Pages

Sunday, September 28, 2014

-പഞ്ചായത്തിന് 5 ലക്ഷം;ശുചിത്വ ഗ്രാമം പദ്ധതിക്ക് വീണ്ടും സംസ്ഥാന തല ബഹുമതി

ഈസ്റ്റ്‌ എളേരി പഞ്ചായത്തിനു   അഭിനന്ദനങ്ങള്‍. ഒപ്പം കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിറ്റിഎ ക്കും നാട്ടുകാര്‍ക്കും.    ജൂബിലി ആഘോഷിക്കുന്ന കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു ശുചിത്വമിഷന്‍റെ പങ്കാളിത്തത്തോടെ  കൊല്ലാട ഹാപ്പി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ യും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചിത്വ ഗ്രാമം പദ്ധതി.സംസ്ഥാന അവാര്‍ഡ്‌ നേടാന്‍ ഈസ്റ്റ് എളേരി പഞ്ചായത്തിനെ കൊല്ലാട ശുചിത്വ ഗ്രാമം പ്രവര്‍ത്തനത്തിലൂടെ  സഹായിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.

Friday, September 26, 2014

നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷി വകുപ്പിന്‍റെയും ജൂബിലിസമിതിയുടേയും നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി: കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ

ജൂബിലി കാര്‍ഷിക സെമിനാര്‍  ഒക്ടോബറില്‍ കമ്പല്ലൂരില്‍- കേരള കൃഷിവകുപ്പ് മന്ത്രി ഉല്‍ഘാടനം ചെയ്യുന്നു- ഔഷധകൃഷി,മത്സ്യം വളര്‍ത്തല്‍,ജൈവ കൃഷി പരിശീലനം , ......കര്‍ഷകര്‍ക്കായി.... പങ്കെടുക്കാന്‍ കുടുംബശ്രീ എ ഡി എസ് മുഖേന രജിസ്ടര്‍ ചെയ്യുക
***************************************************************************************************************8
കൃഷി വകുപ്പിന്‍റെയും ജൂബിലിസമിതിയുടേയും നാഷണല്‍
സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തുന്ന

പച്ചക്കറി കൃഷി: 

കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ

ലഭിച്ചിട്ടുള്ള വിത്തുകൾ നിർബന്ധമായും കൃഷി ചെയ്തിരിക്കേണ്ടതാണ്‌.

മുതിർന്നവരുടെ കൂടി സഹായം തേടിക്കൊണ്ട് ഒക്ടോബർ 15നുള്ളിൽ നടീൽ

പൂർത്തീകരിക്കണം.

ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമേ ഉപയോഗിക്കാവൂ.

ഓരോ ദിവസവും പച്ചക്കറിത്തോട്ടത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ

നാല്പ്പതു പേജിന്റെ നോട്ടുബുക്കിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്‌.

ഇതിൽ നിലമൊരുക്കൽ, വളപ്രയോഗം, നടീൽ, ഉപയോഗിച്ച വളങ്ങൾ,

ചെടികൾക്കുണ്ടായ രോഗങ്ങൾ, ഉപയോഗിച്ച കീടനാശിനികൾ, അവ

തയ്യാറാക്കിയ വിധം, ലഭിച്ച വിളവ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട

എല്ലാ കാര്യങ്ങളും അതതു ദിവസം തന്നെ രേഖപ്പെടുത്തേണ്ടതാണ്‌.

എൽ പി, യു പി, എച്ച് എസ്സ്, എച്ച് എസ്സ് എസ്സ് തലങ്ങളിൽ ഏറ്റവും

മികച്ച കുട്ടി കർഷകർക്ക് സമ്മാനങ്ങൾ നല്കുന്നതാണ്‌. പച്ചക്കറി

തോട്ടവും ഡയറിയും വിലയിരുത്തിയാകും സമ്മാനങ്ങൾ നല്കുക.

വിഷവിമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ

ഉല്പാദിപ്പിക്കുവാനുള്ള ഈ പ്രവർത്തനത്തിൽ എല്ലാ കുട്ടികളുടേയും

സജീവപങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Tuesday, September 23, 2014

SEP 24-HAPPY NSS DAY

 -WE THANK OUR VOLUNTEER SREEJITH P.S FOR THIS CREATIVE WORK