NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, September 25, 2016

കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  എന്‍.എസ്. എസ് യൂണിറ്റ് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.നവജീവനം എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ജീവിതശൈലീരോഗങ്ങള്‍ക്കെതിരെയുള്
ള  വ്യാപക ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്.കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെയാണ്  ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.നാല് കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി പെരളത്ത് ആദ്യ ക്ളാസ്സ് നടന്നു.ശ്രീ. ജയചന്‍ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി. ബിന്ദു സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ് കുമാര്‍ ,കെ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ. ഷാജി തോമസ് ക്ളാസ്സെടുത്തു.

Sunday, September 18, 2016

കമ്പല്ലൂര്‍ സ്കൂളിലെ എന്‍. എസ് എസ് യൂണിറ്റ് നടത്തിയ അരിയിട്ടപാറ ജൈവവൈവിധ്യ പഠന യാത്ര 16/09/2016

ജൈവവൈവിധ്യങ്ങളാല്‍ സമൃദ്ധമാണ് അരിയിട്ടപാറ.ചീമേനി പോത്താംകണ്ടത്തിനടുത്ത് സ്തിഥിചെയ്യുന്ന വിശാലമായ ചെങ്കല്‍പാറയാണ്  ഈ പ്രദേശം.
കമ്പല്ലൂര്‍ സ്കൂളിലെ എന്‍. എസ് എസ് യൂണിറ്റ് നടത്തിയ പഠന യാത്രയിലാണ് വിസ്മയകരമായ ജൈവവൈവിധൃങ്ങളെ അടുത്തറിഞ്ഞത്.കേരളത്തിലെ പ്രശസ്ത സസൃശാസത്രജ്ഞനും ശലഭനിരീക്ഷകനുമായ വി.സി. ബാലകൃഷ്ണനാണ് ക്ളാസ്സ് നയിച്ചത്.പെരിങ്ങോം എസ്.ഐ.ഷിനിത്ത് കെ.വി ഉദ്ഘാടനം ചെയ്തു.പരിസ്തിഥി പ്രവര്‍ത്തകരായ ജയേഷ് പാടിച്ചാല്‍,സജീവന്‍ വൈദ്യര്‍,പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അരിയിട്ടപാറ ഓരോ ഋതുവിനും നിറം മാറുന്നു.നൂറുകണക്കിന് തുമ്പികള്‍,ശലഭങ്ങള്‍,പക്ഷികള്‍
,ചെറുസസ്തനികള്‍  ,സസ്യങ്ങള്‍ എന്നിവകൊണ്ട് ധന്യമാണ് ഇവിടം.കാര്യങ്കോട് പുഴയില്‍നിന്ന് കല്ലേമുട്ടി മീനുകള്‍ ചെറു കൈത്തോട് വഴി പ്രജനനത്തിനായി എത്രയോ ദൂരം താണ്ടി അരിയിട്ടപാറയിലെത്തുന്നു.
മയില്‍,പുല്ലുപ്പന്‍,വാനമ്പാടി,ഉള്‍പ്പെടെ നിരവധി പക്ഷികളെ ഇവിടെ കാണാം.തിത്തിരിപ്പക്ഷികളാണ് മറ്റൊരു കാഴ്ച.മഴ പെയ്യുമ്പോള്‍ പാറയിലുണ്ടാകുന്ന ചെറു കുഴികളിലാണ് ഇവ മുട്ടയിടുക.ഇറ്റിറ്റിപ്പുള്ള് എന്നും പറയും.പാറ മുഴുവന്‍ വളരുന്ന പാറമുള്ള് അഥവാ വേനല്‍പ്പച്ച മറ്റൊരു പ്രത്യേകതയാണ്.ഈ ചെടി പക്ഷാഘാത ചികിത്സക്ക് പേരുകേട്ടതാണ്.ജീരകപ്പുല്ല്,കാക്കപ്പൂവ്,ഇരപിടിയന്‍ചെടി,പാറകൊങ്കിണി,തുടങ്ങിയ സസ്യങ്ങളും ഇവിടെ സമൃദ്ധമാണ്.
അരിയിട്ടപാറയിലെ വിശാലമായ ചെങ്കല്ലുകള്‍ ജലം ആവാഹിക്കുന്ന സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു.ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത് ജലസമൃദ്ധി നല്‍കുന്നു. പ്രാക്തന സംസ്കാരത്തിന്‍റെ ഓര്‍മകളുമായി നിരവധി മുനിയറകള്‍ ഇവിടെ കാണാം.ചരിത്ര കുതുകികളെയും,പ്രകൃതി നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്നു അരിയിട്ടപാറ