NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Monday, October 27, 2014

27/10/2014 മദ്യനിരോധനമോ വര്‍ജനമോ ...തുറന്ന സംവാദം നടത്തി

മദ്യനിരോധനമോ വര്‍ജനമോ ...
സി ആര്‍ സി & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍
.എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ 
മനോജ്കുമാര്‍ കെ എന്‍ നയിച്ച തുറന്ന സംവാദത്തില്‍ അഡ്വ.ടോണി ജോസഫ്,ശ്രീ ജോസ് പതാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റവ.ഫാദര്‍ മാത്യു മുളയോലില്‍ വിഷയാവതരണം നടത്തി.സി ആര്‍ സി & ഗ്രന്ഥശാല സെക്രട്ടറി ശ്രീ പി കെ മോഹനന്‍ സ്വാഗതംപറഞ്ഞു.സി ആര്‍ സി & ഗ്രന്ഥശാല പ്രസിഡണ്ട്‌ ശ്രീ കെ സി ജെയിംസ്‌ അദ്ധ്യക്ഷത വഹിച്ചു.

വൈകു.6.30 മുതല്‍ രാത്രി 8.50 വരെ നീണ്ടുനിന്ന യോഗത്തില്‍ 15 എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ഉള്‍പ്പെടെ എഴുപതോളം വ്യക്തികള്‍ പങ്കെടുത്തു.സ്ത്രീപ്രതിനിധികളായി പങ്കെടുത്ത ഒന്‍പതു പേരും നാഷണല്‍സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍ ആയിരുന്നു.

മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യവര്‍ജനം ശക്തമായി മുന്നോട്ടു കൊണ്ട് പോകണമെന്നും ശ്രീ ജോസ് പതാലില്‍ സൂചിപ്പിച്ചപ്പോള്‍ മദ്യനിരോധനം അത്യാവശ്യമാണെന്ന് അഡ്വ.ടോണി ജോസഫ് സമര്‍ത്ഥിച്ചു.
നിരന്തരമായ ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ആവശ്യം വിലയിരുത്തപ്പെട്ട യോഗം, മദ്യനിരോധനം അപ്രയോഗികമായി തീര്‍ന്ന നിരവധി ജനസമൂഹങ്ങളുടെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി.
ചെറുപ്പക്കാരുടെയുംകൌമാരപ്രായക്കാരുടേയും ഇടയില്‍ ലഹരി വസ്തുക്കളുടെ പ്രചാരത്തിനെതിരെ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ്‌ സ്കീം ഒക്ടോബര്‍ രണ്ടിന് നടത്തിയ മദ്യവര്‍ജനത്തിനായുള്ള ഉപവാസസമരം ഈയര്‍ത്ഥത്തില്‍ ഏറെ പ്രസക്തമാണെന്നും വിലയിരുത്തപ്പെട്ടു.







Wednesday, October 22, 2014

അഭിനന്ദനങ്ങള്‍ ,അഭിവാദനങ്ങള്‍,പ്രിയ മനോജ്‌ സാര്‍ !ഞങ്ങളുടെ പ്രോഗ്രാം ഓഫീസറുടെ ലേഖനം കേരളമൊട്ടുക്കും വായിക്കപ്പെടുന്നു.

അഭിനന്ദനങ്ങള്‍ ,അഭിവാദനങ്ങള്‍,പ്രിയ മനോജ്‌ സാര്‍ !
ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ
പാരില്‍ പര ക്ലേശ വിവേകമുള്ളൂ
ഞങ്ങളുടെ പ്രോഗ്രാം ഓഫീസറുടെ ലേഖനം കേരളമൊട്ടുക്കും വായിക്കപ്പെടുന്നു.
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക .പേജ് 97....

22/10 /14;തുണിബാഗ് നിര്‍മാണ പരിശീലനം,പച്ചക്കറി തോട്ട നിര്‍മാണം

22/10 /14- 1.തുണിബാഗ് നിര്‍മാണ പരിശീലനം
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി വി യുടെ നേതൃത്വത്തില്‍ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്ക് തുണിബാഗ് നിര്‍മാണ പരിശീലനം തുടങ്ങി.


2.പച്ചക്കറി തോട്ട നിര്‍മാണം- 
സജീവന്‍ കമ്പല്ലൂരിന്റെ സഹകരണത്തോടെ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ പച്ചക്കറി കൃഷി തോട്ടം ഒരുക്കി.


SOIL TEST REPORTED BY THE MATHRUBHUMI

Tuesday, October 21, 2014

എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.

