പൈപ്പ് കമ്പോസ്ടിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.അതാത് ദിവസം മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ സൌകര്യമുള്ളവര്‍ ഈ പണിക്കു പോകേണ്ടതില്ല .
2.മാലിന്യം നിറച്ചു തുടങ്ങുതിനു മുമ്പും , 3/4 ദിവസം കൂടുമ്പോഴും പൈപ്പില്‍ ബാക്ടീരിയ കള്‍ച്ചര്‍ ലായനി (ചാണക ലായനി/ശര്‍ ക്ക ര ലായനി ) നിര്‍ബന്ധമായും ഒഴിച്ച് കൊടുക്കണം .(ആ ഴ്ചയില്‍ 2 തവണ ; 200gm-300 gm /1 litre ;കട്ടിയായ ഒരു പാട രൂപം കൊള്ളുന്നത് വരെ )
3.ഒരിക്കല്‍ നിറഞ പൈപ്പില്‍ പ്രോസെസ്സിംഗ് നടക്കുമ്പോള്‍ സ്ഥലം ഒഴിവു വരും.അവിടെ വീണ്ടും മാലിന്യം നിറക്കരുത് .ഒരു മാസത്തിന് ശേഷം ജൈവവളം ആയി മാറിയാല്‍ പൂര്‍ണമായും ഒഴിവാക്കി ചാണക ലായനി ആദ്യം ഒഴിച്ച് മാത്രം മാലിന്യം നിറച്ചു തുടങ്ങുക
4.തുടക്കത്തിലും ഓരോതവണ ആഹാര അവശിഷ്ട ങ്ങള്‍ ഇടുമ്പോ ഴുംബാക്ടീരിയ കള്‍ച്ചര്‍ ലായനിയോടൊപ്പം കുറച്ചു ഉണങ്ങിയ ഇലകളും ചുള്ളി കമ്പിന്റെ കഷണങ്ങളും പച്ച പുല്ലിന്‍ നാമ്പുക ളും ഇടുന്നത് നന്നായിരിക്കും .
കമ്പോസ്റ്റിന്റെ ആര്‍ദ്രത കുറയ്ക്കാനും പുഴുക്കളുടെ
പെരുപ്പം നിയന്ത്രി ക്കാനും ഇത് ഉപകരിക്കും `
5.കംപോസ്റ്റ് പൈപ്പില്‍ കാണപ്പെടുന്ന പുഴുക്കള്‍ (ഈച്ചകളുടെ ലാര്‍വകള്‍ വിരിഞ്ഞ്ത് )കംപോസ്ടിങ്ങിനു നല്ലതാണ്.
മണം കുറക്കാന്‍ ബ്ലീച്ചിംഗ് പൌഡര്‍ /ഇ എം സൊലുഷന്‍ ഉപയോഗിക്കാം
6..മാലിന്യം ജൈവവളം ആകുന്നതിനു മഴക്കാലം കൂടുതല്‍ സമയം( ഒന്നരമാസം) എടുക്കുന്നതായി കാണുന്നു .ചിലപ്പോള്‍ മൂന്നാമത് ഒരു പൈപ്പ് കൂടി ഉപയോഗിക്കേണ്ടിവരും .
7..പൈപ്പില്‍ നിന്ന് ജൈവവളം നീക്കം ചെയ്യുമ്പോള്‍ വളം എവിടേക്ക് മാറ്റണമെന്ന് മുന്‍ധാരണ ഉണ്ടായിരിക്കണം .പ്രോസെസ്സിംഗ് നടക്കാതെ വന്നാല്‍ ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം പുറത്തേക്കു വരും .അത് പെട്ടെന്ന് കുഴിച്ചിടാന്‍ വേണ്ട തയ്യാറെടുപ്പ് ഉണ്ടായിരിക്കണം .ഒരു സഹായി കൂടെ ഉണ്ടാകുന്നതു നല്ലത് .1 തോര്‍ത്ത് ,1തൂമ്പ,1കുട്ട ,ഒരു ബക്കറ്റ് വെള്ളം ,സോപ്പ് എന്നിവയും വേണം .
