Pages

Thursday, August 15, 2013

മാതൃക ഗ്രാമം -മേഖലാ തല യോഗങ്ങൾ പൂർണമായി 13082013

മാതൃക ഗ്രാമം -മേഖലാ തല യോഗങ്ങൾ പൂർണമായി
ഗ്രാമ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം മെച്ചപ്പെടുത്താനായി
മാതൃകാ ഗ്രാമത്തിൽ  വീടുകളെ 10-11 വീടുകൾ  ഉൽപ്പെടുന്ന അഞ്ചു മേഖലകളായി തിരിച്ചു .
ആദ്യ രണ്ടു ഗ്രൂപ്പുകളുടെ യോഗം 08082013 വൈകുന്നേരം 6 മണി മുതൽ 7 മണി വരെ;7 മണി മുതൽ 8 മണി വരെ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടന്നു . ആദ്യത്തെ ഗ്രൂപ്പിൽ 10 ൽ ഏഴ് വീട്ടുകാരുടേയും  രണ്ടാമത്തെ ഗ്രൂപ്പിൽ 11 ൽ 10 വീട്ടുകാരുടേപങ്കാളിത്തമുണ്ടായിരുന്നു .
മറ്റു ഗ്രൂപ്പ് തല യോഗങ്ങൾ 12/8/2013;13/08/2013 എന്നീ തീയതികളിൽ നടന്നു മൂന്നാമത്തെ ഗ്രൂപ്പിൽ 10 ൽ 6 ഉം 4 ഗ്രൂപ്പിൽ 11 ൽ 10 ഉം അഞ്ചാം ഗ്രൂപ്പിൽ 9 ൽ 8 ഉം ഹാജരുണ്ടായി
എല്ലാ ഗ്രൂപ്പിലും നല്ല ചർച്ച നടന്നു .നാഷനൽ സർവീസ് സ്കീം ,ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു .15 /8 / 2013 നു നടക്കുന്ന ലോഷൻ നിർമാണ പരിശീലനത്തിൽ രണ്ടു പ്രതിനിധികളെ വീതം അയക്കുമെന്ന് പൊതു തീരുമാനമുണ്ടായി.സപ്തംബർ ആദ്യവാരം നടക്കുന്ന
ഉൽഘാടന യോഗത്തിൽ എല്ലാവരും പങ്കെടുക്കുമെന്ന് ഉറപ്പു നൽകി .
അഞ്ചാം ഗ്രൂപ്പ്  ഒരു പൊതു കൃഷിയിടമെങ്കിലും കണ്ടു വെച്ചിട്ടുണ്ട്‌ .
എല്ലാ യോഗങ്ങളിലും കമ്മിററി അധ്യക്ഷൻ ബെന്നി എലവുങ്കൽ ;കണ്‍ വീനർ ദാമോദരൻ കെ.വി ;പി റ്റി എ പ്രസിഡ ന്റ് മാത്യു സി.ജെ .;വൈസ് പ്രസിഡ ന്റ്റ് ദാമോദരൻ.കെ എന്നിവർ പങ്കെടുത്തിരുന്നു .
മണ്ണിര കമ്പൊസ്റ്റിങ്ങ് ,മങ്കല കമ്പൊസ്റ്റിങ്ങ് ,പൈപ്പ് കമ്പൊസ്റ്റിങ്ങ് എന്നിവ പ്രചരിപ്പിക്കാനായി  ശു ചിത്വ മിഷൻ എത്തിച്ച ലഘു ലേഖകൾ(3 x 50 ) ഗ്രൂപ്പുകളിൽ വിതരണം ചെയ്തു .


മറ്റു പൊതു തീരുമാനങ്ങൾ 
1.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുക
2.ഓരോ വീട്ടിലും  പൈപ്പ് കമ്പൊസ്റ്റിങ്ങിനു പഞ്ചായത്തിൽ അപേക്ഷിക്കുക
3.കൃഷിക്കൂട്ടം പദ്ധതി നടപ്പിലാക്കുക
4.ഊർജ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക
5.ലോഷൻ നിർമാണ പരിശീലനം നടത്തി ലോഷൻ ഉല്പാദനം തുടങ്ങുക
6.സോപ്പ് നിർമാണ പരിശീലന     യുനിറ്റുകൾ തുടങ്ങുക
7.മാലിന്യങ്ങൾ ചാലിലേക്ക് വലിച്ചെറിയാതിരിക്കുക
8.വീടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞ എന്നാൽ വൃത്തിയുള്ള  തുണികൾ ശേഖരിച്ചു കുറഞ്ഞ ചിലവിൽ തുണി ബാഗുകൾ നിർമിക്കുക
9.ഓരോ വീട്ടിലും 5 ഔഷധ സസ്യങ്ങൾ എങ്കിലും നടുക
10.ചാലിൽ ചെറു തടയണകൾ പണിയുക
11.മാലിന്യങ്ങൾ 3 തരത്തിൽ( പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ,കമ്പോസ്റ്റ് ചെയ്യാവുന്ന മാലിന്യങ്ങൾ ,മറ്റു ജൈവ മാലിന്യങ്ങൾ )അടുക്കളയിൽ തന്നെ വേർതിരിക്കുക .
12.പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഒരു ചാക്കിൽഅതതു വീട്ടുകാർ തന്നെ  ശേഖരിക്കുക
13.ഇക്കാര്യം അടുക്കള സന്ദർശനത്തിലൂടെ വളണ്ടിയർമാർ  ഇടയ്ക്കിടെ മോണിറ്റർ ചെയ്യുക
14.മീൻ വാങ്ങാൻ പ്ലാസ്ടിക് സഞ്ചി ഉപയോഗിക്കാതെ പ്ലേറ്റുകൾ /  ചട്ടി കൾ ഉപയോഗിക്കുക
15.സമീപത്തെ കടകളിൽ കട്ടി കൂടിയ പ്ലാസ്റ്റിക്‌ സഞ്ചികൾ വിൽകാതിരിക്കാൻ അഭ്യർ ത് ഥി ക്കുക




No comments:

Post a Comment

Messages