NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Friday, November 15, 2013

ആയന്നൂർ മാതൃകാ ഗ്രാമത്തിൽ ജൈവ ലോഷൻ നിർമാണ പരിശീലനം 14/11/2013

നവംബർ 14 വ്യാഴാഴ്ച 4 P M                                                                 ആയന്നുർ

ആയന്നൂർ മാതൃകാ ഗ്രാമത്തിൽ (വാർഡ്‌ നമ്പർ 12,ഈസ്റ്റ്‌ എളേരി പഞ്ചായത്ത് )ജൈവ ലോഷൻ നിർമാണ  പരിശീലനംകമ്പല്ലൂർ ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ നടന്നു.

നിപിൻ സി.ജെ .സെൻസിത സലാഷ് , അഖിൽ കെ  വി ,ഭൂമിക സി വി  എന്നീ  വളണ്ടിയർമാർ പരിശീലകരായി .24 ലിറ്റർ ലോഷൻ നിർമ്മിച്ച്‌ വിതരണം ചെയ്തു .കുടുംബശ്രീ അംഗങ്ങളായ 20 പേർ പരിശീലനത്തിൽ പങ്കെടുത്തു .അടുത്ത മേഖലയിലെ അംഗങ്ങൾക്ക് ഇപ്പോൾ  പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ പരിശീലനം നൽകും .വാർഡ്‌ മെമ്പർ മേരിക്കുട്ടി ജെയിംസ്‌ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു .
ജൈവ ലോഷൻപ്രചാരണം  മണ്ണിനെ രാസ ലായനികളിൽനിന്നും രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് .
 കക്കൂസുകളും കുളിമുറികളും അണു വിമുക്തമാക്കാനും സുഗന്ധ പൂരിതമാക്കാനും ഇത് ഉപകരിക്കും .

പൈൻ ഓയിൽ ,ഒലിക് ആസിഡ് ,സോഫ്റ്റ്‌ സോപ്പ് ,ശുദ്ധ ജലം ഇവ ഉപയോഗിച്ചാണ് ഈ ബാത്ത് റൂം ലോഷൻ നിർമിക്കുന്നത്‌ . ലിറ്ററിനു 15-20 രൂപ ചിലവിൽ നിർമിക്കാവുന്ന ഈ ലായനിക്ക് പകരം  ലിറ്ററിന് 25 രൂപ മുതൽ 40 രൂപ വരെ വില ഈടാക്കുന്ന രാസ ലായനികൾ കടകളിൽ നിന്നും പലരും വാങ്ങുന്നു എന്നതാണ് സങ്കടകരമായ യാഥാ ർ ത്ഥ്യം .
12 ലിറ്റർ ലോഷൻ നിർമിക്കാൻ 15 മിനുട്ട് പരിശീലനം മതിയാകും .
പരിശീലനം ആവശ്യമുള്ള മാതൃകാ ഗ്രാമ പ്രവർത്തകർക്ക്  ഞങ്ങളെ ഈ  നമ്പരിൽ
വിളിക്കാം
9447739033









Wednesday, November 13, 2013

കാമ്പസ്സിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി ;11/11/2013

11 / 11 / 13 തിങ്കളാഴ്ച കാമ്പസ്സിൽ  ജൈവ പച്ചക്കറി കൃഷി തുടങ്ങി .സ്ഥലപരിമിതി യെ മറികടക്കാൻ മഴ വെള്ള കൊയ്തിനായുള്ള 3 ലക്ഷം ലിറ്റർ  വാട്ടർ ടാങ്കിനു മുകളിൽ ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി
.
55 ചാക്കുകളിൽ വെണ്ട ,പയർ ,വഴുതിന ,പാവൽ ,പടവലം എന്നിവയാണ് നട്ടിട്ടുള്ളത് .

വള മണ്ണ് കൊല്ലാട മാതൃകാ ഗ്രാമത്തിൻറെ പ്രവർത്തകരാണ് എത്തിച്ചത് .ജൈവവളം വളണ്ടിയർമാരുടെ വീട്ടിൽ നിന്നും എത്തിച്ചു .

ചാക്കുകൾ ഓരോ വളന്റിയറും ഓരോന്ന് വീതം കൊണ്ടു വന്നു .മണ്ണ് നിറക്കൽ വളണ്ടിയർമാർ നിർവഹിച്ചു .നാടൻ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത് .പ്രമുഖ കർഷകൻ അപ്പുക്കുട്ടൻ നായർ വിത്തുകൾ സംഭാവന നൽകി .

കൌമാര പ്രായത്തിലേ ജൈവ കൃഷി പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം .

