NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, June 29, 2014

ഞങ്ങള്‍ കൃഷി ചെയ്യാനും പഠിപ്പിക്കുന്നു


സ്കൂളില്‍ പുതുതായി ജോലിക്കു ചേര്‍ന്ന ശ്രീകാന്ത് സാര്‍, നെല്‍കൃഷിയില്‍ വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നു.

....ശ്രീഗുരുവേ നമ:

Friday, June 27, 2014

ജൂണ്‍ 26 - ലഹരി വിരുദ്ധദിനം ക്യാംപസ്സിലും നാട്ടിലും സജീവ ചര്‍ച്ചാ വിഷയമാകുംവിധം ആചരിച്ചു


എന്‍   എസ് എസ്സിന്‍റെയും ഭൂമിത്രസേനാ ക്ലബ്ബിന്റെയും     നല്ല  പാഠം ക്ലബ്ബിന്റെയും  നേതൃത്വത്തില്‍    സ്മാര്‍ട്ട് റൂം ഉപയോഗിച്ച് പുകവലിയുടെയുംമദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യ വശങ്ങളെ കുറിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും ഹൈസ്കൂള്‍  വിദ്യാര്‍ഥികള്‍ക്കുമായി   സ്ലൈഡ്ഷോയും തുടര്‍ന്ന്‍ ചര്‍ച്ചാവേദിയും സംഘടിപ്പിച്ചു.

അതിനു ശേഷം ,  ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത് ബാനറില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു.

ഉച്ചയ്ക്ക് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സംയുക്ത ലഹരിവിരുദ്ധപ്രചാരണ റാലി നടത്തി.

Tuesday, June 24, 2014

വിയര്‍പ്പിന്‍റെ ഗന്ധത്തിലും ഞാറ്റുപാട്ടിന്‍റെ ഈണങ്ങളിലും നിറഞ്ഞ് നെല്പാടത്തു ഒരു ദിനം

നെല്‍കൃഷി പരിശീലനം കടുമേനിയില്‍ അപ്പുക്കുട്ടന്‍ നായരുടെ നേതൃത്വത്തില്‍.


പരിശീലനത്തിനു ശേഷം സ്കൂള്‍ക്യാമ്പസില്‍ ഞാറു നട്ടപ്പോള്‍.......

Sunday, June 22, 2014

മണ്ണിന്‍റെ മക്കളുടെ തുണ - നെല്ലിനും വാഴക്കും പു ഴക്കും

Google
12 / 06 / 2014 ക്യാമ്പസിൽ മാതൃകാ നെൽകൃഷി ക്ക്  ഓഡി റ്റോറിയ ത്തിനു  സമീപം നിലമൊരുക്കി .



*********************************************************************************
*നെല്ല് നട്ടില്ലെങ്കില്‍ മണ്ണ് തിന്നാം*


*********************************************************************************

19 / 06 / 2014  ആ യന്നൂരിൽ തേജസ്വിനി പുഴക്കരയിൽ  സ്പോട്ട് സർവ്വേ നടത്തി .വികസനപ്രവർത്ത നത്തിന്റെ  മറ പിടിച്ച് പുഴയോരത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തി .നാട്ടുകാരുടെ സഹകരണത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.


*********************************************************************************
*തേജസ്വിനിയെ രക്ഷിക്കാം *

***********************************************************************************
22 / 06 / 2014 വങ്ങാട് (പാടിച്ചാൽ )മേഖലയിൽ വാഴകൃഷി യുടെ ഭാഗമായി കൃഷി സ്ഥലത്തെ കാടും കളയും പറിച്ചു നീക്കി .രാജേഷ്‌ ,മനോജ്‌ ,മണി എന്നീ ചെറുപ്പക്കാരുടെയും കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  ഭൂമിത്രസേനാ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും സംയുക്ത  സം രം ഭത്തിലാണ് 500 വാഴതൈകളും കപ്പയും ഉള്‍പ്പെടുന്ന ജൈവ കൃഷി പ്രവർത്തനം നടക്കുന്നത് .പ്രമുഖ  പരിസ്ഥി തി പ്രവർത്തകനും ഫോട്ടോ ഗ്രഫറുമായ രാജേഷ്‌ പാടിച്ചാൽ  ,എൻ എസ് എസ് പ്രോഗ്രാം ഓഫിസർ  മനോജ്കുമാർ  കെ  എൻ ;രാജേഷ്‌ പാടിച്ചാൽ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,ബൈജു കെ പി ,പ്രവീണ്‍ മാസ്റ്റർ,അരുണ എസ് കമല്‍,ആഹ്ലാദ്  ആര്‍,ഹരികൃഷ്ണന്‍ പി,നിപിന്‍ സി ജെ,സ്മേര കെ വി  തുടങ്ങിയവർ നേതൃത്വം നൽകി  .

കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുക എന്നതാണ് ഭൂമിത്ര സേന ക്ലബ് ഇത്തരം സഹകരണപ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥികളാണ് ഈ ക്ലബ്ബിലെ അംഗങ്ങള്‍.വിദ്യാര്‍ത്ഥികള്‍ സിലബസ്സിന്പുറത്തേക്കു വളര്‍ന്നു സമൂഹനിര്‍മാണത്തില്‍ പങ്കാളികളാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്യാമ്പസുകളും ഏറ്റെടുക്കേണ്ടതാണ്..


*********************************************************************************
*ഭക്ഷ്യസുരക്ഷക്കായി ഒരുമിക്കാം*
*********************************************************************************

Wednesday, June 11, 2014

ഭൂമിത്ര സേനാ ക്ലബ്ബിനും സാരഥികള്‍ക്കും ;SSLC ,PLUS TWO ജേതാക്കള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ അനുമോദനങ്ങള്‍

ഭൂമിത്ര സേനാ ക്ലബ്ബിനും സാരഥികള്‍ക്കും ;SSLC ,PLUS TWO ജേതാക്കള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ അനുമോദനങ്ങള്‍

ഓർമക്കുറിപ്പുകൾ 
കമ്പല്ലൂർ  ഹയർ സെക്കണ്ടറി  സ്‌കൂൾ ഈ വർഷം (2013-14 )കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്    സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും  സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .

   ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ്  കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ  ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .


                                        ഇവർ  ഹരിത സ്വപ്‌നങ്ങൾ വിതച്ചു കൊയ്തവർ 

Thursday, June 5, 2014

ENVIRONMENT DAY OBSERVED -5/6/2013

ENVIRONMENT DAY OBSERVED.

100 TREES PLANTED.

50 FRUIT BEARING TREES PLANTED IN KAMBALLUR- PADIYOTCHAAL ROAD.

800 TREES DISTRIBUTED IN A TREE TO EACH STUDENT PROJECT

HERBAL GARDEN PROJECT IN GOVT. AYURVEDA HOSPITAL -

PLANTING INAUGURATED  BY GRAMA PANCHAAYTH MEMBER SULOCHANA T V.

A QUIZ ON ENVIRONMENT CONDUCTED IN THE CAMPUS