NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, April 20, 2014

പത്താം തരം കഴിഞ്ഞ് ഏതു കോഴ്സ്, ഏതു സ്കൂള്‍

 ആദ്യം ചെയ്യേണ്ടത് വിദ്യാര്‍ത്ഥി സ്വന്തംഅഭിരുചി ഏതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന് പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഏതു വിഷയമാണ് / വിഷയങ്ങളാണ്  ആത്മവിശ്വാസത്തോടെയും ഇഷ്ടത്തോടെയും പഠിക്കാന്‍ കഴിഞ്ഞത് എന്നാലോചിക്കുക .

ആ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് വേണം ഹയര്‍സെക്കണ്ടറി യില്‍ തിരഞ്ഞെടുക്കുവാന്‍.

സൌകര്യമുള്ള സ്കൂള്‍ എന്നതിനേക്കാള്‍ ഇഷ്ടമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എന്നതിന് മുന്‍ഗണന കൊടുക്കണം എന്നാണ് എന്‍റെ അഭിപ്രായം.

സയന്‍സ് ഗ്രൂപ്പ് എടുക്കുന്നത് നല്ലപോലെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണോഎന്ന് ആലോചിട്ടു മതി.

അതുപോലെ സയന്‍സ് വിഷയങ്ങളായ
കെമിസ്ട്രി,ഫിസിക്സ്‌,മാ ത് സ്,  ബയോളജി എന്നിവയില്‍ A അല്ലെങ്കില്‍ A +
ഗ്രേഡ് ഉണ്ടായിരിക്കുകയും വേണം.

അല്ലാത്തവര്‍ ഹുമാനിറ്റീസ് ,കൊമേഴ്സ്‌ വിഷയങ്ങളില്‍ താല്‍പര്യമുള്ളവ തിരഞ്ഞെടുക്കണം. ഈ ഗ്രൂപ്പുകള്‍ പഠിച്ചാലും ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്

വായിച്ചുപഠിക്കാന്‍ കഴിയാത്തവര്‍ സാങ്കേതിക തൊഴില്‍ പരിശീലന
കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കണം(ഐ ടി ഐ, പോളി ടെക്നിക്,എന്‍ ടി ടി എഫ് )


അഭിരുചി നിര്‍ണയിക്കുവാന്‍ 100 രൂപ ഫീസടച്ച് SIET യുടെ
സഹകരണത്തോടെ യുള്ള ഓണ്‍ലൈന്‍ പരീക്ഷ എഴുതുകയും ചെയ്യാം.

താല്പര്യമുള്ളവര്‍ താഴെകൊടുത്ത വെബ്‌സൈറ്റില്‍ നിന്ന് വിശദാംശങ്ങള്‍ മനസ്സിലാക്കുക.

ആവശ്യമുള്ളവര്‍ക്ക് ഞങ്ങളുടെ സ്കൂളിലെ ഐ ടി സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താം

.വിശദാംശങ്ങള്‍ക്ക് 9447739033 എന്ന നമ്പറില്‍ വിളിക്കുക.

http://www.sietkerala.gov.in/pdfs/aptitudeTest.pdf

-രാധാകൃഷ്ണന്‍ സി കെ


No comments:

Post a Comment

Messages