NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Thursday, December 18, 2014

പി എ സി മീറ്റിംഗ് : 18/12/2014 കോഴിക്കോട്‌ :കുറിപ്പുകള്‍

പി എ സി മീറ്റിംഗ് : 18/12/2014  കോഴിക്കോട്‌ :കുറിപ്പുകള്‍
1.           എല്ലാ പി എ സി മാരും ജില്ലാ കോഡിനെറ്റരുടെ അറിവോടെ സപ്തദിന ക്യാമ്പുകള്‍ വിസിറ്റ് ചെയ്യുന്നതാണ്.
2.           വിസിറ്റില്‍ പരിശോധിക്കപ്പെടുന്ന രേഖകള്‍
1.Enrollment register ( no temporary changes allowed-WILL BE CROSS CHECKED )
2.Attendance register ( Regular activities-100 hours)
3. Attendance register FOR VOLUNTEERS  AND THE PROGRAMME OFFICER( special camp-7 days)
4.Project Register
5.Volunteer Diary ( updated)
6.VISITOR’S DIARY
നിര്‍ദ്ദേശങ്ങ ള്‍
1.അതതു സ്കൂളിലെ അദ്ധ്യാപകരെ മാത്രം R P ആയി സപ്തദിനക്യാമ്പ് പ്രോഗ്രാംഒരുക്കരുത്.
2.ക്യാമ്പിനായി സാമ്പത്തിക സമാഹരണം അരുത്.
3.പാചകത്തിനു വളണ്ടിയര്‍മാ ര്‍ തന്നെ നേതൃത്വം നല്‍കണം.പാചകതൊഴിലാളികളെ നിര്‍ത്തരുത്.രക്ഷിതാക്കളുടെയോസംഘാടക സമിതിയുടെയോ സഹായം തേടാം
4.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ സപ്തദിനക്യാമ്പ് പ്രോഗ്രാംചെയ്യാ ന്‍ അനുവദിക്കരുത്.അവര്‍ക്ക് ഒരുനേരം ഏതെങ്കിലും ഒരു ദിവസം മാത്രം ഓഡിയന്‍സ് റോളി ല്‍ ക്യാമ്പി ല്‍ പങ്കെടുക്കാം.
5.ഡിപാട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ച ക്യാമ്പ്സര്‍കുലരി ല്‍ പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചിരിക്കണം.
6.ക്യാമ്പിന്റെ ഏതെങ്കിലും ഒരു ചടങ്ങില്‍ പി എ സി യുടെ സാന്നിധ്യം ഉറപ്പാക്കണം.
7.സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തുന്ന വയോമിത്രം പദ്ധതിയുടെ വിശദീകരണം ഉള്‍പ്പെടുത്തി ക്യാമ്പി ല്‍ ഒരു ചര്‍ച്ചാക്ലാസ് നടത്താവുന്നതാണ്.വിശദവിവരങ്ങള്‍ക്ക് 938708887 എന്ന നമ്പരില്‍ വിളിക്കാം.


സപ്തദിന ക്യാമ്പിനു ശേഷം-
1.റിവ്യൂ സെഷന്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.
2.ക്യാമ്പ്സൈറ്റ് ആയിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ക്യാമ്പിനെക്കുറിച്ചുള്ള വിലയിരുത്തല്‍റിപ്പോര്‍ട്ട് എന്‍ എസ് എസ് സെല്‍ നേരിട്ട് ശേഖരിക്കുന്നതാണ്.
3.ഹരിതം ഹരിതസ്പര്‍ശം പ്രോഗ്രാം ജില്ലാതല പ്രവര്‍ത്തനങ്ങ ള്‍( ക്ലസ്ടര്‍ തല മത്സരങ്ങളി ല്‍ രചിക്കപ്പെട്ട സൃഷ്ടികളുടെ പ്രദര്‍ശനം,സമ്മാനദാനം) ,സംസ്ഥാനതല പ്രവര്‍ത്തനങ്ങ ള്‍( ജനുവരി 12,13 ) എന്നിവ ജനുവരിയി ല്‍ നടത്തേണ്ടതാണ്. മാലിന്യംനീക്കം ചെയ്യ ല്‍ തുടങ്ങിയ ഇതിന്റെ ഭാഗമായി പ്രാദേശിക   ശുചിത്വ സമിതി ,മറ്റു സാമൂഹ്യ കൂട്ടായ്മകളെ ഉള്‍പ്പെടുത്തി യൂനിറ്റ് തലത്തി ല്‍ ചെയ്യാവുന്നതാണ്. ഒരു യൂണിറ്റിനു 750 രൂപ നിരക്കില്‍ ഇതിനുള്ള ഫണ്ട് യൂനിട്ടുകള്‍ക്ക് ലഭ്യമാക്കുന്നതാണ് .കൂടുതല്‍ നിര്‍ദേശങ്ങ ള്‍ ജില്ലാ കോഡിനേ റ്റ രി ല്‍ നിന്നും ഉട ന്‍ ലഭ്യമാകും.
4. മികച്ച പ്രവര്‍ത്തനങ്ങ ള്‍ ചെയ്യുന്ന യൂനിട്ടുകള്‍ക്കും വളണ്ടിയ ര്‍ മാര്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.ഇത്തവണ ഏപ്രില്‍ മാസം തന്നെ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ജില്ലാ കോഡിനേ റ്റ ര്‍ അംഗീകരിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.അര്‍ഹതയുള്ള യൂണിറ്റുകളെ കണ്ടെത്താനും അപേക്ഷ നല്കാന്‍ പ്രേരിപ്പിക്കാനും കഴിയുന്ന വിധത്തി ല്‍
പി എ സി മാര്‍ ഇടപെടണ്ടതുണ്ട്.