ജൈവ വളം ,ജൈവ കീടനാശിനി എന്നിവ തയ്യാറാക്കൽ ,ബയോഗ്യാസ്‌ പ്ലാന്റിൽ നിന്നുള്ള സ്ലറി ഉപയോഗപ്പെടുത്തൽ ,മണ്ണിര കമ്പൊസ്റ്റിങ്ങ് പരിചയപ്പെടൽ ,പൈപ്പ് കമ്പൊസ്റ്റിങ്ങ് തുടങ്ങിയവ അനുബന്ധ പ്രവര്തനങ്ങളായിരിക്കും
പ്രവീണ്‍ മാസ്റ്റർ ,നയന സജി ,മുഹമ്മദ്‌ ഹിതാഷ് തുടങ്ങിയവർ നേതൃത്വം നൽകി .98 വളണ്ടിയർമാർ വിവിധ ഗ്രൂപ്പുകളിലായി 2 ദിവസം കൊണ്ട് നടീൽ പ്രവർത്തനം മുഴുമിപ്പിച്ചു .9/ 11 / 2013 ,11/ 11 / 2013 എന്നീ ദിവസങ്ങളിലായി  പഠന സമയം കഴിഞ്ഞു 2  മണിക്കൂർ വീതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ 










Tuesday, November 12, 2013

ഔഷധത്തോട്ടം നവീകരണം



10/11  / 13  ഔഷധത്തോട്ടം വേലി പുനസ്ഥാപിച്ചു  . കള കൾ നീക്കി .നവീകരണ പ്രവർത്തനങ്ങൾക്ക് സജീവൻ കംബല്ലൂർ നേതൃത്വം നൽകി




Friday, November 8, 2013

മാതൃകാ ശുചിത്വ ഗ്രാമത്തിൽ തെങ്ങുകൃഷി പുനരുദ്ധാരണം -രണ്ടാം ഘട്ടം ; 2/ 11 / 11 ;6 p m


സങ്കരയിനം തെങ്ങുകൾ 30 കി മീ  അകലെയുള്ള പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും ശേഖരിക്കുകയും കൊല്ലാട ശുചിത്വ ഗ്രാമത്തിൽ ആവശ്യക്കാർക്ക് വിതരണം നടത്തുകയും ചെയ്തു .

ഇതുവരെയായി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ  35 തെങ്ങുകൾ വിതരണം ചെയ്തിട്ടുണ്ട്.പി ടി എ അംഗം ദാമോദരൻ കെ തൈ വിതരണം ഉൽഘാടനം ചെയ്തു .

മാതൃകാ ശുചിത്വ ഗ്രാമം കണ്‍ വീനർ  ദാമോദരൻ കെ.വി ,നാഷണൽ സർവീസ് സ്കീം വളണ്ടിയർ മുഹമ്മദ്‌ ഹിദാഷ് ,കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അച്യുതൻ കെ പി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി .







Thursday, November 7, 2013

കൊല്ലാട മാതൃകയിൽ ആയന്നുരിൽ പാറക്കടവ് പ്രദേശത്ത് ജലസ്രോതസ്സുകളുടെ ശുചീകരണം



കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സകീമിന്റെയുംഭൂമിത്ര സേനാ ക്ലബിന്റെയും
ശുചിത്വമിഷന്റെയും പിന്തുണയോടെ

കൊല്ലാട  മാതൃകയിൽ ആയന്നുരിൽ പാറക്കടവ് പ്രദേശത്ത്  ശുചിത്വ ഗ്രാമ പ്രവർത്തനങ്ങൾ നടക്കു ന്നു  -

ജലസ്രോതസ്സുകളുടെ ശുചീകരണം-

 ഈസ്റ്റ്‌ എളേരി വൈസ് പ്രസിഡണ്ട്‌ കൂടിയായ 12 ആം വാർഡ്‌  മെമ്പർ മേരിക്കുട്ടി ജയിംസിൻറെ   നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച( 2/ 1 1 / 13 ; 10 മണി മുതൽ 1 മണി വരെ)
30 കുടുംബശ്രീ പ്രവർത്തകരുടേയും 20 എൻ എസ് എസ്  വളണ്ടിയർമാരുടെ യും  കൂട്ടായ്മയാണ് പാറക്കടവ് തോട് ശുചീകരിച്ചത് .
5   ചാക്കു നിറയെ പ്ലാസ്റ്റിക്  മാലിന്യം വീണ്ടെടുത്തു .

തോട്ടിലൊഴുക്കാനായി രണ്ടിടങ്ങളിൽ മാലിന്യം കൂട്ടിവെച്ചത് അതതു വീട്ടുകാരോട് തരം തിരിച്ചു കഴുകി ഉണക്കി വിൽപനക്കായി തിരിച്ചു വീട്ടിലോട്ട് മാറ്റാൻ ആവശ്യപ്പെട്ടു
തോടിന്റെ തീരത്തുള്ള വീട്ടുകാരോട്  മാലിന്യം ജലത്തിൽ ഒഴുക്കരുതെന്നു ബോധവൽകരണം നടത്തി .
സ്ത്രീകളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി .സുധാകരൻ വി.കെ ;അർജുൻ റ്റി ആർ ,ആനന്ദ്.ആർ ,നിജില പി പി എന്നിവർ നേതൃത്വം നൽകി .












Wednesday, November 6, 2013

ജൈവ വൈവിധ്യ പഠന ക്യാമ്പും നേതൃത്വ പരിശീലനവും

എൻ എസ് എസ്സിന്റെയും ആറളം വന്യ ജീവി സംരക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആറളത്ത് വെച്ച് നവംബർ 1,2,3  തീയതികളിൽ ജൈവ വൈവിധ്യ പഠന ക്യാമ്പും നേതൃത്വ പരിശീലനവും നടന്നു .39 വളണ്ടിയർമാർ പങ്കെടുത്തു .
sand puddling