NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, December 29, 2013

എന്‍എസ്എസ് പൂര്‍വവിദ്യാര്‍ത്ഥി സംഘടന NSS ALUMNI

കമ്പല്ലൂര്‍ ഹയര്‍ സെകണ്ടറി  എന്‍എസ്എസ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ രൂപീകരണ ആലോചന യോഗം പോത്താംകണ്ടം സ്പെഷല്‍ ക്യാമ്പില്‍ വെച്ച് ശരത് പി എസ് ന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പ്രിയേഷ്.പി (കണ്‍വീനര്‍),നീതുമോള്‍ സി ജെ (ജോയന്‍റ് കണ്‍ വീനര്‍) എന്നിവര്‍ ഭാരവാഹികളായി പ്രവര്‍ത്തനകമ്മിറ്റി രൂപീകരിച്ചു.

എന്‍എസ്എസ് പൂര്‍വവിദ്യാര്‍ത്ഥികളുടെ വിപുലമായ ഒരു യോഗം വിളിച്ചു കൂട്ടി കമ്മിറ്റിയില്‍ കൂടുതല്‍അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.

വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
അവയവദാനം,വയല്‍സംരക്ഷണം,എന്‍എസ്എസ് പ്രോഗ്രാമുകള്‍ക്ക് പരിപൂര്‍ണ പിന്തുണ,സ്കൂളിന്‍റെ വികസനത്തിന്‌ മുന്‍കൈയെടുക്കുക ,  
കാവുകളിലും വഴിയോ രങ്ങളിലുമായി മരം നട്ടു സംരക്ഷിക്കുക  എന്നിവയാണെന്ന് കണ്‍വീനര്‍ അറിയിച്ചു



Friday, December 27, 2013

രക്ത ദാന ക്യാമ്പോടെ സ്പെഷൽ ക്യാമ്പ്‌ ആവേശകരമായി സമാപിച്ചു .

രക്ത ദാന ക്യാമ്പോടെ ഒന്നാംവർഷ  വിദ്യാർഥി കൾക്കായുള്ള    സ്പെഷൽ ക്യാമ്പ്‌ ആവേശകരമായി സമാപിച്ചു .

പോത്താം  കണ്ടം ഗ്രീൻ ഗയ്സ് ക്ലബും  കമ്പല്ലൂർ ഹയർ സെക്കണ്ടറി  എൻ എസ് എസ് യൂണിറ്റും ചേർന്നു നടത്തിയ  രക്ത ദാന ക്യാമ്പ് പ്രദേശത്ത് പുതിയ ഒരു
അനുഭവമായി .31 പേർ  പങ്കെടുത്തു .
4 0 യൂണിറ്റു രക്തം ശേഖരിക്കപ്പെട്ടു .
എൻ എസ് എസ്  യൂണിറ്റിനു വേണ്ടി സരാഖ് കുമാർ പോത്താം കണ്ടം ,അഖിൽ കെപോത്താംകണ്ടം  ,പ്രിയേഷ് പി മൌക്കോട്  ,സേതു ശശിധരൻമൌക്കോട് ,രൂപേഷ്മൌക്കോട് ,ശരത്ത് കമ്പല്ലൂർ ,സുജിത്ത് റ്റി എസ്‌കമ്പല്ലൂർ ,വിനീത് എം വികമ്പല്ലൂർ ;രാഹുൽ എൻകമ്പല്ലൂർ ,നീതുമോൾ സി ജെകമ്പല്ലൂർ ;ഷോണിതകമ്പല്ലൂർ രേഷ്മ.കെ വികമ്പല്ലൂർ ,രാധാകൃഷ്ണൻ സി കെ ( പ്രോഗ്രാം ഓഫിസർ ;കമ്പല്ലൂർ )
എന്നിവരും രക്ത ദാനത്തിൽ പങ്കെടുത്തു .കമ്പല്ലൂരിൽ നിന്നും 13 കി മി അകലെയുള്ള,ക്യാമ്പിലേക്ക് സ്വന്തം ചെലവിൽ വന്നാണ് എൻ എസ് എസ്‌ പൂർവ വിദ്യാർത്ഥികൾ ഈ കാരുണ്യ പ്രവർത്തനം പൂ ര ത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്


 .

