Pages

Saturday, July 13, 2013

കിണർ റീ ചാർജിംഗ് പരിശീലനം നടന്നു 130713 2pm to 5pm

കൊല്ലാട മാതൃകാ ഗ്രാമത്തിൽ  ശ്രീ  കുഞ്ഞി ക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കിണർ റീ ചാർജിംഗ് പരിശീലനം നടന്നു .വാർഡ്‌  മെമ്പർ ശ്രീമതി സുലോചന ടി വി പ്രവർത്തനം ഉൽഘാടനം ചെയ്തു .സന്തോഷ്‌ കെ.വി ( വാർഡ്‌ 1 4 ),മാത്യു കെ.ഡി (അധ്യക്ഷൻ ),രമേശൻ  മാസ്റ്റർ ,ബെന്നി ഇ ലവുങ്കൽ ,അർജുൻ ടി ആർ ,റിയ ജോയ്‌ ,ശ്രീരാഗ്.എ .പി (സ്വാഗതം ),ദാമോദരൻ കെ വി (നന്ദി) തുടങ്ങിയവർ സം സാരിച്ചു .
ദാ മോദരൻ കെ.വി ,ഇബ്രാഹിം തുടങ്ങിയവർ  റീ ചാർജിങ്ങ് പിറ്റ്  നിർമാണത്തിന് നേതൃത്വം നൽകി .
വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ 6 8 ഓളം പേർ സ്കൂൾ ഓഡി ട്ടോറിയത്തിൽ നടന്ന  ക്ലാസ്സിലും അതിനെ തുടർന്ന് കൊല്ലാട ടൗണിൽ നടന്ന വിശദീകരണത്തിലും പങ്കെടുത്തു .
മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ഈപ്രവർത്തനം ഒരു പരിധി വരെ  ഉപകരിക്കുമെന്ന് ക്ലാസ്സിനെ തുടർന്ന് നടന്ന
ചർച്ചകളിൽ അഭിപ്രായമുണ്ടായി .കൊല്ലാട മാതൃക ഗ്രാമത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഈ പ്രോജക്ടിൻറെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതാണ് .ഇതിനു സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് വാർഡ്‌ മെമ്പർ സുലോചന കെ.വി ഉറപ്പു നൽകി .















No comments:

Post a Comment

Messages