8`.നഗര പ്രദേശങ്ങളില്‍ ഈ വളം / വളമായി തുടങ്ങിയ മാലിന്യം ഒരേദിവസം ശേഖരിച്ചു മാറ്റാനുള്ള സംവിധാനം രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ ആലോചിക്കുന്നത് ഈ കംപോസ്ടിംഗ് രീതി വിജയിക്കുവാന്‍ അത്യാവശ്യമാണ്.
9.രസി ഡ ന്റ്സ് അസോ സ്സി യെഷനുകള്‍ മുഖേന പൈപ്പ് സ്ഥാപിക്കുകയാണെങ്കില്‍ വിലയുടെ 90 ശതമാനം സബ്സിഡി
അനുവദിക്കുമെന്ന് സര്‍കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട് .ഇത് ഗ്രാമപ്രദേശ ങ്ങളില്‍ വ്യാപകമാക്കാന്‍ വേണ്ട കൂട്ടായ സമ്മര്‍ദ്ദം ചെലുത്തപ്പെടെണ്ടതുണ്ട് `
10.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍ /കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍ എന്നിവ ഒരുതരി പോലും ചേ ര്ക്കരു ത് .പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍ ആണ് ഇതില്‍ പ്രോസെസ്സ് ചെയ്യപ്പെടുക.
11..അടുക്കളയില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍ തിരിക്കാനുള്ള 3 ചാക്കുകള്‍ /പാത്രങ്ങള്‍ വേണം
(എ) . പ്ലാസ്റ്റിക് മാലിന്യങ്ങള്‍ /അജൈവ മാലിന്യങ്ങള്‍
(ബി ) കട്ടി കൂടിയ ജൈവ മാലിന്യങ്ങള്‍( ((( ( (
(സി). പച്ചക്കറി /ഭക്ഷണ അവശിഷ്ടങ്ങള്‍
ഇതില്‍ സി വിഭാഗം മാത്രം ആണ് പൈപ്പില്‍ ഇടാവുന്നത് .
12.പൈപ്പ് മറിഞ് വീഴാതെ ഇടക്ക് മാലിന്യങ്ങള്‍ ഇളക്കി കൊടുക്കുന്നത് പ്രോസെസ്സിങ്ങിന്റെ വേഗത കൂട്ടും .വല്ലപ്പോഴും തുറന്നു വെക്കുന്നതും നല്ലതാണ് .
13.നിലത്തു കുഴി ഒരുക്കാന്‍ പറ്റാത്ത ഇടത്ത് ബകറ്റില്‍ മണ്ണു നിറച്ചു പൈപ്പ് ഉറപ്പിക്കാന്‍ കഴിയും
14.മണ്ണിര കംപോസ്ടിംഗ് ,ബയോഗ്യാസ് പ്ലാന്റ് ,മണ്‍ കല കംപോസ്ടിംഗ് തുടങ്ങിയ രീതികളില്‍ തങ്ങള്‍ക് ചേര്‍ന്നത് അതാത് കുടുംബങ്ങള്‍ തീരുമാനിക്കേണ്ടതാണ്.ഒന്നിലധികം കംപോസ്ടിംഗ് രീതികളും ആലോചിക്കാ വുന്നതാണ് .
നിരവധി ഗുണങ്ങള്‍
1.തൊടിയിലെ അടുക്കള ഭാഗം വൃത്തി യായിരിക്കും .ഇത് എലികള്‍ ,ഈച്ചകള്‍ ,തുടങ്ങിയവ പെരുകുന്നത് തടയും ,എലിപ്പനി പോലുള്ള രോഗങ്ങള്‍ തടയാന്‍ ഉപകരിക്കും .
