കാസർഗോഡ് ജില്ലാ ഹയർ സെകണ്ടരി നാഷണൽ സർവീസ് സ്കീം നേതൃത്വ പരിശീലന ക്യാമ്പ് 2013 നവംബർ 16 ,17 തീയതികളിൽ മാലോത്ത് ഗവ ഹയർ സെകണ്ടറി സ്കൂൾ കാമ്പസിൽ വെച്ച് വിജയകരമായി നടത്തപ്പെട്ടു .
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു .ജില്ല പഞ്ചായത്ത് അംഗം ശ്രീ ഹരീഷ് പി നായർ അദ്ധ്യക്ഷനായിരുന്നു .
മികച്ച പ്രോഗ്രാം ഓഫിസർമാർക്കും വളണ്ടിയർ മാർക്കു മുള്ള എൻ എസ് എസ് അവാർഡുകൾ സ്കൂൾ ഹെഡ് മാസ്റ്റർ ദേവരാജൻ പി വി വിതരണം ചെയ്തു
കമ്പല്ലൂർ യൂണിറ്റിൽ നി ന്നും നയന സജി ,സ്നേഹ സെബാസ്റ്റ്യൻ , അനില രാജു ,
ശ്യാം കുമാർ ,ഷിന്ടൊ തോമസ് ,ജിന്ടൊ തോമസ് എന്നീ വളണ്ടിയർമാരും പ്രോഗ്രാം ഓഫിസറും പങ്കെടുത്തു .
ശ്രീ ബ്രഹ്മ നാ യകം മഹാദേവന്റെ സപ്ത ദിന പരിശീലന ക്ലാസ്സ് വളണ്ടിയർമാർക്കും പ്രോഗ്രാം ഒഫിസർമാർകും വളരെ ഉപകാര പ്രദമായി
പ്ലാസ്റ്റിക് മാലിന്യ രഹിത കാസർഗോഡ് ,മാതൃക ശുചിത്വ ഗ്രാമം എന്നീ പദ്ധതികളുടെ രൂപരേഖ സി കെ രാധാകൃഷ്ണൻ മാസ്റ്റർ (പ്രോഗ്രാം ഓഫിസർ ,കമ്പല്ലൂർ )അവതരിപ്പിക്കുകയും യോഗം വിശദ മായി ചർച്ച ചെയ്യുകയും ഈ വർഷം എല്ലാ യൂണിറ്റുകളിലും നട പ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു .
സപ്തദിന ക്യാമ്പിന്റെ തയ്യാറെടുപ്പുകളെ ക്കുറിച്ച് മനോജ്കുമാർ മാസ്റ്റർ (ജില്ലാ കോഡി നെറ്റർ ) വിശദീകരിച്ചു .
മികച്ച സംഘാടനം കൊണ്ടും വളണ്ടിയർമാരുടെ പങ്കാളിത്തം കൊണ്ടും ക്യാമ്പ് ശ്രദ്ധേയമായി.ജയചന്ദ്രൻ മാസ്റ്റർ നയിച്ച നാടൻ പാട്ടു മേളയും ആകർഷകമായിരുന്നു .
ശ്രീ ഗുരുവേ നമ:
സദസ്സ്
ലൈറ്റ് &സൌണ്ട് ടീം
കമ്പല്ലൂർ ചുണക്കുട്ടികൾ
കമ്പല്ലൂർ വനിതകൾ (രണ്ടാം നിര )
കമ്പല്ലൂർ യുണിറ്റ് പ്രോഗ്രാം ഓഫിസർക്കു ലഭിച്ച അംഗീകാരം
കമ്പല്ലൂരിന്റെ നയന സജി ആദ്യ പ്രവർത്തനം ഏറ്റെടുത്തു കൊണ്ട് (ഇടത്തെ അറ്റത് നിന്നും മൂന്നാമത് )
20 മിനിറ്റു കൊണ്ട് തീർക്കേണ്ട വിവിധ പ്രോജക്ടുകൾ -ചായക്കട
കൂലിക്ക് ഏറ്റെടുത്ത ജോലി
പാചക പ്പുരയിൽ വെസ്റ്റ് എളേരി വാർഡ് മെമ്പർ -തമ്പാൻ പാട്ടത്തിൽ
തെരുവു നാടകം പണിപ്പുരയിൽ
കരകൌശല പ്രോജക്റ്റ്
20 മിനുട്ടിൽ പണിതീർത്ത വീട്ടിൽ
വീടൊരുക്കം
പ്ലാസ്ടിക് ശേഖരണ രീതികളെ കുറിച്ച് ഒരു ചർച്ച
വിപണിയിൽ ചിലവാകുന്ന പ്ലാസ്ടിക് ഇനങ്ങൾ
വിറ്റു പോവാത്ത ഇനങ്ങൾ
കലോത്സവ പ്രോജക്ടിൽ നിന്ന്
വിലയിരുത്തൽ
പ്രതിഭകൾക്ക് അവാർഡ്
കാമ്പസ്
അറിവി ൻറെ തീരം -ചൈ ത്ര വാഹിനി യിൽ ഒരു കുളി
ചുമർ പത്രം അര മണിക്കൂറിനുള്ളിൽ
വ്യത്യസ്തമായ ഒരു ക്യാമ്പ് ഫയർ
നാടൻ പാ ട്ടൊഴു കുമ്പോൾ
കമ്പല്ലൂർ ടീം ശുചിത്വ സന്ദേശ ഗാനം അവതരിപ്പിക്കുന്നു
സ്കൂൾ മാനേജ് മെൻറ് പ്രതിനിധി ആരോഗ്യ കലണ്ടർ പ്രസാധനം ചെയ്യുന്നു
ക്യാമ്പും കഴിഞ്ഞ് മടങ്ങുമ്പോൾ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ
സാമൂഹ്യ സേവനം -പ്ലാസ്ടിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്ന ബസ് ഷെൽ റ്റർ കമ്പല്ലൂർ ടീം വൃത്തിയാക്കുന്നു ( നല്ലോമ്പുഴ ,17 / 11 / 1 3 ;4 PM )