Pages

Monday, June 5, 2017

തേജസ്വിനിയുടെ തീരങ്ങള്‍ ഹരിതാഭമാക്കാന്‍ കമ്പല്ലൂര്‍ സ്കൂളിലെ എന്‍ എസ്സ് എസ്സ്






തേജസ്വിനിയുടെ തീരങ്ങള്‍ ഹരിതാഭമാക്കാന്‍ കമ്പല്ലൂര്‍ സ്കൂളിലെ എന്‍ എസ്സ് എസ്സ്

 
ചെക്ക്ഡാം നിര്‍മ്മാണത്തിലൂടെ മരങ്ങളെല്ലാം വെട്ടിമുറിക്കപ്പെട്ട ചെറുപുഴയിലെ തേജസ്വിനീ തീരത്തിനെ വീണ്ടും പച്ചയുടിപ്പിക്കുവാനുള്ള കര്‍മ്മപദ്ധതിക്ക് കമ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കന്ററി സകൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റ് തുടക്കം കുറിച്ചു. ആയന്നൂരിലെ തേജസ്വിനി ഫാം ക്ലബ്ബ്, ഇ എം എസ്സ് ഗ്രന്ഥാലയം എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെക്ക്ഡാം നിര്‍മ്മാണത്തിലൂടെ നഷ്ടപ്പെട്ട പുഴയടെ സ്വാഭാവികതയെ വീണ്ടെടുക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഈ കൂട്ടായ്മ ആവിഷ്കരിച്ചിട്ടുള്ളത്. പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച്, ഒക്ടോബര്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ പുഴയുടെ തീരങ്ങളില്‍ അനുയോജ്യമായ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ച് തുടര്‍ന്നുള്ള കാലയളവില്‍ അവയെ സംരക്ഷിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുളളത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രന്ഥശാലാ സംഘം വെള്ളരിക്കുണ്ട് സെക്രട്ടറി ഏ ആര്‍ സോമന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട കമ്പല്ലൂർ സ്കൂളിലെ അധ്യാപകൻ കെ.എൻ.മനോജ്കുമാർ, മികച്ച വൊളന്റിയറായ സ്നേഹ പി.റ്റി എന്നിവർക്കും ചടങ്ങിൽവച്ച് ഉപഹാരങ്ങൾ നൽകി.


No comments:

Post a Comment

Messages