"മനുഷ്യന്‍ മനുഷ്യനാവുന്നത് അവന്‍ മറ്റുള്ളന്‍റെ വേദനകളെ കുറിച്ച് ചിന്തിക്കുമ്പോഴാണ്."-( വളണ്ടിയര്‍ക്യാപ്ടന്‍ ആഹ്ലാദ്.ആര്‍, നടത്തിയ പ്രസംഗത്തില്‍ നിന്ന്....)







പതിമൂന്നു കിലോമീറ്ററോളം യാത്ര ചെയ്തു പോത്താംകണ്ടംക്യാമ്പിലെത്തി
സൌജന്യമായി രക്തദാനം ചെയ്തു സഹകരിച്ച എല്ലാ എന്‍എസ്എസ്കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങള്‍ കമ്പല്ലൂരിന്റെ അഭിമാനം കാത്തു.

കമ്പല്ലൂര്‍ മേഖലയില്‍ നിന്നും ഞങ്ങളോട് സഹകരിച്ചവര്‍
പ്രിയേഷ് പി,സേതു ശശിധരന്‍,രൂപേഷ്കുമാര്‍ മൌകോട്,ശരത് പി എസ്,സുജിത് ടി എസ് , നീതുമോള്‍ സി ജെ ,ഷോനിത എ വി,രേഷ്മ,വിനീത് എം വി,രാഹുല്‍ എന്‍

പോത്താംകണ്ടം മേഖലയില്‍ നിന്നുംഞങ്ങളോട് സഹകരിച്ചവര്‍

സരാഖ്കുമാര്‍ പി,അഖില്‍.പി,നിധീഷ്.കെ( ക്യാമ്പ് സംഘാടക സമിതിക്കു വേണ്ടി )

ഗ്രീന്‍ഗയ്സ് ക്ലബ്ബില്‍ നിന്നും ഞങ്ങളോട് സഹകരിച്ചവര്‍ക്കും അഭിവാദ്യങ്ങള്‍


















Tuesday, December 17, 2013

വൃക്ക തകരാറിലായ മാതൃകാഗ്രാമം പ്രവര്‍ത്തകന്‍ഹരീന്ദ്രന്റെ ചികിത്സാചെലവിനായി സഹകരിക്കുക


വൃക്ക തകരാറിലായ മാതൃകാഗ്രാമം പ്രവര്‍ത്തകന്‍ഹരീന്ദ്രന്റെ ചികിത്സാചെലവിനായി സഹകരിക്കുക
***********************************************************************************
നിങ്ങളുടെ സംഭാവനകള്‍ SBT CHERUPUZHA ACCOUNT NO. 67204010657 (IFSC CODE 0000812) എന്ന അക്കൌണ്ടില്‍ എത്രയുംപെട്ടെന്ന്നിക്ഷേപിക്കുക.
*****************************************************************************

കമ്പല്ലൂര്‍ നാഷനല്‍ സര്‍വീസ്‌ സ്കീം യൂനിറ്റിന്റെ പ്രിയ സുഹൃത്തുക്കളേ,

ഹരിയുടെ മക്കള്‍ ഞങ്ങളുടെ സ്‌കൂളിലാണ് പഠിക്കുന്നത്‌.

കൂടാതെ അദ്ദേഹം കൊല്ലാട മാതൃകാ ഗ്രാമം പ്രവര്‍ത്തക കമ്മിറ്റിയിലെ സജീവ അംഗം കൂടി ആണ്.

അദ്ദേഹം എന്‍എസ് എസ് യൂനിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിവരുന്നു.

അദ്ദേഹത്തിന്‍റെ കൂടെ ഞങ്ങളുമുണ്ട്.

