കമ്പല്ലൂര്‍ പങ്കാളിത്ത ഗ്രാമത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള
നിര്‍ദേശങ്ങള്‍ നല്‍കി നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകര്‍ വീടുകള്‍
സന്ദര്‍ശിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം കെ.പി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമ
പഞ്ചായത്ത് അംഗം എം.എം സുലോചന അധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പ്
ഉദ്യോഗസ്ഥന്‍ സജി പി ജോസഫ് ക്ലാസ് എടുത്തു
NEWS
നമസ്തേ.
TEAM KAMBALLUR GREETS YOU.
PLS VISIT OUR FACEBOOK PAGE
NEWS TODAY
Sunday, June 19, 2016
Friday, June 17, 2016
എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ കമ്പല്ലൂരില്‍ ഹരിതസമൃദ്ധി-വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതി
എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ
കമ്പല്ലൂരില്‍ നടപ്പിലാക്കുന്ന വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതിയായ
ഹരിതസമൃദ്ധിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുംതൈകള്‍ വിതരണം
ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബര്‍ ശ്രീമതി എം എം സുലോചന കര്‍ഷകനായ ഗോപനാഥന്
തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ
സുധാകരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ആനീസ്
ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Sunday, June 5, 2016
ലോക പരിസ്ഥിതിദിനത്തില്‍ ( 05/ 06 / 2016 ) കാവുകളെകുറിച്ച് സമഗ്രപഠനം തുടങ്ങി
എന്‍ എസ് എസ് കമ്പല്ലൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കാവുകളെകുറിച്ച്
സമഗ്രപഠനം തയ്യാറാക്കുന്നു.ഈസ്റ്റ് എളേരി,വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ
കാവുകള്‍ ആണ് ആദ്യപടിയില്‍ പഠനത്തിന് തെരഞ്ഞെടുക്കുന്നത്.ലോക
പരിസ്ഥിതിദിനത്തില്‍ കടുമേനി മുണ്ട്യക്കാവില്‍ ഇന്ന് ( 05/ 06 / 2016 ) ഇതിനു തുടക്കം
കുറിച്ചു .കാവിലെ ആവാസവ്യവസ്ഥ,സസ്യങ്ങള്‍,ചെറുജീവികള്‍,പക്ഷികള്‍,കാവുകള്‍ പരിസ്ഥിതിയില്‍ ചെലുത്തുന്ന സ്വാധീനം,വിസ്തീര്‍ണ്ണം,സംരക്ഷണ൦
തുടങ്ങിയവ എല്ലാം പഠനത്തില്‍ ഉള്‍പ്പെടും.വിശദമായ ഡാറ്റബാങ്കും
തയ്യാറാക്കും.വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കും.
നാഷണല്‍ സര്‍വീസ് സ്കീം ,ജി എച്ച് എസ് കമ്പല്ലൂര്‍ യൂണിറ്റ്,ഈസ്റ്റ് എളേരി ,വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കാവുകളുടെ സമഗ്ര പഠനം തയ്യാറാക്കുന്നു.ആദ്യപടിയായി കടുമേനി വിഷ്ണു മൂര്‍ത്തി കാവില്‍ വിവരശേഖരണം നടന്നു. കാവിലെ ആവാസവ്യവസ്ഥകള്‍,സൂഷ്മജീവികള്‍,സസ്യങ്ങള്‍.പാരിസ്ഥിതികമൂല്യം തുടങ്ങിയവ പഠനവിധേയമാക്കും.പൊതുജനങ്ങള്‍ക്കായി വിവരം പ്രസിദ്ധീകരിക്കും.
നാഷണല്‍ സര്‍വീസ് സ്കീം ,ജി എച്ച് എസ് കമ്പല്ലൂര്‍ യൂണിറ്റ്,ഈസ്റ്റ് എളേരി ,വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കാവുകളുടെ സമഗ്ര പഠനം തയ്യാറാക്കുന്നു.ആദ്യപടിയായി കടുമേനി വിഷ്ണു മൂര്‍ത്തി കാവില്‍ വിവരശേഖരണം നടന്നു. കാവിലെ ആവാസവ്യവസ്ഥകള്‍,സൂഷ്മജീവികള്‍,സസ്യങ്ങള്‍.പാരിസ്ഥിതികമൂല്യം തുടങ്ങിയവ പഠനവിധേയമാക്കും.പൊതുജനങ്ങള്‍ക്കായി വിവരം പ്രസിദ്ധീകരിക്കും.
Friday, June 3, 2016
Subscribe to:
Posts (Atom)