( ഈ കുറിപ്പുകള്‍ പൂര്‍ണമായുംഔദ്യോഗികമല്ല.)

Friday, December 12, 2014

ബാത്ത് റൂം ലോഷന്‍ നിര്‍മാണം;ലളിതം,ലാഭകരം,ജൈവം;സപ്തദിനക്യാമ്പുകളില്‍ പരിശീലിക്കാം

bathroom lotion making process
ബാത്ത് റൂം ലോഷന്‍ നിര്‍മാണം-ലളിതം,ലാഭകരം,ജൈവം;സപ്തദിനക്യാമ്പുകളില്‍ പരിശീലിക്കാം

ആദ്യംവേണ്ടവ-
ലോഷന്‍ കിറ്റ്-1(സോഫ്റ്റ്‌സോപ്പും ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം(ഇടത്തരംകുപ്പി),പൈന്‍ ഓയില്‍(ഏറ്റവും വലിയ കുപ്പി) ,പുല്തൈലം(ചെറിയ കുപ്പി )
(കിറ്റു വാങ്ങുന്നതിന്  സ്വദേശിസെന്റര്‍,കൊവ്വപ്പള്ളിക്ക് സമീപം,കാഞ്ഞങ്ങാട്;വില 180-200 ;ഫോണ്‍ 9446090893)
ഒരു സ്റ്റീല്‍ തവി;
ഒരു വലിയ ബക്കറ്റും ഒരു ചെറിയ ബക്കറ്റും
വെള്ളം-12 ലിറ്ററോളം വലിയ ബക്കറ്റി ല്‍
പ്രവര്‍ത്തനം

1.ആദ്യം ലോഷന്‍ കിറ്റി ല്‍ നിന്നും എടുത്ത സോഫ്റ്റ്‌സോപ്പും ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക
2.അതിന്റെ കൂടെ പൈ ന്‍ ഓയി ല്‍ ശ്രദ്ധയോടെചേര്‍ക്കുക.ഒഴിക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി ശക്തിയായി ഇളക്കണം.അത് കുറുകി വരും.
3.അപ്പോള്‍ നാലഞ്ചു തുള്ളി പുല്തൈലം ഇതില്‍ നന്നായി ഇളക്കി ചേര്‍ക്കുക അപ്പോള്‍നന്നായി ഇളക്കുക.4/5 മിനിറ്റ് വരെ മഞ്ഞനിറത്തില്‍ കൊഴുത്തദ്രാവകം ആകുന്നതു വരെ നന്നായി ഇളക്കുക.
4.അതിലേക്കു 12 ലിറ്റ ര്‍ വെള്ളം ഒഴിച്ച് ഇളക്കുക.അത് മറ്റൊരു ബക്കറ്റിലേക്ക് ഒഴിക്കുക.ഇളക്കുക.തിരിച്ചു ആദ്യത്തെ ബക്കറ്റിലേക്ക് ഒഴിക്കുക.ഇങ്ങനെ 3/4 തവണ ആവര്‍ത്തിക്കുക.
5.ഇനി കുപ്പികളില്‍ നിറച്ചു തുടങ്ങുക.നന്നായി അടച്ചു വെക്കുക.
(ആവശ്യമെങ്കില്‍ ഉട ന്‍ ഉപയോഗിച്ച് തുടങ്ങുക).
12 ലിറ്റര്‍ ലോഷന്‍ ഇങ്ങനെ ലഭിക്കും.

ഒരു ലിറ്ററിന് മുടക്കു-15രൂപാ( മാര്‍ക്കറ്റ് നിരക്ക്-46-55 വരെ)
-CKR

Thursday, December 11, 2014

റിപ്പബ്ലിക് പരേഡിന് തിരഞ്ഞെടുക്കപ്പെട്ട ഇന്ദുജ സന്തോഷിനു അഭിനന്ദനങ്ങള്‍ .

