേജസ്വിനിയെ രക്ഷിക്കാം *

***********************************************************************************
22 / 06 / 2014 വങ്ങാട് (പാടിച്ചാൽ )മേഖലയിൽ വാഴകൃഷി യുടെ ഭാഗമായി കൃഷി സ്ഥലത്തെ കാടും കളയും പറിച്ചു നീക്കി .രാജേഷ്‌ ,മനോജ്‌ ,മണി എന്നീ ചെറുപ്പക്കാരുടെയും കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  ഭൂമിത്രസേനാ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും സംയുക്ത  സം രം ഭത്തിലാണ് 500 വാഴതൈകളും കപ്പയും ഉള്‍പ്പെടുന്ന ജൈവ കൃഷി പ്രവർത്തനം നടക്കുന്നത് .പ്രമുഖ  പരിസ്ഥി തി പ്രവർത്തകനും ഫോട്ടോ ഗ്രഫറുമായ രാജേഷ്‌ പാടിച്ചാൽ  ,എൻ എസ് എസ് പ്രോഗ്രാം ഓഫിസർ  മനോജ്കുമാർ  കെ  എൻ ;രാജേഷ്‌ പാടിച്ചാൽ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,ബൈജു കെ പി ,പ്രവീണ്‍ മാസ്റ്റർ,അരുണ എസ് കമല്‍,ആഹ്ലാദ്  ആര്‍,ഹരികൃഷ്ണന്‍ പി,നിപിന്‍ സി ജെ,സ്മേര കെ വി  തുടങ്ങിയവർ നേതൃത്വം നൽകി  .

കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുക എന്നതാണ് ഭൂമിത്ര സേന ക്ലബ് ഇത്തരം സഹകരണപ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥികളാണ് ഈ ക്ലബ്ബിലെ അംഗങ്ങള്‍.വിദ്യാര്‍ത്ഥികള്‍ സിലബസ്സിന്പുറത്തേക്കു വളര്‍ന്നു സമൂഹനിര്‍മാണത്തില്‍ പങ്കാളികളാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്യാമ്പസുകളും ഏറ്റെടുക്കേണ്ടതാണ്..


*********************************************************************************
*ഭക്ഷ്യസുരക്ഷക്കായി ഒരുമിക്കാം*
*********************************************************************************

No comments:

Post a Comment

Messages