2.മാലിന്യം ഉദ്ഭവ സ്ഥാനത്ത് തന്നെ വേര്‍തിരിക്കപ്പെടുന്നു എന്നത് മാലിന്യ നിര്മാര്‍ജനത്തിലെ ശാസ്ത്രീയമായ ആദ്യപടിയാണ് .പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അപ്പപോള്‍ തന്നെ വേര്തിരിക്കപ്പെടുന്നു
3.ജൈവ വളം പല കൃഷികള്‍ക്കായി വിതരണം ചെയ്യാന്‍ കഴിയുന്നു
4.ഫ്ലാറ്റ് നിവാസികള്‍ക്കും ദമ്പതിമാര്‍ ജോലിക്കാരായ അണുകുടുംബങ്ങള്‍ ക്കും വീടും പരിസരവുംദിവസവും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു .
5.ഒരു പൈപ്പില്‍ നിന്ന് ഒരുമാസം ഒരുകുട്ട ജൈവവളം ലഭിക്കുന്നു .
വെല്ലുവിളികള്‍
അശ്രദ്ധമായി കംപോസ്റ്റിംഗ് ചെയ് താല്‍ പലപ്പോഴും മഞ്ഞ സ്ല റി യാണ് ലഭിക്കുന്നത്.
കാര്‍ബണ്‍ ,നൈട്രജെന്‍ തുടങ്ങിയവ് അടങ്ങിയ വിഘടന വസ്തുക്കള്‍ പൈപ്പില്‍ ഇല്ലാതാകുന്നു എന്നതാണ് കാരണം .
പൈപിന്റെ ഉള്‍ഭാഗത്ത് ആവശ്യത്തിനു ഓക്സി ജന്‍ കലര്‍ ന്ന വായു എത്താത്ത താണ് പ്രോസെസ്സിംഗ് നടക്കാത്തതിന് മറ്റൊരു കാരണം .ഇതിനു ഫലപ്രദമായ മാര്‍ഗം കാണേണ്ടിയിരിക്കുന്നു .
കുറിപ്പ് -ഇത് വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക
വിലാസം -seakeyare@gmail.com
വിശ ദ വിവരങ്ങള്‍ക്ക് മുന്‍ പോസ്റ്റുകള്‍ കൂടി വായിക്കുക .
ലിങ്ക്കള്‍ ചുവടെ ചേര്‍ക്കുന്നു .
അധികവിവരങ്ങള്‍ ക്ക്
2.NOT AVAILABLE AT PRESENT
click here to go to an earlier post with more details
1.http://nssghsskamballur.blogspot.in/2012/05/next-project-waste-management-at-home.html
2.http://nssghsskamballur.blogspot.in/2012/09/pipe-composting-lessons-from-experience.html
Hello. This is a wonderful post which offers a great solution to the current problem of domestic waste disposal in Kerala. The most interesting part of this article is the photos added to the post which explains to the world how simple all this process is.
ReplyDeleteOnly a suggestion is - to give a quantitative measurements like how much grams/ kilos of waste is appropriate to add in a day and how much of decomposing agents (like cow dung mixture/ ‘Sarkara’ water etc.) need to be used in a day. Whether it will produce foul smell or what need to be done in that case etc. how to check if the decomposing is happening properly.
Also some testimonies from the people who have done it practically would be adding the confidence in people to go for it; I feel your ultimate aim is to make the people to use it rather than simply a write up on an issue for publicity.
Dear friends,
ReplyDeletepipe composting is a new experience.we have to learn by doing here.This is not a final answer.Certain modifications and additions might make it useful.I have INSTALLED it.I would Say this is 100 % success in maintaining hygiene ;80 % SUCCESS IN PROCESSING.
PLS READ OUR NEW POST FOR MORE DETAILS.
CLICK THIS LINK
http://nssghsskamballur.blogspot.in/2012/09/pipe-composting-lessons-from-experience.html