Pages

Saturday, October 18, 2014

18/10/ 2014 പാലിയേറ്റിവ് കെയര്‍ പരിശീലനം നടന്നു

18/10/ 2014 -    മുന്‍ പ്രോഗ്രാം ഓഫിസര്‍ എ.അഗസ്ത്യന്‍ ജോസഫ്   മാസ്റ്റരുടെ നേതൃത്വത്തില്‍  ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റിലെ വളണ്ടിയര്‍മാര്‍ കമ്പല്ലൂര്‍ ചെറുകുറപ്പ മേഖലയിലെ കിടപ്പു രോഗികളെ സന്ദര്‍ശിച്ചു സൌഹൃദസംഭാഷണം നടത്തുകയും
രോഗികളുടെ രക്തസമ്മര്‍ദം , രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു.

രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണവും  ഭൌതികസാഹചര്യങ്ങളും  പാലിയേറ്റിവ് കെയര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിലയിരുത്തുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി. വി. ഉദ്ഘാടനം ചെയ്തു.
പി. ടി .എ. പ്രസിഡണ്ട്‌ ശ്രീ ബെന്നി ഇലവുങ്കല്‍ ,പ്രോഗ്രാം ഓഫിസര്‍ ശ്രീ മനോജ്‌ കുമാര്‍ കെ എന്‍
വളണ്ടിയര്‍ ലീഡര്‍മാരായ കാവ്യാ സുധാകരന്‍ ,റിക്സന്‍ , ബാബു കമ്പല്ലൂര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രവര്‍ത്തനം രാവിലെ 9 മണി മുതല്‍ 1 മണി വരെ നീണ്ടു നിന്നു.










No comments:

Post a Comment

Messages