നാഷണല്‍ സര്‍വീസ് സ്കീം കൊളെജ് തല പ്രതിനിധിയായി റിപ്പബ്ലിക് പരേഡിന് തിരഞ്ഞെടുക്കപ്പെട്ട മുന്‍ എന്‍ എസ് എസ് വളണ്ടിയര്‍ ഇന്ദുജ സന്തോഷിനു കമ്പല്ലൂര്‍ നാഷണല്‍ സര്‍വീസ് സ്കീം കുടുംബ അംഗങ്ങളുടെ അഭിനന്ദനങ്ങള്‍ .

Thursday, November 27, 2014

22/11/2014 നു നടന്ന ക്ലസ്റ്റര്‍ തല മത്സരങ്ങളുടെ ഫലം

22/11/2014 നു "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം

ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ക്ലസ്റ്റര്‍ തല മത്സരങ്ങളുടെ ഫലം
******************************************************************
LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
ഒന്നാംസ്ഥാനം-വിഷ്ണു ജ്യോതിലാല്‍,സെന്റ്റ്‌തോമസ്‌ എല്‍ പി സ്കൂള്‍,തോമാപുരം
രണ്ടാം സ്ഥാനം-സാന്ദ്രാ ലക്ഷ്മി ,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍
മൂന്നാംസ്ഥാനം-അശ്വിന്‍ പ്രദീപ്‌,സെന്റ്റ്‌തോമസ്‌ എല്‍ പി സ്കൂള്‍,തോമാപുരം
*************************************************************************
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും
ഒന്നാംസ്ഥാനം-മിഥുന്‍ മാര്‍ടിന്‍ ,സെന്റ്‌തോമസ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍,തോമാപുരം
രണ്ടാം സ്ഥാനം-ജ്വാല എം ജോസ്,സെന്റ്‌തോമസ്‌ ഹയര്‍ സെക്കണ്ടറി
സ്കൂള്‍,തോമാപുരം
മൂന്നാംസ്ഥാനം- നന്ദന കെ പി,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍
*******************************************************************************
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
ഒന്നാംസ്ഥാനം-ഹന്നാ ബ്രിജിറ്റ്,സെന്റ്‌തോമസ്‌ ഹൈ സ്കൂള്‍,തോമാപുരം
രണ്ടാം സ്ഥാനം-ഭാഗ്യാഭാസ്കരന്‍,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍
മൂന്നാംസ്ഥാനം-ശിവാനി രഘുനാഥ്,ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍,കമ്പല്ലൂര്‍
*******************************************************************************
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം
ഒന്നാംസ്ഥാനം-രുഗേഷ് കെ ജി ; സെന്റ്‌ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,വെള്ളരിക്കുണ്ട്
രണ്ടാം സ്ഥാനം-ദീപക് ജൊസഫ് ,സെന്റ്‌തോമസ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍,തോമാപുരം
മൂന്നാംസ്ഥാനം-രേവതി രാജന്‍ പി,സെന്റ്‌ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,വെള്ളരിക്കുണ്ട്

**********************************************************************************

വിജയികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീമിന്റെ അഭിനന്ദനങ്ങള്‍.


Saturday, November 22, 2014

22/11/2014 : "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " :ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടന്നു



ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടന്നു.

LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും 
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം

സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,വെള്ളരിക്കുണ്ട്; ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത്‌ കസബ;സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തോമാപുരം;ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മാലോത്ത്‌ കസബ എന്നീ സ്കൂളുകളില്‍ നിന്നും 22 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.LP,UP,HS,HSS എന്നീ നാലു തലങ്ങളിലും പങ്കാളിത്തമുണ്ടായി.

ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി.വി, പി ടി എ പ്രസിഡണ്ട്‌ ശ്രീ ബെന്നി ഇലവുങ്കല്‍ പ്രോഗ്രാം ഒഫിസര്‍ മനോജ്കുമാര്‍ കെ എന്‍ ,വളണ്ടിയര്‍ലീഡര്‍ ആഹ്ലാദ്‌ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










Monday, November 17, 2014

ഹരിതം ഹരിതസ്പര്ശം - 2014-15 ക്ലസ്റ്റ ര്‍ തല രചനാ മത്സരങ്ങ ള്‍

ഹരിതം ഹരിതസ്പര്ശം - 2014-15  ക്ലസ്റ്റ ര്‍  തല രചനാ  മത്സരങ്ങ ള്‍ കമ്പല്ലൂര്‍  ഗവ .ഹയ ര്‍  സെക്കന്ററി സ്കൂളില്‍ വെച്ച്  നവംബ ര്‍ 22 നു രാവിലെ 10 മണിക്ക്  നടക്കുന്നതാണ് .വിശദാംശങ്ങള്‍  സര്കുലറില്‍ .
http://dhsekerala.gov.in/downloads/circulars/0711140309_haritham.pdf