എല്ലാ എന്‍ എസ്എസ് അംഗങ്ങളോടും സുഹൃത്തുക്കളോടും ഈ സംരംഭത്തില്‍ പങ്കു ചേരാന്‍ സവിനയം അപേക്ഷിക്കുന്നു.
ഡയാലിസിസ് അധികം തുടരാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍.ഉടന്‍ വൃക്ക മാറ്റിവെച്ചേ പറ്റൂ
ഓ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ട വൃക്കയാണ്
വേണ്ടത്.




ഇപ്പോള്‍ അദ്ദേഹത്തിന് വൃക്കദാനം ചെയ്യാനായി
ഒരാള്‍ തയ്യാറായിട്ടുണ്ട്.
ഏതാണ്ട് 10 ലക്ഷം രൂപയാണ് പ്രതിഫലം അടക്കംചെലവു വരുന്നത്.
5 ലക്ഷം സമാഹരിക്കാന്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞേക്കും.ബാക്കി 5 ലക്ഷം സമാഹരിക്കാന്‍ നമ്മള്‍ ഒത്തു ശ്രമിച്ചാല്‍ നടക്കും.

നിങ്ങളുടെ സംഭാവനകള്‍ S B T CHERUPUZHA ACCOUNT NO. 67204010657 ( IFSC CODE 0000812 ) എന്ന അക്കൌണ്ടില്‍ എത്രയുംപെട്ടെന്ന്നിക്ഷേപിക്കുക.

ഈ അറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിക്ഷേപിച്ച തുക ഞങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ (seakeyare@gmail.com) അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.


Friday, December 13, 2013

സ്പെഷൽ ക്യാമ്പ് 2013-14 : സ്വാഗതസംഘം

Sign my petition
Shared with you                                    
Hi —
I just started a petition on Change.org that is about an issue that is very important to me. The more people that sign my petition, the more likely it is to win. Will you help me by signing?
Thanks,
Radhakrishnan










പോത്താം കണ്ടം ഗവ .യു പി സ്കൂളിൽ  വെച്ച് നടക്കുന്ന കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെ
ഒന്നാം വർഷ സ്പെഷൽ ക്യാമ്പ്  നടത്തിപ്പിനായുള്ള സ്വാഗതസംഘം ഇന്ന് (13/ 12 / 2013) രൂപീകരിക്കപ്പെട്ടു .
പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ്  പി വി തമ്പാൻ  രക്ഷാധികാരി ആയും പോത്താം കണ്ടം  വാർഡ്‌  മെമ്പർ ( വാർഡ്‌  16 ) കെ വി തങ്കമണി അധ്യക്ഷയായും കമ്പല്ലൂർ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ ഡി  മാത്യു ജനറൽ കണ്‍ വീനർ  ആയും തിരഞ്ഞെടുക്കപ്പെട്ടു

 ഡിസംബർ 21 മുതൽ 27 വരെ നടക്കുന്ന ക്യാമ്പിൽ കുടുംബശ്രീ കളുടേയും പുരുഷ സഹായ സംഘങ്ങളുടെയും പ്രാദേശിക ക്ലബ്ബ് അംഗങ്ങളുടേയും സഹകരണത്തോടെ പോത്താം കണ്ടം പ്രദേശത്ത്  മാതൃക ശുചിത്വ ഗ്രാമ യൂനിറ്റ് ,തടയണ നിർമാണം ,രക്തദാന ക്യാമ്പ്‌ ,സ്വയം തൊഴിൽ പരിശീലനം എന്നീ പ്രോജക്ടുകൾ നടപ്പിലാക്കും .

Wednesday, December 11, 2013

Sign my petition on Change.org

Shared with you

Hi —

I just started a petition on Change.org that is about an issue that is very important to me. The more people that sign my petition, the more likely it is to win. Will you help me by signing?

Thanks,
Radhakrishnan

The president of India: MAKE SURE THAT ANTIVENOM IS AVAILABLE IN EVERY PHC IN INDIA

By Radhakrishnan C K
Kasaragod, KL

CITIZENS DIE OF SNAKE BITE BECAUSE THERE IS ACUTE ANTIVENOM SHORTAGE IN SOUTHERN INDIA ESPECIALLY IN KERALA AND KARNATAKA.