ആഹ്ലാദ് ആര്‍ ;മുഹമ്മദ്‌ റാഹില്‍ പി എന്നീ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.
ജേസീസ് കാക്കയന്‍ചാല്‍ ചെറുപുഴയില്‍ വെച്ചു നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ പൊതു വിജ്ഞാന ക്വി സ് മത്സരത്തിലും ഐ എസ് ആര്‍ ഒ വെള്ളരിക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ സ്പേസ് ക്വി സ് മത്സരത്തിലും പ്രമുഖ സ്കൂളുകളോട് മത്സരിച്ച് രണ്ടാം സ്ഥാനം നേടിയ കമ്പല്ലൂര്‍ സ്കൂള്‍ ടീം അംഗങ്ങളായ ആഹ്ലാദ് ആര്‍ ;മുഹമ്മദ്‌ റാഹില്‍ പി എന്നീ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.

Saturday, October 18, 2014

18/10/ 2014 പാലിയേറ്റിവ് കെയര്‍ പരിശീലനം നടന്നു

18/10/ 2014 -    മുന്‍ പ്രോഗ്രാം ഓഫിസര്‍ എ.അഗസ്ത്യന്‍ ജോസഫ്   മാസ്റ്റരുടെ നേതൃത്വത്തില്‍  ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റിലെ വളണ്ടിയര്‍മാര്‍ കമ്പല്ലൂര്‍ ചെറുകുറപ്പ മേഖലയിലെ കിടപ്പു രോഗികളെ സന്ദര്‍ശിച്ചു സൌഹൃദസംഭാഷണം നടത്തുകയും
രോഗികളുടെ രക്തസമ്മര്‍ദം , രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു.

രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണവും  ഭൌതികസാഹചര്യങ്ങളും  പാലിയേറ്റിവ് കെയര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിലയിരുത്തുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി. വി. ഉദ്ഘാടനം ചെയ്തു.
പി. ടി .എ. പ്രസിഡണ്ട്‌ ശ്രീ ബെന്നി ഇലവുങ്കല്‍ ,പ്രോഗ്രാം ഓഫിസര്‍ ശ്രീ മനോജ്‌ കുമാര്‍ കെ എന്‍
വളണ്ടിയര്‍ ലീഡര്‍മാരായ കാവ്യാ സുധാകരന്‍ ,റിക്സന്‍ , ബാബു കമ്പല്ലൂര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രവര്‍ത്തനം രാവിലെ 9 മണി മുതല്‍ 1 മണി വരെ നീണ്ടു നിന്നു.










Saturday, October 11, 2014

ജൂബിലി കാര്‍ഷിക സെമിനാര്‍ 11/10/2014 വന്‍വിജയമായി

നാഷണല്‍ സര്‍വീസ്  സ്കീമിന്റെയും കൃഷിവകുപ്പിന്റെയും  ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക  സെമിനാര്‍ വന്‍വിജയമായി .150 ഓളംകര്‍ഷകര്‍       പങ്കെടുത്തു. 46 കര്‍ഷകര്‍ മണ്ണുപരിശോധന നടത്തി.മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍ എന്‍ എസ് എസ്‌ വളണ്ടിയര്‍മാര്‍ സമയോചിതമായി ഇടപെട്ടു.
ചിരാത് എന്ന പേരില്‍ എന്‍ എസ് എസ് വളണ്ടിയര്‍ സ്മേരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിനിമാസിക പ്രകാശനം ചെയ്യപ്പെട്ടു








         

കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി


നാഷണല്‍ സര്‍വീസ്  സ്കീമിന്റെയും കൃഷിവകുപ്പിന്റെയും  ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക  സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി.150 ഓളംകര്‍ഷകര്‍       പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.

കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ്‌ മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്‍ക്കും സ്വാഗതം

Friday, October 3, 2014

മദ്യ മയക്കുമരുന്ന്‍ ആസക്തിക്കെതിരെ ഏകദിന ഉപവാസം

കമ്പല്ലൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നാഷണല്‍സര്‍വിസ് സ്കീമിന്റെയും ജൂനിയര്‍ റെഡ്‌ക്രോസ്സിന്റെയും സ്കൌട്ട് ആന്‍ഡ്‌ ഗൈട്സിന്റെയും സംയുക്തആഭിമുഖ്യത്തില്‍ ഗാന്ധിജയന്ധി ദിനത്തില്‍ മദ്യ മയക്കുമരുന്ന്‍ ആസക്തിക്കെതിരെ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഉപവാസം വാര്‍ഡു മെമ്പര്‍ ശ്രീ കെ.വി സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ ബെന്നി ഇലവുങ്കല്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ശ്രീ കെ.ഡി.മാത്യു,സി.ജെ മാത്യു എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാംഓഫീസര്‍ ശ്രീ കെ.എന്‍ മനോജ്‌ കുമാര്‍ ,ശ്രീമതി ലതാഭായി, ശ്രീമതി ഡെന്നിസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.