മാന്യ സുഹൃത്തേ,
ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീ മും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന "ഹരിതം ഹരിത സ്പര്‍ശം- പരിസ്ഥിതി വിജ്ഞാനം ഗ്രാമങ്ങളിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി,കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ വെച്ച് നവംബര്‍ 22 ശനിയാഴ്ച
10 മണി മുതല്‍ 12 മണി വരെ താഴെപ്പറയുന്നവിധത്തില്‍ ക്ലസ്റ്റര്‍ തല മത്സരങ്ങള്‍ നടത്തുന്നതാണ്.

LP തലം ചിത്ര രചന -പെന്‍സില്‍-വിഷയം : പരിസ്ഥിതി സംരക്ഷണം
UP തലം-പോസ്റ്റര്‍ രചന-വിഷയം : പരിസ്ഥിതിയുംആരോഗ്യവും 
HS തലം-കവിതാരചന-വിഷയം : പരിസ്ഥിതിനശീകരണം
HSS തലം-കാര്‍ടൂണ്‍ രചന-വിഷയം : പരിസ്ഥിതിനശീകരണം
*******************************************************************

വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതാണ്

താങ്കളുടെ സ്കൂളില്‍ നിന്നും ഓരോ തലത്തിലും രണ്ടു വിദ്യാര്‍ത്ഥികള്‍ വീതം( ആണ്‍-1,പെണ്‍-1) പങ്കെടുക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത്, കുട്ടികളുടെ പേരുവിവരം 20/01/2014  ; 5 മണിക്ക് മുമ്പ്‌ അറിയിക്കുമല്ലോ.
******************************************************************
മത്സരത്തിനു ആവശ്യമായ ചാര്‍ട്ട് ,കടലാസുകള്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത്   ലഭ്യമാക്കുന്നതാണ്.പേന,പെന്‍സില്‍,സ്കെച്ച് പെന്‍,ബ്രഷ്,തുടങ്ങിയ മറ്റു അനുബന്ധ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരേണ്ടതാണ്.

കൂടാതെ മത്സരങ്ങള്‍ നടത്തുന്നതിന് താങ്കളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
-
രാധാകൃഷ്ണന്‍ സി കെ 9447739033


Sunday, November 16, 2014

യൂത്ത് പാര്‍ലമെന്‍റ് 15/11/ 2014



പ്രവീണ്‍ മാസ്ടരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഇന്നു രാവിലെ നടന്ന യൂത്ത് പാര്‍ലമെന്‍റ്  - പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം-കുട്ടികളില്‍ പാര്‍ല മെന്‍ററി ജനാധിപത്യ രീതികള്‍ പരിചയപ്പെടുവാനും വ്യക്തിത്വവികസനത്തിനും ഉതകുന്ന മികച്ച പ്രവര്‍ത്തനമായി മാറി.

നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ കൂടിയായ അരുണ എസ് കമല്‍( സ്പീക്കര്‍),മുഹമ്മദ്‌ അനസ് (പ്രസിഡണ്ട്‌),ആല്‍ബിന്‍ ആന്റണി(പ്രധാന മന്ത്രി),ആഹ്ലാദ്  ആര്‍ (  പ്രതിപക്ഷ നേതാവ്),സ്കൌട്ട് &ഗൈഡ്  യൂനിറ്റ്  അംഗങ്ങളായ വിഷ്ണു സജീവന്‍ എന്നിവരടക്കം പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും മികച്ച പ്രകടനം നടത്തിയതായി ജൂറി വിലയിരുത്തി.

INTER SCHOOL COMPETITIONS- PROTECTING ENVIRONMENT

Saturday, November 15, 2014

ലോക പ്രമേഹ ദിനം ആചരിച്ചു.14/11/2014


നവംബര്‍  14 നു കൂട്ട നടത്തത്തിലൂടെ ,   ലോക പ്രമേഹ ദിനം ആചരിച്ചു.
ഗ്രാമ പഞ്ചായത്ത്മെമ്പര്‍മാര്‍,പിടി എ പ്രസിടെന്‍റ് ,പിടി എ കമ്മിറ്റി അംഗങ്ങള്‍ ,പ്രിന്‍സിപ്പല്‍,ഹെഡ് മാസ്റ്റര്‍ ,സ്ടാഫംഗങ്ങള്‍ ,വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ പങ്കെടുത്തു.പ്രോഗ്രാം ഓഫിസര്‍ മനോജ്‌ കുമാര്‍ കെ എന്‍ നേതൃത്വം നല്‍കി.